മാർക് ട്വയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്
ജനനം 1835 നവംബർ 30(1835-11-30)
ഫ്ലോറിഡ, മിസ്സൌറി, യു.എസ്.എ
മരണം 1910 ഏപ്രിൽ 21 (പ്രായം 74)
റെഡ്ഡിങ്ങ്, കണക്ടിക്കട്ട്
തൂലികാനാമം മാർക് ട്വയിൻ
തൊഴിൽ ഹാസ്യകാരൻ, നോവലിസ്റ്റ്, എഴുത്തുകാരൻ
ദേശീയത അമേരിക്കൻ
രചനാ സങ്കേതം ചരിത്രാഖ്യായിക, നോവൽ-ഇതര സാഹിത്യം, ആക്ഷേപഹാസ്യം, ഉപന്യാസം

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്[1] (നവംബർ 30, 1835 - ഏപ്രിൽ 21, 1910) (തൂലികാ നാമം: മാർക് ട്വയിൻ ). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ, (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, [2]), ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.[3][4] തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.

ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867-ൽ ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു.

ഹക്കിൾബെറി ഫിൻ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.

ചില പുസ്തകങ്ങളിൽ നീഗ്രോ എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] കൃതികൾ

[തിരുത്തുക] മറ്റ് വെബ് വിലാസങ്ങൾ

[തിരുത്തുക] ഇതും കാണുക

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Mark Twain എന്ന താളിലുണ്ട്.

[തിരുത്തുക] അവലംബം

  1. "The Mark Twain House Biography". http://www.marktwainhouse.org/theman/bio.shtml, ശേഖരിച്ചത്: 2006-10-24. 
  2. "Mark Twain's Huckleberry Finn". http://www.americaslibrary.gov/cgi-bin/page.cgi/aa/writers/twain/huckfinn_1, ശേഖരിച്ചത്: 2007-04-09. 
  3. "Mark Twain quotations". http://www.twainquotes.com/, ശേഖരിച്ചത്: 2006-10-24. 
  4. "Mark Twain Quotes - The Quotations Page". http://www.quotationspage.com/quotes/Mark_Twain/, ശേഖരിച്ചത്: 2006-10-24. 

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