മാർത്ത എസ്. ലൈനറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1999-ൽ ലൈൻ.

ഒരു അമേരിക്കൻ ഫിസിഷ്യൻ എപ്പിഡെമിയോളജിസ്റ്റാണ് മാർത്ത എസ്. ലൈനറ്റ്. ഇംഗ്ലീഷ്:Martha S. Linet. നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻസിഐ) ശാസ്ത്രജ്ഞയാണ്. എൻസിഐയിൽ 33 വർഷത്തിനുശേഷം 2020 ജനുവരിയിൽ ലിനറ്റ് വിരമിച്ചു. എൻസിഐ റേഡിയേഷൻ എപ്പിഡെമിയോളജി ബ്രാഞ്ചിൽ സീനിയർ ഇൻവെസ്റ്റിഗേറ്ററും ബ്രാഞ്ച് മേധാവിയുമായിരുന്നു. എപ്പിഡെമിയോളജി, പീഡിയാട്രിക്, അഡൽറ്റ് ലുക്കീമിയ, ലിംഫോമ, ബ്രെയിൻ ട്യൂമറുകൾ എന്നിവയുടെ രോഗകാരണങ്ങൾ, അയോണൈസിംഗ്, നോൺ-അയോണൈസിംഗ് റേഡിയേഷൻ, ബെൻസീൻ എക്സ്പോഷർ എന്നിവയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ എന്നിവയിൽ അവർ പ്രവീണ്യം നേടി.[1]

2004 മുതൽ 2005 വരെ അമേരിക്കൻ കോളേജ് ഓഫ് എപ്പിഡെമിയോളജിയുടെ പ്രസിഡന്റായിരുന്നു മാർത്ത . 1999-ൽ അമേരിക്കൻ എപ്പിഡെമിയോളജിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു..[2]

മാർത്ത 1968-ൽ ബ്രാൻഡീസ് യൂണിവേഴ്‌സിറ്റിയിൽ ബാച്ചിലർ ഓഫ് ആർട്‌സ് പൂർത്തിയാക്കി. 1973-ൽ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് അവർ എം.ഡി നേടി. അതിനു ശേഷം . 1977-ൽ പൊതുജനാരോഗ്യത്തിൽ എം.പി.എച്ച്, ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിൽ പൂർത്തിയാക്കി.[2]

റഫറൻസുകൾ[തിരുത്തുക]

  1. "Martha Linet Retires from DCEG - National Cancer Institute". dceg.cancer.gov (in ഇംഗ്ലീഷ്). 2020-01-03. Retrieved 2021-08-20. This article incorporates text from this source, which is in the public domain.
  2. 2.0 2.1 Linet, Martha (November 2018). "CV" (PDF). Food and Drug Administration.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=മാർത്ത_എസ്._ലൈനറ്റ്&oldid=3847015" എന്ന താളിൽനിന്ന് ശേഖരിച്ചത്