ബൗണ്ടിയിലെ നാവികകലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫ്ലെച്ചർ ക്രിസ്റ്റ്യനും മറ്റു കലാപകാരികളും ചേർന്ന് ലഫ്റ്റനന്റ് വില്ല്യം ബ്ലിയെയും മറ്റു 18 പേരെയും ഒരു കൊച്ചുതോണിയിൽ ഒഴുക്കിവിടുന്നു. റോബർട്ട് ഡോഡിന്റെ, 1790 -ലെ ചിത്രീകരണം

ബ്രിട്ടീഷ് നാവികസേനയുടെ കപ്പലായ ബൗണ്ടിയെ തെക്കേ പസിഫിക്കിൽ വച്ച് 1789 ഏപ്രിൽ 28 -ന് നടന്ന ഒരു കലാപത്തിലൂടെ തട്ടിയെടുത്ത സംഭവമാണ് ബൗണ്ടിയിലെ കലാപം (Mutiny on the Bounty) എന്നറിയപ്പെടുന്നത്. കപ്പലിന്റെ ക്യാപ്റ്റനായ ലെഫ്റ്റനന്റ് വില്ല്യം ബ്ലൈയിൽ നിന്നും കപ്പൽ തട്ടിയെടുത്ത സഹപ്രവർത്തകൻ ഫ്ലെച്ചർ ക്രിസ്ത്യൻ, ക്യാപ്റ്റനെയും അദ്ദേഹത്തിന്റെ പക്ഷക്കാരായ 18 പേരെയും കപ്പലിൽ ഉണ്ടായിരുന്ന ഒരു തുറന്ന ബോട്ടിൽ കയറ്റി കടലിൽ ഉപേക്ഷിക്കുകയും ചെയ്തു. കലാപകാരികളിൽ പലരും താഹിതിയിലോ പിറ്റ്കെയിൻ ദ്വീപിലോ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ സമയം ബോട്ടിൽ കയറ്റിവിടപ്പെട്ട ബ്ലൈയും കൂടെയുള്ളവരും 6500 കിലോമീറ്റർ താണ്ടി സുരക്ഷിതമായി ടിമോറിൽ എത്തുകയും കലാപകാരികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

താഹിതിയിൽ നിന്നും കടപ്ലാവിന്റെ തൈകൾ ശേഖരിച്ച് വെസ്റ്റ് ഇൻഡീസിൽ എത്തിക്കാനായി 1787 -ൽ ഇംഗ്ലണ്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ബൗണ്ടി. താഹിതിയിൽ അഞ്ചുമാസത്തോളം താമസിച്ച കപ്പലിലെ ആണുങ്ങൾ നാട്ടുകാരായ പോളിനേഷ്യക്കാരുമായി ബന്ധത്തിൽ ഏർപ്പെടുകയും അത് അച്ചടക്കത്തിന് വിപരീതമാവുകയും ചെയ്തു. ഇതിന് ബ്ലൈയിൽനിന്നും കഠിനമായ ശിക്ഷകളും വിമർശനങ്ങളും ഏൽക്കേണ്ടിവന്ന കപ്പലിൽ ഉണ്ടായിരുന്നവരും ക്യാപ്റ്റനായ ബ്ലൈയും തമ്മിലുള്ള ബന്ധം ആകെ ഉലഞ്ഞു. ഏറ്റവും അധികം പീഡനം ഏൽക്കേണ്ടിവന്നത് ക്രിസ്ത്യന് ആയിരുന്നു. കപ്പലിൽ കയറി മൂന്നാഴ്ച്ച കഴിഞ്ഞതും ക്രിസ്ത്യനും കൂട്ടരും ചേർന്ന് ബ്ലൈയെയും കൂട്ടാളികളെയും കപ്പൽ പിടിച്ചെടുത്ത്ശേഷം ഒരു ബോട്ടിൽ കയറ്റി കടലിൽ ഉപേക്ഷിച്ചു. ബോട്ടിൽ കയറാൻ ഇടമില്ലാത്തതുകൊണ്ടും തങ്ങളുടെ ഇഷ്ടത്തിനു വിപരീതമായും കപ്പലിൽ പിന്നീട് 25 പേരാണ് അവശേഷിച്ചത്.

ബ്ലൈ 1790 -എപ്രിലിൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തുകയും അധികൃതർ കലാപകാരികളെ പിടിക്കാനായി പണ്ടോര എന്ന കപ്പൽ അയയ്ക്കുകയും ചെയ്തു. താഹിതിയിൽ നിന്നും പിടിയിലായ 14 കലാപകാരികളെ പണ്ടോരയിൽ തടവിലാക്കുകയും, പിറ്റ്കൈൻ ദ്വീപുകളിൽ ഒളിവിൽ താമസിക്കുകയായിരുന്ന ക്രിസ്ത്യനെയും മറ്റുള്ളവരെയും കണ്ടുപിടിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കു മടങ്ങുന്നവഴി പണ്ടോര ഗ്രേറ്റ് ബാരിയർ റീഫിൽ മണലിൽ അടിയുകയും 31 കപ്പൽ ജോലിക്കാരും തടവുകാരായി പിടിച്ചവരിൽ നാലുപേരും കൊല്ലപ്പെടുകയുമുണ്ടായി. 1792 ജൂണിൽ ബാക്കിയുള്ള 10 തടവുകാർ ഇംഗ്ലണ്ടിൽ എത്തുകയും സൈനികവിചാരണ നേരിടേണ്ടിവരികയും ചെയ്തു. നാലുപേരെ വെറുതെവിടുകയും മൂന്നുപേർക്കു മാപ്പുനൽകുകയും മൂന്ന്പേരെ തൂക്കിക്കൊല്ലുകയും ചെയ്തു.

