ഭാരതീയ വിദ്യാ നികേതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ വിദ്യാ നികേതൻ

വിദ്യാഭ്യാസരംഗത്ത് ദേശീയോന്മുഖമായ പ്രവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കു ന്ന ഭാരതത്തിലെ ഏറ്റവും വലിയ സർ ക്കാർഇതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് വിദ്യാഭാരതി അഖിലഭാരതീയ ശിക്ഷാ സംസ്ഥാൻ".1952ൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ആരംഭിച്ച 'സരസ്വതി ശിശുമന്ദിരം' ഇപ്പോൾ സമ്പൂർണ ഭാരത ത്തിലും ശിശുവാടിക(പ്രീ പ്രൈമറി)തലം മുതൽ കോളേജ് തലം വരെ വിദ്യാർത്ഥി കൾ വിദ്യാഭ്യാസം നേടുന്ന മഹാപ്രസ്ഥാന മായി വളർന്നിരിക്കുന്നു. "ഭാരതീയ വിദ്യാനികേതൻ"വിദ്യാഭാരതിയു ടെ കേരള ഘടകമാണ്".1979ൽ ആരംഭി ച്ച ഭാരതീയ വിദ്യാനികേതൻ്റെ കീഴിൽ. 500ലേറെ വിദ്യാലയങ്ങൾ പ്രവർത്തിക്കു ന്നുണ്ട്. ഭാരതീയ സംസ്കാരത്തിനും പാരമ്പര്യത്തി നും അനുയോജ്യമായ വിദ്യാഭ്യാസരീതിയാ ണ് വിദ്യാഭാരതി സ്വീകരിച്ചിട്ടുള്ളത്.വിദ്യാ ഭ്യാസത്തിലൂടെ വ്യക്തിനിർമാണം,വ്യക്തി യിലൂടെ സാമൂഹ്യപരിവർത്തനം,സമൂഹ ത്തിലൂടെ രാഷ്ട്രനിർമ്മാണം ഇതാണ് വി ദ്യാഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യം.വിദ്യാ ർത്ഥികളുടെ സർവ്വാംഗീണ വികാസത്തി നായി യോഗ,സംഗീതം,സംസ്കൃതം,ശാ രീരികം,നൈതികം എന്നീ വിഷയങ്ങൾ അടങ്ങിയ "പഞ്ചാംഗ ശിക്ഷണ പദ്ധതി ക്ക്" രൂപം നൽകിയിരിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങൾ ഉൾകൊ ള്ളുവാനായി ആവശ്യമായ ഗവേഷണങ്ങ ൾക്കുവേണ്ടി 'അഖിലഭാരതീയ വിദ്യാഭ്യാ സ ഗവേഷണകേന്ദ്രം'ലഖ്നൗവിൽ പ്രവർ ത്തിക്കുന്നു.ദേശീയതലത്തിലും സംസ്ഥാ നതലത്തിലും ഉന്നതവിദ്യാഭ്യാസവിചക്ഷണ ന്മാർ ഉൾകൊള്ളുന്ന അക്കാഡമിക് കൗൺസിലുകളാണ് അധ്യയനാധ്യാപനകാ ര്യങ്ങൾ നിയന്ത്രിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ഭാരതീയ_വിദ്യാ_നികേതൻ&oldid=3710836" എന്ന താളിൽനിന്ന് ശേഖരിച്ചത്