മാര്‍ട്ടിന്‍ നീംലര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാര്‍ട്ടിന്‍ നീംലര്‍ | |
Martin Niemöller on a postage stamp, painted by Gerd Aretz in 1992 |
|
| Born | 14 January 1892 in Lippstadt, Germany |
|---|---|
| Died | മാര്‍ച്ച് 6 1984 (പ്രായം 92) in Wiesbaden, Germany |
| Church | Evangelical Church in Germany Confessing Church Protestant Church in Hesse and Nassau |
| Writings | First they came... |
| Congregations served | St. Anne's in Dahlem, Germany |
| Offices held | President, Evangelical Church in Hesse and Nassau (1945-1961) President, World Council of Churches (1961-1968) |
| Title | Ordained Pastor |
ജര്‍മ്മനിയിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും കൃസ്ത്യന്‍ ദൈവശാസ്ത്രകാരനുമായിരുന്നു മാര്‍ട്ടിന്‍ നീംലര്‍ എന്ന ഫ്രഡറിക് ഗുസ്‌താവ് എമില്‍ മാര്‍ട്ടിന്‍ നീംലര്‍(1892 ജനുവരി 14- 1984 മാര്‍ച്ച് 6)."ഒടുവിലവര്‍ എന്നെത്തേടി വന്നു..." എന്നവസാനിക്കുന്ന കവിതയിലൂടെയാണ് ലോകം മാര്‍ട്ടിന്‍ നീംലറെ ശ്രദ്ധിക്കുന്നത്.
ആദ്യകാലങ്ങളില്‍ തീവ്രദേശീയതയുടേയും ഹിറ്റ്‌ലറുടെയും അനുകൂലിയായിരുന്നങ്കിലും ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിന്റെ നാസിസവത്കരണത്തിനെതാരായി രൂപം കൊണ്ട ‘കണ്‍ഫസ്സിങ്ങ് ചര്‍ച്ചസി’ന്റെ സ്ഥാപകന്മാരിലോരാളായി മാറി പിന്നീട് നീംലര്‍. നാസികളുടെ ആര്യന്‍ വംശമഹിമയെ ശക്തിയായി എതിര്‍ത്തതിനാല്‍ 1937 മുതല്‍ 1945 കാലയളവ് വരെ അദ്ദേഹത്തെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടു.വധിക്കപ്പെടുന്നതില്‍ നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. നാസി ഭീകരതക്കിരയായവര്‍ക്ക് വേണ്ടി തനിക്ക് വേണ്ടത്ര സഹായങ്ങള്‍ ചെയ്യാനായില്ല എന്നദ്ദേഹം പിന്നീട് പരിതപിക്കുകയുണ്ടായി. അമ്പതുകള്‍ മുതല്‍ ഒരു യുദ്ധവിരുദ്ധ പ്രവര്‍ത്തകനായും 'വാര്‍ റെസിസ്‌റ്റേഴ്സ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയുടെ ഉപാധ്യക്ഷനായും സേവനമനുഷ്ടിച്ചു. വിയറ്റനാം യുദ്ധസമയത്ത് നീംലര്‍, ഹോചിമിനുമായി കൂടിക്കാഴ്ച്ക നടത്തുകയും അണുവായുധനിരോധനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കയും ചെയ്തിരുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Who Was Martin Niemoller?
- Martin Niemöller's famous quotation: "First they came for the Communists" What did Niemoeller really say? Which groups did he name? In what order? Harold Marcuse, UC Santa Barbara (2005)
- Niemöller's famous quotation as posted by Holocaust Survivors' Network
- A biography of Niemöller
- The text (and an English translation) of the Stuttgart Declaration of Guilt
- Pastor Martin Niemöller, Sonal Panse