മനോജ്‌ മാതിരപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള വൈജ്‌ഞാനികസാഹിത്യകാരനും ദൃശ്യമാധ്യമപ്രവർത്തകനുമാണ് മനോജ്‌ മാതിരപ്പള്ളി .

വി. ജോസഫിന്റെയും കുഞ്ഞുമോൾ ജോസഫിന്റെയും മകനായി ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിലിൽ ജനിച്ചു. മേരികുളം സെന്റ് മേരീസ് സ്‌കൂൾ, കട്ടപ്പന ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. 1995 മുതൽ ഫ്രീലാന്റ് ജേർണലിസ്റ്റായും 2001 മുതൽ ജീവൻ ടി. വി കൊച്ചി ന്യൂസ് സെന്ററിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിക്കുന്നു.[1] ചില ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • 'കേരളത്തിലെ ആദിവാസികൾ: കലയും സംസ്‌കാരവും'
  • 'ഇടുക്കി: ചരിത്രവും ചരിത്രാതീതവും'
  • 'ഇലകളിൽ ചോരുന്ന ആകാശം: കാടനുഭവങ്ങളുടെ പുസ്‌തകം'
  • 'കൂട്ട്‌: സൗഹൃദത്തിന്റെ എഴുത്തുപുസ്‌തകം'

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നാടൻകലാഗ്രന്ഥത്തിനുള്ള കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം മനോജ് രചിച്ച 'കേരളത്തിലെ ആദിവാസികൾ: കലയും സംസ്‌കാരവും' എന്ന കൃതിയ്ക്ക് 2014-ൽ ലഭിച്ചു.[2] കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ, വൈജ്‌ഞാനികസാഹിത്യത്തിനുള്ള എൻ.വി കൃഷ്‌ണവാര്യർ പുരസ്‌കാരവും ഈ കൃതിയ്ക്ക് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും സംസ്‌ഥാന സാംസ്‌കാരികവകുപ്പിന്റെയും ഫെലോഷിപ്പോടെ കേരളത്തിലെ ഗോത്ര കലകളെക്കുറിച്ച് പഠനം നടത്തി. മികച്ച ഫാം ജേർണലിസ്‌റ്റിനുള്ള ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പുരസ്‌കാരവും ലഭിച്ചു.[3]

അവലംബം[തിരുത്തുക]

  1. "മനോജ് മാതിരപ്പള്ളി". പുഴ.കോം. Archived from the original on 2015-03-01. Retrieved 1 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ഫോക്‌ലോർ അവാർഡ് മനോജ് മാതിരപ്പള്ളിക്ക്". ഡി.സി. ബുക്സ്. Archived from the original on 2015-03-01. Retrieved 1 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "എഴുത്തിന്റെ മലയിറക്കം- മനോജ്‌ മാതിരപ്പള്ളി". മംഗളം. Archived from the original on 2015-03-01. Retrieved 1 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മനോജ്‌_മാതിരപ്പള്ളി&oldid=3972726" എന്ന താളിൽനിന്ന് ശേഖരിച്ചത്