മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Massachusetts Institute Technology.JPG

ആദര്‍ശസൂക്തം Mens et Manus (മനസ്സും കൈകളും)
സ്ഥാപിതം 1861 (opened 1865)
വിഭാഗം/തരം Private university
അക്കാഡമിക്ക് ടേമുകള്‍‍ 4-1-4
എന്‍ഡോവ്‌മെന്റ് US $10.068 billion[1]
ചാന്‍സലര്‍ Phillip Clay
പ്രസിഡന്റ് Susan Hockfield
പ്രോവോസ്റ്റ് L. Rafael Reif
ഫാക്കല്‍ട്ടി 1008[2]
വിദ്യാര്‍ത്ഥികള്‍ 10,220[3]
ബിരുദ വിദ്യാര്‍ത്ഥികള്‍ 4,172[3]
ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ 6,048[3]
സ്ഥലം Cambridge, Massachusetts, U.S.
കാമ്പസ്സ് Urban, 168 ഏക്കര്‍s (68.0 ha)[4]
Nobel Laureates 72[5]
കളര്‍ (Colors) Cardinal Red and Steel Gray[a]
          
ഭാഗ്യമുദ്ര Beaver[6]
അത്‌ലെറ്റിക്സ് Division III
41 varsity teams
അഫിലിയേഷന്‍ NEASC, AAU, COFHE, NASULGC
വെബ്‌സൈറ്റ് web.mit.edu

അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ കേബ്രിഡ്ജില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണ് മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Massachusetts Institute of Technology) (MIT). ഈ യൂണിവേഴ്സിറ്റിയില്‍ അഞ്ച് സ്കൂളുകളും, ഒരു കോളേജും ഉണ്ട്. മൊത്തം 32 അകാദമിക് വിഭാഗങ്ങള്‍ ഉണ്ട്. പ്രധാനമായും സയന്‍സ്, ടെക്നോളജി മേഖലയിലാണ് ഈ യൂണിവേഴ്സിറ്റി ശാസ്ത്രീയ ഗവേഷണം നടത്തി വരുന്നത്. 1861-ല്‍ വില്ല്യം ബാര്‍ട്ടണ്‍ റോജേറ്സ് ആണ്‌ എം.ഐ.ടി സ്ഥാപിച്ചത്. [7]അമേരിക്കയില്‍ വന്‍ തോതില്‍ നടന്ന വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിതമായ എം.ഐ.ടി. ജെര്‍മ്മന്‍ സര്‍വ്വകലാശാലാ മാതൃക സ്വീകരിക്കുകയും പരീക്ഷണശാലാ അധിഷ്ടിത പഠനപ്രക്രിയയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിപ്പോരുകയും ചെയ്യുന്നു. 1916 -ല്‍ ആണ്‌ ഇപ്പോള്‍ നിലവിലുള്ള 168 ഏക്കര്‍ ക്യാമ്പസ്സ് തുറന്നത്. രണ്ടാം ലോക മഹായുദ്ധത്തിലും ശീതയുദ്ധകാലത്തും എം.ഐ.ടി.യിലെ ഗവേഷകര്‍ കമ്പ്യൂട്ടര്‍, റഡാര്‍ തുടങ്ങി പ്രതിരോധ സാങ്കേതികവിദ്യാ സംബന്ധിയായ ഗവേഷണങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. കഴിഞ്ഞ 60 വര്‍ഷ കാലയളവില്‍ എം.ഐ.ടി.യുടെ അക്കാദമിക പ്രവര്‍ത്തന മണ്ടലം ഭൗതിക ശാസ്ത്രം, എഞ്ജിനീയറിങ് എന്നിവയുടെ തലവും കടന്ന് സാമൂഹിക ശാസ്ത്ര വിഷയങ്ങളായ ധനതത്വശാസ്ത്രം, ഫിലോസഫി, ഭാഷാശാസ്ത്രം, രാഷ്ട്രതന്ത്രം, മാനേജ്മെന്റ് എന്നിവയിലേക്കും വ്യാപിക്കുകയുണ്ടായി.

