മലയരയൻ
മലയരയർ ചേരരാജാക്കന്മാർ കേരളം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ തെക്ക് ഭരണത്തിലിരുന്ന ആയ് രാജവംശത്തിന്റെ പിന്തുടർച്ചക്കാരാണെന്ന് കരുതാം കന്യാകുമാരി മുതൽ പമ്പ വരെ ആയ് രാജവംശത്തിന്റെ അധീനതയിലായിരുന്ന വെന്ന് ചരിത്രം രേഖപ്പെടുത്തുന്നു ഇവരുടെ മതം ആജീവകം ആയിരുന്നുവെന്നും ചരിത്രരേഖകൾ പറയന്നു പാണ്ഡ്യൻമാരുടെ ആക്രമണത്തിൽ ആയ് രാജവംശം തകർന്നടിഞ്ഞു അവശേഷിച്ചവർ പമ്പാനദി നീന്തിക്കടന്ന് മലഞ്ചെരുവുകളിൽ അഭയം തേടിയവർ പിന്നീട് മലഅരയർ എന്ന് അറിയപ്പെട്ടതാണന്ന് കരുതാം ആജീവകമതത്തിന്റെ തകർച്ചയിൽ വൈഷ്ണവ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ഹൈന്ദവീകത അംഗീകരിക്കപ്പെടുകയും ചെയ്തതായും ചരിത്രം രേഖപ്പെടുത്തുന്നു പത്മനാഭസ്വാമി ക്ഷേത്രം ആയ് രാജവംശ കാലത്ത് നിർമ്മിച്ചതായി ചരിത്രം പറയുന്നു ആയ് രാജാക്കൻമാരുടെ കല ദൈവമായും പത്മനാഭസ്വമിയെ കണക്കാക്കുന്നു പിൽക്കാലത്ത് അത് തിരുവിതാoകൂർ പിടിച്ചടക്കിയതാണ് ആയ് രാജവംശ കാലത്ത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നതകർന്നടിഞ്ഞ വൈഷ്ണവ ക്ഷേത്രം പമ്പാതീരത്ത് ശബരിമല വനത്തിനുള്ളിൽ മലയരയൻ മാരുടെ അധീനതയിൽ ഇപ്പോഴുമുണ്ട് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഒരു പൗരാണിക നാഗരികതയെ വിളിച്ചോതും വിധം അവർണ്ണനീയമാണ്
അവലംബം
[തിരുത്തുക]
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |