മിർറ്റ റോസസ് പെരിയാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിർറ്റ റോസസ് പെരിയാഗോ
2011-ൽ ലാറ്റിനമേരിക്കയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മിർട്ട റോസസ് പെരിയാഗോ
ദേശീയതഅർജൻറീന
കലാലയംയൂണിവേഴ്‌സിഡാഡ് നാഷനൽ ഡി കോർഡോബ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസാംക്രമികരോഗവിജ്ഞാനീയം
സ്ഥാപനങ്ങൾപാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ

മിർറ്റ റോസസ് പെരിയാഗോ 2003 മുതൽ 2013 വരെ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷന്റെ (PAHO) ഡയറക്ടറായി സേവനമനുഷ്ഠിച്ച ഒരു അർജന്റീന സ്വദേശിയായ എപ്പിഡെമിയോളജിസ്റ്റാണ്.

വിദ്യാഭ്യാസം[തിരുത്തുക]

റോസസ് പെരിയാഗോ അർജന്റീനയിലെ യൂണിവേഴ്‌സിഡാഡ് നാഷനൽ ഡി കോർഡോബയിൽ നിന്ന് 1969-ൽ വൈദ്യശാസ്ത്ര ബിരുദവും അർജന്റീനയിലെ മറ്റ് സ്ഥാപനങ്ങളിൽ ട്രോപ്പിക്കൽ മെഡിസിൻ, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി എന്നിവയിൽ അധിക യോഗ്യതയും നേടി. അവരുടെ ബിരുദ പഠനങ്ങളിൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ എസ്ക്യേല ഡി സലൂഡ് പബ്ലിക്കയിൽനിന്ന് പബ്ലിക് ഹെൽത്തിൽ ഡിപ്ലോമയും (1974) യൂണിവേഴ്‌സിഡാഡ് ഡി ബ്യൂണസ് അയേഴ്സിൽനിന്ന് ക്ലിനിക്കൽ മെഡിസിൻ, സാംക്രമികരോഗശാസ്‌ത്രം എന്നിവയിൽ 1976  ൽ നേടിയ പ്രത്യേക ബിരുദവും ഉൾപ്പെടുന്നു.[1]

കരിയർ[തിരുത്തുക]

2003 ഫെബ്രുവരി 1-ന് റോസസ് പെരിയാഗോ പ്രാരംഭ അഞ്ച് വർഷത്തേക്ക് PAHO യുടെ ഡയറക്‌ടറായി ചുമതലയേറ്റതോടെ സംഘടനയുടെ മേധാവിയായ ആദ്യ വനിതയും അതുപോലെതന്നെ ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ വനിതാ റീജിയണൽ ഡയറക്ടറുമായി മാറിയ അവർ[2] 2007-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടാം ടേമിന്റെ അവസാനിച്ചശേഷം അവർ വിരമിക്കുകയും ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. Friends of DNDi: Mirta Roses PeriagoDr Mirta Roses Periago[പ്രവർത്തിക്കാത്ത കണ്ണി] Drugs for Neglected Diseases initiative (DNDi).
  2. Anon. (2008) Lifeline: Mirta Roses-Periago. Lancet 372: 1725
  3. Chambers, Alexcia (March 9, 2015). "Interview with Dr. Mirta Roses Periago, Former Regional Director, Pan American Health Organization". The Diplomatic Courier.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മിർറ്റ_റോസസ്_പെരിയാഗോ&oldid=3851384" എന്ന താളിൽനിന്ന് ശേഖരിച്ചത്