മനസാ എടുലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ മലയമാരുതംരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസാ എടുലോർതുനേ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മനസാ എടുലോർതുനേ നാ മനവി ചേകൊനവേ ഓ എന്റെ മനസ്സേ! എന്റെ അപേക്ഷ കേൾക്കുന്നില്ലേൽ എത്രകാലം
എനിക്കിങ്ങനെ കഴിയാനാവും? ഞാൻ പറയുന്നത് കേൾക്കൂ
അനുപല്ലവി ദിനകരകുല ഭൂഷണുനി ദീനുഡവൈ ഭജനജേസി
ദിനമു ഗഡുപുമനിന നീവു വിനവദേല ഗുണവിഹീന
ദിനരാത്രങ്ങൾ ഞാൻ സൂര്യവംശജനായ രാമന്റെ അപദാനങ്ങൾ വാഴ്ത്തി
ക്കൊണ്ടിരിക്കുമ്പോഴും നീയെന്റെ അപേക്ഷ കേൾക്കാത്തതെന്താണ്?
ചരണം കലിലോ രാജസ താമസ ഗുണമുലു കല വാരി ചെലിമി
കലസി മെലസി തിരുഗുചു മരി കാലമു ഗഡപകനേ
സുലഭമുഗാ കഡ തേരനു സൂചനലനു തെലിയ ജേയു
ഇലനു ത്യാഗരാജു മാട വിനവദേല ഗുണ വിഹീന
ദുർമാർഗത്തിൽ ചലിക്കുന്നവരുമായി ഇടപെട്ട് സമയം വൃഥാ
നഷ്ടമാക്കിക്കൊണ്ട് ഇരിക്കുന്നതിനുപകരം ഈ കലിയുഗത്തിൽ
എളുപ്പത്തിൽ മോക്ഷം നേടാൻ എന്താണ് ചെയ്യേണ്ടതെന്ന്
ത്യാഗരാജൻ പറയുന്നതു നീ ശ്രദ്ധിക്കാതെയിരിക്കുന്നത് എന്താണ്?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനസാ_എടുലോ&oldid=3772148" എന്ന താളിൽനിന്ന് ശേഖരിച്ചത്