ബ്രദർ (ക്രൈസ്തവം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതത്തിലെ ഒരു പ്രത്യേക അംഗത്തെ വിവക്ഷിക്കുന്ന വാക്കാണ് ബ്രദർ. സഭയിലെ സമർപ്പിത ജീവിതത്തിൽ ക്രിസ്തുവിനെ അനുഗമിക്കാൻ സ്വയം സമർപ്പിക്കുന്നതും അതിൽ ദാരിദ്ര്യം, പവിത്രത, അനുസരണം എന്നിവ വൃതമായി സ്വീകരിച്ചവരാണ് ബ്രദർ. ഇവർ ഡീക്കനോ പുരോഹിതനോ ആയി നിയമിക്കപ്പെടുന്നില്ല എന്നതിനാൽ വെറും ഒരു സാധാരണക്കാരനായി തന്നെ കഴിയുന്നു. ബ്രദറുമാർ പലതരം മത സമുദായങ്ങളിലെ അംഗങ്ങളാകാം. അവ ധ്യാനാത്മകമോ സന്യാസമോ അപ്പോസ്തലിക സ്വഭാവമോ ആയിരിക്കാം. ചില സഭകൾ ബ്രദറുമാർ മാത്രമുള്ളതാണ്. മറ്റുള്ളവ പുരോഹിതന്മാരും ബ്രദറുമാരും ഉൾപ്പെടുന്നതാണ്. ഇവർ സാധാരണയായി ഒരു സഭയിൽ താമസിക്കുകയും അവരുടെ കഴിവുകൾക്ക് അനുസരിച്ച് ഒരു ശുശ്രൂഷയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവർ മതേതരമായ തൊഴിലുകളും ഉപവൃത്തിക്കായി ചെയ്യുന്നവരാണ്.

"https://ml.wikipedia.org/w/index.php?title=ബ്രദർ_(ക്രൈസ്തവം)&oldid=3942831" എന്ന താളിൽനിന്ന് ശേഖരിച്ചത്