1808 -ൽ പിറ്റ്കെയിനിൽ വച്ച് കണ്ടെത്തുമ്പോൾ ക്രിസ്ത്യന്റെ കൂട്ടാളികളിൽ ജോൺ ആഡംസ് മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യൻ ഉൾപ്പെടെയുള്ള മറ്റുള്ളവരെല്ലാം ഒന്നുകിൽ തമ്മിൽത്തമ്മിലുള്ള പോരിലോ അല്ലെങ്കിൽ പോളിനേഷ്യൻ സഹകാരികളുമായുള്ള ഏറ്റുമുട്ടലിലോ കൊല്ലപ്പെട്ടിരുന്നു. ആഡംസിനെതിരെ നടപടി ഒന്നും എടുത്തില്ല. കലാപകാരികളുടെയും അവരുടെ താഹിതി പങ്കാളികളുടെയും പിന്മുറക്കാർ ഇന്നും പിറ്റ്കെയിനിൽ താമസിച്ചുവരുന്നു. ഒരു ക്രൂരനായ ക്യാപ്റ്റനായി ബ്ലൈയെയും സാഹചര്യങ്ങളുടെ ഇരയായി ക്രിസ്ത്യനെയും ചിത്രീകരിച്ചുവരുന്നരീതികളെ (പല ജനകീയ സിനിമകളിലടക്കം) ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടിലെ ചരിത്രകാരന്മാർ ചോദ്യം ചെയ്യുകയും കുറെക്കൂടി ആദരവർഹിക്കുന്ന ബ്ലൈയുടെ രൂപം വെളിയിൽ വരികയും ചെയ്തു.

പിന്നാമ്പുറം[തിരുത്തുക]

ബൗണ്ടിയും അതിന്റെ ലക്ഷ്യവും[തിരുത്തുക]

1960 -ൽ പുനർനിർമ്മിച്ച ബൗണ്ടിയുടെ മാതൃക

1784 -ൽ ഇംഗ്ലണ്ടിൽ ബേതിയ എന്ന പേരിൽ നിർമ്മിച്ച കപ്പൽ 1787 -ൽ 1950 പൗണ്ടിന് റോയൽ നേവി വാങ്ങിയ ശേഷമാണ് ബൗണ്ടി എന്നു പേരു മാറ്റിയത്. 28 മീറ്റർ നീളവും ഏറ്റവും വീതികൂടിയ ഇടത്ത് 7.6 മീറ്റർ ഉള്ള ബൗണ്ടിയെ ഏറ്റവും ചെറിയ യുദ്ധക്കപ്പൽ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. താഹിതിയിൽ നിന്നും കടപ്ലാവിന്റെ തൈകൾ സംഭരിച്ച് വെസ്റ്റ് ഇൻഡീസിൽ എത്തിക്കാനായിരുന്നു ബൗണ്ടി നിയോഗിക്കപ്പെട്ടത്. റോയൽ സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന ജോസഫ് ബാങ്ക്സിന്റെ നിർദ്ദേശപ്രകാരം അടിമകൾക്ക് നൽകാനായി വിലകുറഞ്ഞ ഭക്ഷണം ഉണ്ടാക്കാൻ സാധ്യതയുള്ള കടച്ചക്ക വെസ്റ്റ് ഇൻഡീസിൽ നന്നായി വളർന്നേക്കാം എന്ന പ്രതീക്ഷയിലാണ് ഈ യാത്ര സംഘടിപ്പിച്ചത്. ആയിരത്തോളം കൂടത്തൈകൾ ഉൾക്കൊള്ളിക്കാനായി ഉൾഭാഗത്തിന്റെ രൂപം മാറ്റി ഒരു ഗ്രീൻഹൗസ് ഉണ്ടാകിയെടുത്ത ബൗണ്ടിയിൽ ഇതേ കാരണങ്ങളാൽത്തന്നെ കപ്പൽജോലിക്കാർക്കും ഉദ്യോഗസ്ഥന്മാർക്കുമെല്ലാം താമസിക്കാനുള്ള ഇടം വളരെ പരിമിതമായിരുന്നു.[1][n 1][2]

വില്ല്യം ബ്ലൈ[തിരുത്തുക]

Lieutenant William Bligh, captain of HMS Bounty

ക്യാപ്റ്റൻ കുക്കിന്റെമൂന്നാമത്തേതും അവസാനത്തേതുമായ യാത്രയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബ്ലൈയെയാണ് ബൗണ്ടിയുടെ ചുമതല ഏൽപ്പിച്ചിരുന്നത്. 1854 -ൽ നാവികപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ പ്ലൈമൗത്തിൽആണ് ബ്ലൈ ജനിച്ചത്. 1783 -ൽ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചതോടെ ബ്ലൈ ഉൾപ്പെടെ അനേകം നാവികർക്ക് കാര്യമായ പണിയൊന്നും ഇല്ലാതെ പകുതി ശമ്പളത്തിൽ ജീവിക്കുകയായിരുന്നു. കുറെക്കാലം ജോലിയൊന്നും ഇല്ലാതിരുന്ന അദ്ദേഹം 1785 -ൽ ബ്രിട്ടാനിയ എന്ന കപ്പലിൽ ജോലിക്കു ചേർന്നിരുന്നു. 5600 പൗണ്ട് ഒരു വർഷം ശമ്പളം കിട്ടിക്കൊണ്ടിരുന്ന ബ്രിട്ടാനിയയിലെ ജോലി ഉപേക്ഷിച്ച് 70 പൗണ്ട് വാർഷികശമ്പളത്തിൽ അദ്ദേഹം ബൗണ്ടിയുടെ ചുമതല ഏറ്റെടുത്തു. ഹോൺ മുനമ്പുവഴി പസിഫിക്കിൽ പോയി കടപ്ലാവുതൈകളുമായി എൻഡെവർ കനാലിലൂടെ പടിഞ്ഞാറോട്ടുപോയി ലോകത്തെ ചുറ്റി വെസ്റ്റ് ഇൻഡീസിലേക്കു പോകാനായിരുന്നു അദ്ദേഹത്തിനു കിട്ടിയ നിർദ്ദേശം. [3] [4]

