ഭൂമിബൊൽ അതുല്ല്യതെജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിബൊൽ അതുല്ല്യതെജ് (Thai: ภูมิพลอดุลยเดช| ശ്രവിക്കുക 5 ഡിസംബർ 1927 ൽ ജനിച്ചു.) 9 ജൂൺ 1946 മുതൽ തായ്‌ലാന്റിന്റെ രാജാവ് ആണ്. 1782 മുതൽ തായ്‌ലാന്റ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവ് ആണ് ഭൂമിബൊൽ അതുല്ല്യതെജ്'. ഇദ്ദേഹം രാമാ ഒൻപതാമൻ (Rama IX) എന്ന പേരിൽ കൂടി അറിയപ്പെടുന്നു. ഇപ്പോൾ നിലവിൽ ഉള്ള രാഷ്ട്ര തലവന്മാരിൽ ഏറ്റവും നീണ്ട കാലം രാഷ്ട്രത്തവൻ ആയി ഇരിക്കുന്ന ആളും, തായ്‌ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവും കൂടി ആണ് ഇദ്ദേഹം. തായ്ലാൻഡിലെ ഭരണ വ്യവസ്ഥ ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണെങ്കിലും ഭൂമിബൊൽ അതുല്ല്യതെജിന് തായ്ലാൻഡിൽ വ്യാപകമായ രാഷ്ട്രീയ സ്വാധീനമാണുള്ളത്. ഇദ്ദേഹം പല സന്ദർഭങ്ങളിലും ചില നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ മുൻകൈഎടുത്തിട്ടുണ്ട്. [1][2]
അവലംബം [തിരുത്തുക]
- ↑ "A Royal Occasion speeches". Journal. Worldhop. 1996. Archived from the original on 12 May 2006. Retrieved 5 July 2006.
- ↑ ബി ബി സി ന്യൂസ് പ്രൊഫൈൽ