Jump to content

മമ്പറം ഹയർസെക്കൻഡറി സ്കൂൾ

Coordinates: 11°49′34.02″N 75°30′20.4″E / 11.8261167°N 75.505667°E / 11.8261167; 75.505667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

11°49′34.02″N 75°30′20.4″E / 11.8261167°N 75.505667°E / 11.8261167; 75.505667

മമ്പറം ഹയർസെക്കൻഡറി സ്കൂൾ

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത്‌ മമ്പറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മമ്പറം ഹയർസെക്കന്ററി സ്കൂൾ. കേരളത്തിലെ തന്നെ വലിപ്പമേറിയതും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ വിദ്യാലയങ്ങളിൽ ഒന്നാണ് മമ്പറം ഹയർസെക്കൻഡറി സ്കൂൾ. ശ്രീ. മമ്പറം പി. മാധവന്റെ നേതൃത്വത്തിൽ 1983ൽ 5 ക്ലാസ്സ്‌ മുറികളിലായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 70 ഡിവിഷനുകളിലായി 3000ൽ അധികം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. 1998 ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗത്തിൽ 7 ബാച്ചുകളിലായി 1000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.കണ്ണൂർ ജില്ലയിൽ എസ് എസ് എൽ സി പരീഷയ്ക്കായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഒരുക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് മമ്പറം സ്കൂൾ[1]

നേട്ടങ്ങൾ

[തിരുത്തുക]

മമ്പറം ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ എ.സി രവീന്ദ്രനും ശ്രീ സി വി തിലകരാജിനും വിശിഷ്ട സേവനത്തിനുള്ള ദേശിയ അധ്യാപക അവാർഡ്‌ ലഭിക്കുകയുണ്ടായി. 1987 മുതൽ ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന ഈ വിദ്യാലയം രണ്ട് വർഷം ഒഴികെ മറ്റെല്ലാവർഷങ്ങളിലും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് അർഹത നേടി.സംസ്ഥാന ശാസ്ത്ര മേളയിൽ കഴിഞ്ഞ നാലു വർഷമായി ബെസ്റ്റ്‌ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട് റെക്കോർഡ്‌ നേട്ടം കൈവരിച്ചു. വിദ്യാഭ്യാസ ജില്ലാതലത്തിൽ നടന്നിരുന്ന ശാസ്ത്രമേളയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 12 വർഷം ഒന്നാംസ്ഥാനക്കാരായി. പിന്നിട് ശാസ്ത്രമേളകൾ റെവന്യൂജില്ലാ തലത്തിൽ നടത്താൻ ആരംഭിച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിലും കണ്ണൂർ ജില്ലയിലെ മികച്ച സ്കൂൾആയിമാറി.

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ 8 തവണ പങ്കെടുത്ത്‌ 7 തവണയും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ദേശീയ ശാസ്ത്രമേളയിൽ 6 തവണയും, INTEL ദേശീയ ശാസ്ത്രമേളയിൽ ഒരു പ്രാവശ്യവും പങ്കെടുത്തു. 2006 - 2007 അധ്യയന വർഷത്തിലെ ഗവേഷണ പ്രൊജക്റ്റിൽ വിശ്വേശ്വരയ്യ പ്രൈസും നേടി.‌

ജില്ലാതല ഗണിതശാസ്ത്ര മേളയിൽ 13 തവണ ചാമ്പ്യൻമാരാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മൂന്നു തവണ സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ബെസ്റ്റ്‌ സ്കൂൾആകാൻ കഴിഞ്ഞു.2011 ൽ ബംഗളൂരുവിൽ വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിൽ മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച "ഭൂമിയുടെ അവകാശികൾ "എന്ന നാടകം മൂന്നാം സ്ഥാനവും പാലക്കാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്ര നാടകോത്സവത്തിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി.

മമ്പറം ഹയർസെക്കൻഡറി സ്കൂൾ

ഇതും കാണുക

[തിരുത്തുക]
  1. ട്രെയിൻ യാത്ര സുഖപ്രദം
  2. മമ്പറം ഹയർസെക്കൻഡറി സ്കൂൾ [പ്രവർത്തിക്കാത്ത കണ്ണി]
  3. മമ്പറം എച്ച് .എസ്.എസ്
  4. Success in science
  5. Governor to open school jubilee Archived 2007-11-03 at the Wayback Machine.
  6. A milestone
  7. Face emerging challenges, students told Archived 2008-01-13 at the Wayback Machine.
  8. സ്കൂൾ ശാസ്ത്രോൽസവം 2012 Archived 2012-03-07 at the Wayback Machine.
  9. ബേബിമെഷീനുണ്ടോ, എവിടെയിരുന്നും ഇനി വോട്ടുചെയ്യാം.. മമ്പറം സ്കൂളിലെ അദ്ധ്യാപകൻ രാജേഷ്‌ മോഹൻ ആവിഷ്കരിച്ച പുതിയതരം വോട്ടിങ്‌യന്ത്രത്തിന്റെ മാതൃക Archived 2012-01-10 at the Wayback Machine.
  10. 'ഭൂമിയുടെ അവകാശികൾ' Archived 2011-12-14 at the Wayback Machine.
  11. ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ കേരളം കരസ്ഥമാക്കി Archived 2012-01-06 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. "Vengad - Ente Gramam". Retrieved 17-06-2012. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]