കൂട്ടാളികൾ[തിരുത്തുക]

നാവികസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരാവാൻ ആഗ്രഹിച്ചിരുന്നവരടക്കം 44 നാവികസേനാ ഉദ്യോഗസ്ഥരും 2 സസ്യശാസ്ത്രജ്ഞന്മാരും അടങ്ങുന്നതായിരുന്നു ബൗണ്ടിയിലെ ആൾക്കാർ. ഇവരിൽ മിക്കവരെയും ബ്ലൈ തന്നെ തെരഞ്ഞെടുത്തതോ അല്ലെങ്കിൽ സ്വാധീനമുള്ളവരാൽ ശുപാർശ ചെയ്യപ്പെട്ടവരോ ആയിരുന്നു. പലരും ബ്ലൈയിനോടും കുക്കിനോടുമൊപ്പം മുൻപും യാത്രകൾ നടത്തിയിട്ടുള്ളവർ ആയിരുന്നു. തന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിയമകാര്യങ്ങളിലുള്ള ഒരു ജോലി സ്വീകരിക്കാതെ ഒരു സമ്പന്നകുടുംബത്തിൽനിന്നും വന്ന ഫ്ലെച്ചർ ക്രിസ്ത്യൻ എന്ന ഒരു 23 വയസ്സുകാരനും അതിൽ ഉണ്ടായിരുന്നു. അയാൽ ഇതിനുമുൻപ് രണ്ടുതവണ ബ്ലൈയോടൊപ്പം യാത്രചെയ്യുകയും രണ്ടുപേരും തമ്മിൽ ഒരു ഗുരു-ശിഷ്യബന്ധം ഉണ്ടാവുകയും തൽഫലമായി ക്രിസ്ത്യൻ നല്ലൊരു നാവികനായിത്തീരുകയും ചെയ്തിരുന്നു. ബൗണ്ടിയിൽ ശമ്പളം പോലുമില്ലാതെ ജോലി ചെയ്യാൻ അയാൾ സന്നദ്ധനായിരുന്നു. കപ്പലിലെ മുഖ്യസസ്യശാസ്ത്രജ്ഞനായ നെൽസണ് മുൻപ് കുക്കിനോടൊപ്പം താഹിതിയിൽ പോയ പരിചയവും അവിടുത്തെ ആൾക്കാരുടെ ഭാഷമനസ്സിലാക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ബൗണ്ടിയിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും 30 വയസ്സിനു താഴെയുള്ളവർ ആയിരുന്നു. ബ്ലൈയ്ക്കും അന്ന് 33 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 39 വയസ്സുള്ള പെക്കോവർ കുക്കിന്റെ മൂന്നു യാത്രകളിലും ഒപ്പമുണ്ടായിരുന്ന ആൾ ആയിരുന്നു. റാങ്കിനെ അടിസ്താനപ്പെടുത്തി ആയിരുന്നു ഓരോരുത്തർക്കും താമസിക്കാനുള്ള ഇടങ്ങൾ കപ്പലിൽ ഏർപ്പെടുത്തിയിരുന്നത്. [5]

യാത്ര[തിരുത്തുക]

കേപ് ഹോണിലേക്ക്[തിരുത്തുക]

1784 -ൽ ഇംഗ്ലണ്ടിൽ ബേതിയ എന്ന പേരിൽ നിർമ്മിച്ച കപ്പൽ 1787 -ൽ 1950 പൗണ്ടിന് റോയൽ നേവി വാങ്ങിയ ശേഷമാണ് ബൗണ്ടി എന്നു പേരു മാറ്റിയത്. 28 മീറ്റർ നീളവും ഏറ്റവും വീതികൂടിയ ഇടത്ത് 7.6 മീറ്റർ ഉള്ള ബൗണ്ടിയെ ഏറ്റവും ചെറിയ യുദ്ധക്കപ്പൽ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. താഹിതിയിൽ നിന്നും കടപ്ലാവിന്റെ തൈകൾ സംഭരിച്ച് വെസ്റ്റ് ഇൻഡീസിൽ എത്തിക്കാനായിരുന്നു ബൗണ്ടി നിയോഗിക്കപ്പെട്ടത്. റോയൽ സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന ജോസഫ് ബാങ്ക്സിന്റെ നിർദ്ദേശപ്രകാരം അടിമകൾക്ക് നൽകാനായി വിലകുറഞ്ഞ ഭക്ഷണം ഉണ്ടാക്കാൻ സാധ്യതയുള്ള കടച്ചക്ക വെസ്റ്റ് ഇൻഡീസിൽ നന്നായി വളർന്നേക്കാം എന്ന പ്രതീക്ഷയിലാണ് ഈ യാത്ര സംഘടിപ്പിച്ചത്. ആയിരത്തോളം കൂടത്തൈകൾ ഉൾക്കൊള്ളിക്കാനായി ഉൾഭാഗത്തിന്റെ രൂപം മാറ്റി ഒരു ഗ്രീൻഹൗസ് ഉണ്ടാകിയെടുത്ത ബൗണ്ടിയിൽ ഇതേ കാരണങ്ങളാൽത്തന്നെ കപ്പൽജോലിക്കാർക്കും ഉദ്യോഗസ്ഥന്മാർക്കുമെല്ലാം താമസിക്കാനുള്ള ഇടം വളരെ പരിമിതമായിരുന്നു. [1][n 1]

ഡെപ്റ്റ്‌ഫോർഡിൽ നിന്നും 1787 ഒക്ടോബർ 15 -ന് സ്പ്ലിറ്റ്‌ഹെഡിലേക്ക് പുറപ്പെട്ട ബൗണ്ടി ഉത്തരവ് കാത്ത് ഇംഗ്ലീഷ് ചാനലിൽ കാത്തുകിടന്നു. മോഴം കാലാവസ്ഥ പലപ്പോഴും യാത്ര വൈകിച്ചു. പെട്ടെന്ന് പുറപ്പെട്ടില്ലെങ്കിൽ വസന്തകാലത്തിനു മുൻപ് കേപ് ഹോൺ കടക്കാനാവില്ലെന്ന ഉൽക്കണ്ഠയിലായിരുന്നു ബ്ലൈ. പക്ഷേ അധികാരികളിൽ നിന്നുള്ള ഉത്തരവ് വീണ്ടും മൂന്നാഴ്ച്ച വൈകിയേ ലഭിച്ചുള്ളൂ. ഒടുവിൽ നവമ്പർ 28 -ന് പുറപ്പെട്ടെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ ഡിസംബർ 23 -വരെ അവിടെത്തന്നെ കിടക്കേണ്ടി വന്നു. കേപ് ഹോൺ വഴി ഇനി യാത്ര ചെയ്യാൻ ആവാത്ത വിധം കാലം വൈകിയതിനാൽ ആവശ്യമെങ്കിൽ [[Cape of Good Hope|പ്രതീക്ഷാ മുനമ്പ്‌]] വഴി യാത്ര ചെയ്തുകൊള്ളാൻ ബ്ലൈയ്ക്ക് അനുമതി ലഭിച്ചു. [6]

യാത്ര തുടങ്ങിയപ്പോൾ മുതൽ ബ്ലൈ വൃത്തിയുടെയും ഭക്ഷണത്തിന്റെയും കാാര്യത്തിൽ ക്യാപ്റ്റൻ കുക്കിന്റെ പോലെയുള്ള കർശന അച്ചടക്കരീതികൾ സ്വീകരിച്ചുതുടങ്ങി. അതിൽ അദ്ദെഹം ഒരുതരം ഭ്രാന്തമായ അഭിനിവേശം തന്നെ കാണിച്ചുകൂട്ടി. ജോലിയുടെയും വിശ്രമത്തിന്റെയും ഇടവേളകൾ പരിഷ്കരിച്ച അദ്ദേഹം ജോലിക്കാരുടെ ശാരീരികക്ഷമതയ്ക്കും ആശ്വാസങ്ങൾക്കുമായി സംഗീതവും നൃത്തവും നടപ്പിലാക്കി. ബ്ലൈ നാട്ടിലേക്ക് അയച്ച സന്ദേശങ്ങളിൽ നിന്നും ഒരേയൊരു ആളെപ്പറ്റി മാത്രമേ പരാതി പറഞ്ഞിരുന്നുള്ളൂ. [7]

യാത്രാരംഭം മുതൽ ക്രിസ്ത്യനുമായി വളരെ നല്ല ബന്ധം സ്ഥാപിച്ച ബ്ലൈ ഫ്രയറിനെ മറികടന്ന് ക്രിസ്ത്യനെ രണ്ടാം സ്ഥാനത്തെക്ക് ഉയർത്തുകയും, പുറത്തു പ്രകടമാക്കിയില്ലെങ്കിലും ഇത് ഫ്രയറിനെ നിരാശനാക്കുകയും ചെയ്തു. അപ്പോൾ മുതൽ ബ്ലൈയുമായുള്ള ഫ്രയറിന്റെ ബന്ധം വഷളാവുകയും ക്രിസ്ത്യന്റെ സ്ഥാനക്കയറ്റത്തിന് ഒരാഴ്ചയ്ക്കുശേഷം ഫ്രയറിന്റെ നിർബന്ധപ്രകാരം അനുസരണക്കേടിനും ലഹളസ്വഭാവത്തിനും മാത്യു ക്വിന്റലിന് 12 -ചാട്ടവാറടി ശിക്ഷ നൽകാൻ ബ്ലൈ നിർബന്ധിതനാവുകയും ചെയ്തു. അങ്ങനെ ശിക്ഷകളൊന്നുമില്ലാതെ നടാത്തണമെന്ന് ആഗ്രഹിച്ച ബ്ലൈയുടെ യാത്രലക്ഷ്യം നടക്കാതെവരികയും ചെയ്തു. ഏപ്രിൽ 2 -ന് കേപ് ഹോപ്പിന് അടുത്തെത്തിയെങ്കിലും കാറ്റും കോളും നിറഞ്ഞ കടൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുകയും കപ്പൽ വടക്കോട്ടേക്ക് നീങ്ങുകയും ചെയ്തു. തന്നെ സമുദ്രം പരാജയപ്പെടുത്തിയെന്ന് ഏപ്രിൽ 17 -ന് ബ്ലൈ തന്റെ സഹപ്രവർത്തകരെ അറിയിച്ചു. എല്ലാവർക്കും വലിയ ആശ്വാസമേകിക്കൊണ്ട് പ്രതീക്ഷാമുനമ്പ് ചുറ്റിപ്പോകാൻ ബ്ലൈ തീരുമാനിക്കുകയും ചെയ്തു.[8] [9]

പ്രതീക്ഷാമുനമ്പിൽ നിന്നും പസിഫിക്കിലേക്ക്[തിരുത്തുക]

1788 മെയ് 24 -ന് ബൗണ്ടി പ്രതീക്ഷാമുനമ്പിന്റെ കിഴക്കുള്ള ഫാൾസ് ബേയിൽ നങ്കൂരമിട്ടു. കേടുപാടുകൾ തീർക്കാനും വിഭവങ്ങൾ സംഭരിക്കുവാനുമായി അവിടെ അഞ്ച് ആഴ്ചയോളം താമസിച്ചു. നാട്ടിലേക്ക് ബ്ലൈ അയച്ച സന്ദേശങ്ങളിൽ നിന്നും മറ്റു കപലുകളിലെ ആൾക്കാരിൽ നിന്നും വ്യത്യസ്തമായി അവർ വളരെ ഊർജ്ജോൽസുകരാണെന്ന് വ്യക്തമായിരുന്നു. യാത്രയ്ക്കിടയിൽ ബ്ലൈ ക്രിസ്ത്യന് പണം കടംകൊടുക്കുകപോലുമുണ്ടായി.[10]

ജൂലൈ 1 -ന് ഫാൽസ് ബേയിൽ നിന്നും യാത്ര പുറപ്പെട്ട ബൗണ്ടി തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ടാസ്മാനിയ ലക്ഷ്യമാക്കി യാത്ര തുടർന്നു. യാത്രാമധ്യേയുള്ള ചെറിയ സെന്റ് പോൾ ദ്വീപ് കടന്നുപോയെങ്കിലും അവിടെ ഇറങ്ങിയില്ല. ആളത്താമസമില്ലാത്ത ആ ദ്വീപിൽ ശുദ്ധജലവും ചൂടുവെള്ളം കിട്ടുന്ന അരുവികളും ഉണ്ടെന്ന് മുൻയാത്രകളിൽ നിന്നും ബ്ലൈയ്ക്ക് അറിയാമായിരുന്നു. തണുപ്പും കാറ്റും നിറഞ്ഞ നിരീക്ഷണങ്ങൾ നടത്താൻപോലും വളരെ വിഷമമായ വിപരീതകാലാവസ്ഥയിലും ബലിയുടെ അസാമാന്യമായ കഴിവുകൊണ്ട് യാത്ര മുന്നോട്ടുപോവുകയും ആഗസ്ത് 19 -ന് തീരം കാണുകയും രണ്ടുദിവസത്തിനുശേഷം ടാസ്മാനിയയിലെ അഡ്‌വഞ്ചർ ബേയിൽ നങ്കൂരമിടുകയും ചെയ്തു.[11]

Matavai Bay, തഹീതി, as painted by William Hodges in 1776

അഡ്‌വഞ്ചർ ബേയിൽ അവർ മീൻപിടിച്ചും കുളിച്ചും മരംമുറിച്ചുമെല്ലാം വിനോദങ്ങളിൽ ഏർപ്പെട്ടു. നാട്ടുകാരായ ആൾക്കാരോട് സമാധാനപരമായ ഇടപെടലുകൾ നടന്നു. ആദ്യമായി തന്റെ സഹപ്രവർത്തകരുമായി ബ്ലൈ ഇടയുകയും ആശാരിയായ വില്ല്യം പേർസലിന്റെ മരംമുറിക്കുന്ന രീതിയെ വിമർശിച്ച അദ്ദേഹം അയാളോട് കപ്പലിലേക്ക് തിരികെപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനെ എതിർത്ത പേർസലിന്റെ റേഷൻ തടയുകയും അയാൾ ഉടൻതന്നെ അനുസരണയിലേക്ക് തിരികെയെത്തുകയും ചെയ്തു എന്ന് ബ്ലൈയുടെ കുറിപ്പുകളിൽ പറയുന്നു.[12]

താഹിതിയിലെക്കുള്ള യാത്രയുടെ അവസാനഭാഗത്തും ബ്ലൈയും കപ്പലിലെ മറ്റുള്ളവരും തമ്മിൽ പലവട്ടം ഇടയുകയുണ്ടായി. യാത്രയിൽ ഉടനീളം താൻ പൂർണ്ണകഴിവോടെതന്നെയാണ് പ്രവർത്തിച്ചതെന്ന് സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ താൻ അക്കൗണ്ട് ബുക്കുകളിൽ ഒപ്പിടില്ലെന്ന് ഒൿടോബർ 2 -ന് ഫ്രയർ പറയുകയുണ്ടായി. അങ്ങനെ എളുപ്പം തോൽപ്പിക്കാൻ പറ്റാത്ത ബ്ലൈ എല്ലാവരെയും വിളിച്ചുകൂട്ടി യുദ്ധനിയമങ്ങൾ വായിച്ചുകേൾപ്പിക്കുകയും അതോടെ ഫ്രയർ പിന്മാറുകയും ചെയ്തു. കപ്പലിലെ വൈദ്യനായ ഹഗ്ഗൻ ആസ്ത്മയാണെന്നും പറഞ്ഞ് രക്തം ഒഴുക്കിക്കളയുന്ന തെറ്റായ ചികിൽസ നൽകി ഒരു ജീവനക്കാരൻ മരണപ്പെടുകയും അതിന്റെ കാരണം മറച്ചുവച്ച് അയാൾ സ്കർവി കാരണമാണ് മരണപ്പെട്ടതെന്നും ഹഗ്ഗൻ പറഞ്ഞു. ഇതേത്തുടർന്ന് സ്കർവിക്കെതിരെയുള്ള തന്റെ മരുന്ന് ബ്ലൈ കപ്പലിലെ എല്ലാവർക്കും നൽകുകയും ചെതു. മുഴുക്കുടിയനായി മാറിയ ഹഗ്ഗന്റെ മദ്യം ബ്ലൈ പിടിച്ചെടുക്കുകയും അയാൾ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. താഹിതിയിൽ എത്തുന്നതിനു മുൻപ് കപ്പലിലുള്ള എല്ലാവരിലും ലൈംഗികരോഗങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുകയും അവയാർക്കും ഇല്ലെന്നും ഉറപ്പുവരുത്തുകയും ഉണ്ടായി. 50000 -ലേറെ കിലോമീറ്ററുകൾ താണ്ടി 1788 ഒക്ടോബർ 26 -ന് ബൗണ്ടി താഹിതിയിലെ മറ്റാവൽ ബേയിൽ നങ്കൂരമിട്ടു.[13]

താഹിതിയിൽ[തിരുത്തുക]

A Polynesian woman, painted in 1777 by John Webber

താഹിതിയിൽ എത്തി ആദ്യം തന്നെ ബ്ലൈ ചെയ്തത് നാട്ടുപ്രമുഖരുടെ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു. 15 വർഷം മുമ്പ് കുക്കിന്റെ കൂടെ ബ്ലൈ വന്ന കാര്യം ഓർത്തെടുത്ത നാട്ടുമുഖ്യൻ ''ടൈനാ'' അദ്ദേഹത്തെ സ്നേഹത്തോടെ വരവേറ്റു. മുഖ്യന് നിറായെ സമ്മാനങ്ങൾ നൽകിയശേഷം തങ്ങളുടെ രാജാവായ [[King George|കിംഗ് രാജാവ്]] പകരമായി വെറും കടപ്ലവ് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് ബ്ലൈ പറഞ്ഞപ്പോൾ ഇത്രയും ചെറിയൊരു കാര്യം മാത്രം ആവശ്യപ്പെട്ടതിൽ സന്തുഷ്ടനായ അദ്ദേഹം അത് അനുവദിച്ചു. കടപ്ലാവ് ചെടികൾ സംരക്ഷിച്ച് സംരക്ഷിക്കാൻ ഒരു സ്ഥലം കെട്ടിപ്പടുക്കുന്ന കാര്യം ബ്ലൈ ക്രിസ്ത്യനെയാണ് ഏൽപ്പിച്ചത്. കരയ്ക്കാണെങ്കിലും കടലിലാണെങ്കിലും ബൗണ്ടിയിലെ താഹിതിയിലുള്ള അഞ്ചുമാസത്തെ കാലയളവിൽ അതിലുള്ളവർക്ക് വളരെ പരിമിതമായ ജോലിയേ ഉണ്ടായിരുന്നുള്ളൂ. പലരും പല നാട്ടുകാരിപ്പെണ്ണുങ്ങളുമായി ചുറ്റിയടിച്ചപ്പോൾ ചിലർ ഏകസ്ത്രീവ്രതക്കാരായിത്തന്നെ നിലകൊണ്ടു. ക്രിസ്ത്യനടക്കം 18 പേർക്ക് ലൈംഗികരോഗങ്ങൾക്കുള്ള ചികിൽസയും തേടേണ്ടിവന്നു. ഒരു പോളിനേഷ്യക്കാരിയായ മൗവാട്ടുവാ എന്നസ്ത്രീയുമായി ക്രിസ്ത്യൻ വളരെ അടുത്ത ഒരു ബന്ധം സ്ഥപിക്കുകയും കുംബർലാന്റിലുള്ള തന്റെ പഴയ കാമുകിയുടെ പേരായ ഇസബെല്ല എന്ന് ഈ സ്ത്രീയെ പേരിട്ടു വിളിക്കുകയും ചെയ്തു. ബ്ലൈ ഇത്തരം പരിപാടികൾക്കൊന്നും പോവാതെ ബ്രഹ്മചാരിയായി തുടർന്നുവെങ്കിലും തന്റെ ആൾക്കാരുടെ പ്രവൃത്തികളെയൊന്നും തടഞ്ഞുമില്ല. അവരവരുടെ ജോലി നന്നായി നിർവഹിക്കും എന്ന് ബ്ലൈ കരുതിയെങ്കിലും തന്റെ ഓഫീസർമാരുടെ ഉഴപ്പൻ രീതികൾ അദ്ദേഹത്തെ നിരാശപ്പെടുത്തി. ''ഇത്രയും ഉത്തരവാദിത്തമില്ലാത്തവരും ഉപകാരമില്ലാത്തവരുമായ ഉദ്യോഗസ്ഥർ ഇങ്ങനെയൊരു കപ്പലിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്'' എന്ന് അദ്ദേഹം എഴുതി.[14] [4] [15]

ദിസംബർ 10-ന് ഹഗ്ഗൻ മരണമടഞ്ഞു. നേരത്തെ എത്രമാത്രം പ്രിയങ്കരനായിരുന്നിട്ടും ക്രിസ്ത്യനും ബ്ലൈയുടെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെയും താഹിതിക്കാരുടെ പോലും മുന്നിൽ വച്ച്, ഉള്ളതിനും ഇല്ലാത്തതിനും ബ്ലൈ അവരെ അപമാനിച്ചു. എന്തെങ്കിലും ഉപകരണങ്ങളോ മറ്റോ മോഷണം പോയാൽ സൂക്ഷ്മതക്കുറവിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരുന്നത്. ഒരു യാത്രയിൽ ഒരിക്കലും തന്നെ നൽകാറില്ലാത്ത ശിക്ഷയായ ചാട്ടവാറടി ഇപ്പോൾ സാധാരണമായി. 1789 ജനുവരി 5-ന് ചാൾസ് ചർച്ചിൽ, ജോൺ മില്‌വാഡ്, വില്യം മുസ്പ്രാറ്റ് എന്നിവർ ചെറിയ ഒരു ബോടും ആയുധങ്ങളും എടുത്ത് ബൗണ്ടിയെ ഉപേക്ഷിച്ച് പോയി, ആയിടയ്ക്ക് മുസ്‌പ്രാറ്റിനു ജോലിയിലുള്ള അശ്രദ്ധയ്ക്ക് ചാട്ടവാർ അടി ലഭിച്ചിരുന്നു. ചർച്ചിൽ ഉപേക്ഷിച്ചുപോയ വസ്തുക്കളിൽ നിന്നും കിട്ടിയ പേരുകൾ അടങ്ങിയ ലിസ്റ്റിൽ, അവർ കപ്പൽ പിടിച്ചെടുക്കാൻ പദ്ധതിയിട്ടവരാണെന്ന് ബ്ലൈ വ്യാഖ്യാനിച്ചു. കക്രിസ്ത്യന്റെയും ഹേവുഡിന്റെയും പേരുകൾ അതിൽ ഉണ്ടായിരുനെന്ന് ബ്ലൈ പിന്നീട് ഉറപ്പുപറഞ്ഞു. അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നു പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമുക്കുകയും അക്കാര്യം ബ്ലൈ വിടുകയും ചെയ്തു. ചർച്ചിലിനെയും മില്‌വാഡിനെയും, മുസ്പ്രാറ്റിനെയും മൂന്നാഴ്ച കഴിഞ്ഞ് കണ്ടെത്തുകയും തിരിച്ച് കപ്പലീൽ എത്തിച്ച അവർക്ക് ചാട്ടവാറടി നൽകുകയും ചെയ്തു.[16]

ഫെബ്രുവരി മുതൽ ജോലിയുടെ വേഗത വർദ്ധിക്കുകയും ആയിരത്തിലേറെ കടപ്ലാവിൻ തൈകൾ കൂടയിലാക്കി കപ്പലിൽ എത്തിക്കുകയും ചെയ്തു. നാട്ടിലേക്കു തിരികെപ്പോകാനുള്ള നീണ്ട യാത്രയ്ക്ക് കപ്പൽ തയ്യാറായി. സുഖകരവും എളുപ്പവുമായ കഴിഞ്ഞ അഞ്ചുമാസത്തെ താഹിതിക്കാരുമൊത്തുള്ള ജീവിതം വിട്ടുപോകാൻ ആർക്കും തന്നെ മനസ്സുണ്ടായിരുന്നില്ല, ബ്ലൈയ്ക്ക് ഒഴികെ. അയാൾക്കാവട്ടെ,െങ്ങനേലും ഒന്ന് തിരിച്ചുപോയാൽ മതിയെന്നായിരുന്നു. 17890 ഏപ്രിൽ 1 ആയപ്പോഴേക്കും പണികൾ എല്ലാം തീർന്ന് നാലു ദിവസത്തിനു ശേഷം ഹൃദയഭേദകമായ ഒരു വിടവാങ്ങലോടെ ടൈനയും രാജ്ഞിയും ബൗണ്ടിക്ക് വിട നൽകി.[17]

മടക്കയാത്ര[തിരുത്തുക]

തങ്ങളുടെ ബൗണ്ടി ഹിസ്റ്ററീസിൽ ഹോ-യും അലക്സാണ്ടറും താഹിതി വിടാൻ കപ്പലിൽ ഉള്ളവർ എത്രമാത്രം മടിച്ചിരുന്നെങ്കിലും ഒരു കലാപത്തിന്റെ അടുത്ത് കാര്യങ്ങൾ എത്തിയിട്ടേ ഇല്ലെന്നു നിരീക്ഷിക്കുന്നുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന ജെയിംസ് മോറിസന്റെ ഡയറിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.[18][19][n 1] ബൈ‌യുടെ സ്വഭാവവും അസഹിഷ്ണുതയും ദേഷ്യവും സഹിക്കാവുന്നതിനപ്പുറമായതിനാലാവാം തുടർന്നു വന്ന് മൂന്നാഴ്‌ചകളിൽ സംഭവങ്ങളെ മാറ്റിമറിച്ചതെന്ന് ഹോ അഭിപ്രായപ്പെടുന്നു. ബ്ലൈ‌യുടെ ദേഷ്യം മുഴുവൻ ക്രിസ്ത്യന്റെ മേലായിരുന്നു ആത്യന്തികമായി എത്തിയിരുന്നത്.[21] തന്റെ ജീവനക്കാരിൽ തന്റെ പ്രവൃത്തികൾ ഏൽപ്പിച്ചതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ആവാതെ, [22] അതൊക്കെ മറന്ന പോലെയായിരുന്നു ബ്ലൈ തുടർചർച്ചകൾ നടത്തിയിരുന്നത്.[18]

1789 ഏപ്രിൽ 22 ന് ബൗണ്ടി ഫ്രണ്ട്‌ലി ദ്വീപുകളിലെ (ഇന്നത്തെ ടോംഗ) നോമുകയിൽ എത്തി. അടുത്തതായി നിർത്താനുള്ള എൻഡവർ കടലിടുക്കിനു മുൻപായി വിറകും ജലവും മറ്റു അവശ്യസാധനങ്ങളും ശേഖരിക്കുകയായിരുന്നു ലക്ഷ്യം.[23] കുക്കിനോടൊപ്പം ബ്ലൈ ഇതിനുമുൻപും ആ ദ്വീപ് സന്ദർശിച്ചിട്ടുണ്ടായിരുന്നു, കൂടാതെ ആ ദ്വീപിലെ ആൾക്കാർ പ്രവചിക്കാൻ ആവാത്ത രീതിയിൽ പെരുമാറുമെന്നും അയാൾക്ക് അറിവുണ്ടായിരുന്നു. വെള്ളം കൊണ്ടുവരാനുള്ള ജോലി ക്രിസ്ത്യനെയായിരുന്നു ബ്ലൈ ഏൽപ്പിച്ചത്. തോക്കുകളും കൊടുത്തുവിട്ടിട്ടുണ്ടായിരുന്നെങ്കിലും അവ ബോട്ടിൽത്തന്നെ സൂക്ഷിക്കണമെന്നും കരയിലേക്കു കൊണ്ടുപോകരുതെന്നും നിർദ്ദേശം നൽകിയിരുന്നു.[23] തുടർച്ചയായി ഉപദ്രവിക്കപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തപ്പെട്ടെങ്കിലും ആയുധം ഉപയോഗിക്കരുതെന്നു നിർദ്ദേശമുള്ളതിനാൽ അവർക്ക് തിരിച്ചടിക്കാനായില്ല. ദൗത്യം പൂർത്തിയാക്കാതെ കപ്പലിലേക്ക് മടങ്ങിയെത്തിയ അയാളെ ഭീരുവായ ഒരു തെമ്മാടിയെന്നു വിളിച്ച് ബ്ലൈ അപമാനിച്ചു.[24] Further disorder ashore resulted in the thefts of a small anchor and an adze, for which Bligh further berated Fryer and Christian.[25] In an attempt to recover the missing property, Bligh briefly detained the island's chieftains on the ship, but to no avail. When he finally gave the order to sail, neither the anchor nor the adze had been restored.[26]

By 27 April, Christian was in a state of despair, depressed and brooding.[27][n 2] His mood was worsened when Bligh accused him of stealing coconuts from the captain's private supply. Bligh punished the whole crew for this theft, stopping their rum ration and reducing their food by half.[28][29] Feeling that his position was now intolerable, Christian considered constructing a raft with which he could escape to an island and take his chances with the natives. He may have acquired wood for this purpose from Purcell.[27][30] In any event, his discontent became common knowledge among his fellow officers. Two of the young gentlemen, George Stewart and Edward Young, urged him not to desert; Young assured him that he would have the support of almost all on board if he were to seize the ship and depose Bligh.[31] Stewart told him the crew were "ripe for anything".[27]

അവലംബം[തിരുത്തുക]

  1. 1.0 1.1 Alexander 2003, പുറങ്ങൾ. 49, 71.
  2. Hough 1972, പുറം. 65.
  3. Alexander 2003, പുറം. 47.
  4. 4.0 4.1 Alexander 2003, പുറം. 48.
  5. Hough 1972, പുറം. 74.
  6. McKinney 1999, പുറങ്ങൾ. 25–26.
  7. Hough 1972, പുറം. 88.
  8. Dening 1992, പുറം. 22.
  9. Bligh 1792, പുറം. 33.
  10. Alexander 2003, പുറങ്ങൾ. 92–94.
  11. Hough 1972, പുറങ്ങൾ. 97–99.
  12. Alexander 2003, പുറങ്ങൾ. 97–98.
  13. McKinney 1999, പുറം. 47.
  14. Hough 1972, പുറം. 115.
  15. Hough 1972, പുറങ്ങൾ. 122–125.
  16. Alexander 2003, പുറങ്ങൾ. 115–120.
  17. Alexander 2003, പുറങ്ങൾ. 124–125.
  18. 18.0 18.1 Hough 1972, പുറം. 133.
  19. Alexander 2003, പുറം. 126.
  20. Hough 1972, പുറങ്ങൾ. 312–313.
  21. Hough 1972, പുറങ്ങൾ. 131–132.
  22. Frost 2004.
  23. 23.0 23.1 Hough 1972, പുറങ്ങൾ. 135–136.
  24. Alexander 2003, പുറങ്ങൾ. 129–130.
  25. Hough 1972, പുറങ്ങൾ. 138–139.
  26. Alexander 2003, പുറങ്ങൾ. 132–133.
  27. 27.0 27.1 27.2 27.3 Guttridge 2006, പുറങ്ങൾ. 27–29.
  28. Alexander 2003, പുറം. 136.
  29. Hough 1972, പുറം. 144.
  30. Hough 1972, പുറങ്ങൾ. 13–14, 147.
  31. Hough 1972, പുറങ്ങൾ. 14–16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Morrison's journal was probably written with the advantage of hindsight, after his return to London as a prisoner. Hough argues that Morrison could not have maintained a day-by-day account of all the experiences he underwent, including the mutiny, his capture, and the return to England.[20]
  2. The historian Leonard Guttridge suggests that Christian's psychological state may have been further affected by the venereal disease contracted in Tahiti.[27]
"https://ml.wikipedia.org/w/index.php?title=ബൗണ്ടിയിലെ_നാവികകലാപം&oldid=3989916" എന്ന താളിൽനിന്ന് ശേഖരിച്ചത്