മരത്തക്കാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മരത്തക്കാളി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ജനുസ്സ്: | Solanum |
| വർഗ്ഗം: | S. betaceum |
| ശാസ്ത്രീയ നാമം | |
| Solanum betaceum Cav. |
|
ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യമാണ് മരത്തക്കാളി.ഏകദേശം ആറ് മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു വൃക്ഷമാണിത്.രണ്ടു വർഷമാകുമോൾ കായ്ച്ചു തുടങ്ങും .ഇലകൾ വലുതും , രോമമുള്ളതുമാണ്. കായ്കൾ മുട്ടയുടെ ആകൃതി യുള്ളതും നാലഞ്ച് സെൻറി മീറ്റർ നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പാകും .പല നിറത്തിലുള്ള കായ്കളുണ്ട്.സോളാനം ബെറ്റാസിയം (Solanum betaceum) എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .