മറി മറി നിന്നേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മറി മറി നിന്നേ മൊരലിഡ നീ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മറി മറി നിന്നേ മൊരലിഡ നീ
മനസുന ദയ രാദു
ഞാൻ നിരന്തരം കേണപേക്ഷിച്ചിട്ടും
നിന്റെ മനസ്സിൽ എന്നോടൊരു കരുണയും ഇല്ലേ
അനുപല്ലവി കരി മൊര വിനി സരഗുന ചന നീകു
കാരണമേമി സർവന്തര്യാമി
ഏവരുടെയും ചിന്തകളെപ്പോലും നിയന്ത്രിക്കുന്നവനായ അങ്ങ് ഗജേന്ദ്രന്റെ
അപേക്ഷ കേട്ടപ്പോൾത്തന്നെ അങ്ങോട്ടുപോവാനുണ്ടായ കാരണമെന്താണ്?
ചരണം കരുണതോ ധ്രുവുനികെദുട നിൽചിന കഥ വിന്നാനയ്യ
സുരരിപു തനയുനികൈ നര മൃഗമൌ സൂചനലേമയ്യ
മരചിയുന്ന വന ചരുനി ബ്രോചിന മഹിമ തെലുപവയ്യ
ധരനു വെലയു ത്യാഗരാജ സന്നുത തരമു കാദിക നേ വിനനയ്യ
ധ്രുവന്റെ മുന്നിൽ കരുണയുമായി നിന്ന അങ്ങയുടെ കഥ ഞാൻ കേട്ടിട്ടുണ്ട്. ദേവന്മാരുടെ
ശത്രുവിന്റെ മകനെ സഹായിക്കാൻ അങ്ങ് നരസിംഹമായതിന്റെ രഹസ്യമെന്താണ്? നന്ദിയില്ലാതെ
കാട്ടിലലഞ്ഞ കുരങ്ങനെ സഹായിക്കാൻ അങ്ങെന്തിനാണ് ചെന്നതെന്ന് എന്നോടുപറയൂ. അതിനൊപ്പം
ത്യാഗരാജന്റെ സന്തോഷത്തിനു കാരണമാകാത്തത് അത്രനല്ലതല്ലെന്നും മനസ്സിലാക്കിക്കോളൂ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറി_മറി_നിന്നേ&oldid=3469127" എന്ന താളിൽനിന്ന് ശേഖരിച്ചത്