2007-2008 അക്കാദമിക വര്‍ഷത്തില്‍ 4172 ബിരുദവിദ്യാര്‍ഥികളും 6048 ബിരുദാനന്തര ബിരുദവിദ്യാര്‍ഥികളും ഉണ്ടായിരുന്ന എം.ഐ.ടി.യില്‍ 1008 അധ്യാപകരും പ്രവര്‍ത്തിച്ചു. എം.ഐ.ടി.യുടെ എന്‍ഡോവ്മെന്റുകളും ഗവേഷണ ചിലവുകളും അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ വച്ച് ഏറ്റവും വലിയ തുകകളില്‍ ഒന്നാണ്‌. 73 നൊബേല്‍ സമ്മാന ജേതാക്കള്‍, 47 നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് ജേതാക്കള്‍, 31 മാക്‌ആര്‍തര്‍ ഫെല്ലോകള്‍ എന്നിവരെക്കൊണ്ട് സമ്പന്നമാണ്‌ എം.ഐ.ടി.യുടെ അക്കാദമിക് സമൂഹം.

ഉള്ളടക്കം

[തിരുത്തുക] സര്‍വകലാശാലയും ഭരണക്രമവും

എം.ഐ.ടി കോര്‍പ്പറേഷന്‍ എന്ന സ്വകാര്യമായി തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ഭരണത്തിലും ഉടമസ്ഥതയിലുമുള്ള ലാഭേഛ്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയിലാണ്‌ എം.ഐ.ടി.യുടെ ഭരണക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, പൊതു സേവന രംഗത്തു നിന്നുമുള്ള 74 പ്രഗല്‍ഭമതികള്‍ ഉള്‍ക്കൊള്ളുന്ന ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാന്‍ ഡാനാ.ജി.മീഡ് ആണ്‌. ഈ കോര്‍പ്പറേഷന്‍ ആണ്‌ എം.ഐ.ടി.യുടെ ബഡ്ജറ്റ്, പുതിയ അക്കാദമിക്ക് കാര്യപരിപാടികള്‍, ബിരുദങ്ങള്‍, അധ്യാപകനിയമനങ്ങള്‍ എന്നിവയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നത്. എം.ഐ.ടി.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുകയും ഫാക്കള്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്യുന്ന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും എം.ഐ.ടി കോര്‍പ്പറേഷന്‍ ആണ്‌. ഡിസംബര്‍ 2004 മുതല്‍ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന സൂസന്‍ ഹോക്ക്ഫീല്‍ഡ് ആണ്‌ എം.ഐ.ടി.യുടെ പതിനാറാമത്തെ പ്രസിഡന്റ്. എം.ഐ.ടി.യുടെ എന്‍ഡോവ്മെന്റുകളും മറ്റു സാമ്പത്തിക സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ഒരു സബ്സിഡയറിയായ എം.ഐ.ടി. ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയാണ്‌. സര്‍വകലാശാലയ്ക്ക് കീഴില്‍ 5 സ്കൂളുകളും (ശാസ്ത്രം, എന്‍ജിനീയറിംഗ്, ആര്‍ക്കിറ്റെച്ചര്‍, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, കല, സാമൂഹിക ശാസ്ത്രങ്ങള്‍)ഒരു കലാലയവും (വിറ്റേക്കര്‍ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സെസ് & റ്റെക്നോളജി) പ്രവര്‍ത്തിക്കുന്നു. നിയമം, വൈദ്യം എന്നീ വിഷയങ്ങള്‍ക്ക് എം.ഐ.ടി.യില്‍ സ്കൂളുകള്‍ നിലവിലില്ല. ഇവിടുത്തെ 32 അക്കാദമിക വിഭാഗങ്ങളുടെയും തലവന്‍മാര്‍ അതാതു സ്കൂളിന്റെ ഡീനിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ ഡീന്‍ എം.ഐ.ടി പ്രസിഡന്റിനു കീഴിലുള്ള പ്രൊവോസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിലവിലുള്ള ഫാക്കള്‍ട്ടി കമ്മിറ്റികള്‍ എം.ഐ.ടി.യുടെ കരിക്കുലം, വിദ്യാര്‍ഥി ജീവിതം, മറ്റു ഭരണകാര്യങ്ങള്‍ എന്നിവയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിവരുന്നു.

[തിരുത്തുക] ക്യാമ്പസ്സ്

എം.ഐ.ടി.യുടെ 168 ഏക്കര്‍ കേം‌ബ്രിഡ്ജ് ക്യാമ്പസ്സ് ചാള്‍സ് നദിയുടെ വടക്കേ തീരത്ത് ഒരു മൈലോളം വ്യാപിച്ചുകിടക്കുന്നു. മാസ്സച്ചുസ്സെറ്റ്സ് അവെന്യൂ എന്നറിയപ്പെടുന്ന വീഥി എം.ഐ.ടി.ക്യാമ്പസ്സിനെ രണ്ടായി വിഭജിച്ചാണ്‌ കടന്നുപോകുന്നത്. ക്യാമ്പസ്സിന്റെ വറ്റക്കു കിഴക്കന്‍ അഗ്രത്തിലെ കെന്‍ഡാള്‍ സ്ക്വയറിലാണ്‌ കെന്‍ഡാള്‍ എം.ബി.റ്റി.എ റെഡ്‌ലൈന്‍ ട്രെയിന്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ക്യാമ്പസ്സിനുള്ളിലുള്ള ആണവ റിയാക്ടര്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വലുതാണ്‌. ക്യാമ്പസ്സിലെ മറ്റു പ്രധാന സാങ്കേതിക സൗകര്യങ്ങളാണ്‌ പ്രഷറൈസ്ഡ് വിന്‍ഡ് ടണ്ണല്‍, കപ്പല്‍, മറ്റു സാമുദ്രിക രൂപകല്പനകള്‍ പരീക്ഷിക്കുന്നതിനായുള്ള റ്റോവിങ്ങ് ടാങ്ക് എന്നിവ. 2005-ല്‍ പൂര്‍ത്തിയായ എം.ഐ.ടി.യുടെ വയര്‍ലെസ്സ് നെറ്റ്വര്‍ക്ക് , 3000 പ്രവേശന ബിന്ദുക്കളോടു കൂടിയതും 9,400,000 സ്ക്വയര്‍ ഫീറ്റ് ക്യാമ്പസ്സിനെ ബന്ധിപ്പിക്കുന്നതുമാകുന്നു.

[തിരുത്തുക] ഗവേഷണം

2007-ല്‍ എം.ഐ.ടി.ക്യാമ്പസ്സിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി $598.3 മില്ല്യണ്‍ ചിലവഴിക്കപ്പെട്ടു. അമേരിക്കന്‍ സര്‍ക്കാരാണ്‌ ഗവേഷണങ്ങളുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്. സ്ഥിരം അധ്യാപകരെ കൂടാതെ 3500-ഓളം ഗവേഷകര്‍ എം.ഐ.ടി.ക്ക‌ വേണ്ടി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2006 അക്കാദമിക വര്‍ഷത്തില്‍ എം.ഐ.ടി. ഗവേഷക സമൂഹം 487 കണ്ടുപിടിത്തങ്ങള്‍ നടത്തുകയും, 314 പേറ്റന്റ് അപേക്ഷകള്‍ നല്‍കുകയും, 149 പേറ്റന്റ്റുകള്‍ നേടിയെടുക്കുകയും, $129.2 മില്ല്യണ്‍ റോയല്‍റ്റി ഇനത്തിലും മറ്റു വരുമാന മാര്‍ഗ്ഗങ്ങളില്‍ നിന്നുമായി സമ്പാദിക്കുകയും ചെയ്തു. ഇലക്‍ട്രോണിക്‍സ് രംഗത്തു മാഗ്നെറ്റിക്‍ കോര്‍ മെമ്മറി, റഡാര്‍, സിംഗിള്‍ ഇലെക്ട്രോണ്‍ ട്രാന്‍സിസ്റ്ററുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുകയോ അടിസ്ഥാനപരമായ ഘടകങ്ങള്‍ വികസിപ്പിച്ചെടുക്കുകയോ ചെയ്തതു എം.ഐ.ടി. ഗവേഷകരാണ്‌. കമ്പ്യൂട്ടര്‍ സയന്‍സിലെ സൈബര്‍ നെറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജെന്‍സ്, കമ്പ്യൂട്ടര്‍ ഭാഷകള്‍, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളില്‍ എം.ഐ.ടി. ഗവേഷകര്‍ അടിസ്ഥാനപരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭൗതിക, ശാസ്ത്ര വിഭാഗത്തിലെ എം.ഐ.ടി. ഫാക്കല്‍റ്റി അംഗങ്ങള്‍ക്കു 8 നോബെല്‍ സമ്മാനങ്ങളും, 4 ഡിറാക് മെഡലുകളും, 3 വൂള്‍ഫ് പ്രൈസ്സുകളും ലഭിച്ചിട്ടുണ്ട്. രസതന്ത്രം, ജീവശാസ്ത്രം മേഘലകളിലും ഒട്ടനവധി സമ്മാനങ്ങള്‍ എം.ഐ.ടി. കുടുംബത്തിനു സ്വന്തമാണ്‌.

[തിരുത്തുക] വിദ്യാര്‍ഥികള്‍

[തിരുത്തുക] അധ്യാപക സമൂഹം

[തിരുത്തുക] പൂര്‍വ വിദ്യാര്‍ഥികള്‍

110,000 ന്‌ മുകളില്‍ വരുന്ന എം.ഐ.ടി.യുടെ പൂര്‍വ്വ വിദ്യാര്‍ഥി സമൂഹം ശാസ്ത്രീയ ഗവേഷണം, പൊതു സേവനം, വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങി രംഗങ്ങളില്‍ പ്രഗല്‍ഭമതികളും ഉന്നതസ്ഥാനീയരുമാണ്‌. 26 എം.ഐ.ടി. പൂര്‍വ്വവിദ്യാര്‍ഥികള്‍ നൊബേല്‍ സമ്മാന ജേതാക്കളും 37 പേര്‍ റോഡ്സ് സ്കോളര്‍മാരുമാണ്‌. മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് മിലിബാന്‍ഡ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞമിന്‍ നെതന്യാഹു, അമേരിക്കന്‍ ഫെഡെറല്‍ രിസര്‍വ്വ് ചെയര്‍മാന്‍ ബെന്‍ ബ്രെനാന്‍ക് എന്നിവര്‍ പൊതു രംഗത്തുള്ള എം.ഐ.ടി. പൂര്‍വ്വവിദ്യാര്‍ഥികളില്‍ പ്രമുഖരാണ്‌. എം.ഐ.ടി. പൂര്‍വ്വവിദ്യാര്‍ഥികള്‍ ആരംഭിക്കുകയോ സഹ സ്ഥാപകരോ ആയ ചില പ്രമുഖ സ്ഥപനങ്ങളാണ്‌ ഇന്റെല്‍, മക്ഡണ്ണല്‍ ഡഗ്ലസ്സ്, ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ്, 3കോം, ക്വാല്‍കോം, ബോസ് എന്നിവ. 2009-ല്‍ നടന്ന ഒരു പഠനം അവകാശപ്പെടുന്നത് എം.ഐ.ടി. കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മൊത്തം വരുമാനം ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത്തെ സാമ്പത്തിക വ്യവസ്ഥയാകുമെന്നാണ്‌.

[തിരുത്തുക] ചിത്രശാല


[തിരുത്തുക] അവലംബം

  1. 2008 NACUBO Endowment Student (PDF). National Association of College and University Business Officers (2007). ശേഖരിച്ചത് 2009-01-28.
  2. MIT Facts 2008: Faculty and Staff. MIT. ശേഖരിച്ചത് 2008-07-22.
  3. 3.0 3.1 3.2 MIT Facts 2008: Enrollments 2007-2008. MIT. ശേഖരിച്ചത് 2008-07-22.
  4. MIT Facts 2008: The Campus. MIT. ശേഖരിച്ചത് 2008-07-22.
  5. Awards and Honors. Institutional Research, Office of the Provost. ശേഖരിച്ചത് 2008-07-22.
  6. Symbols: Mascot. MIT Graphic Identity. MIT. ശേഖരിച്ചത് 2008-06-18.
  7. http://libraries.mit.edu/archives/mithistory/biographies/rogers.html

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം