ബുദ്ധ യൊദ്ഫ ചുലലൊകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Phraphutthayotfa Chulalok
King Rama I

King of Siam
ഭരണകാലം 6 April 1782 – 7 September 1809
കിരീടധാരണം 6 April 1782
മുൻഗാമി Taksin of Thonburi
പിൻഗാമി Buddha Loetla Nabhalai (Rama II)
Vice King Maha Sura Singhanat
Isarasundhorn (Rama II)
ജീവിതപങ്കാളി Queen Amarindra
മക്കൾ
42 sons and daughters with various consorts
രാജവംശം Chakri Dynasty
പിതാവ് Thongdee (later Somdet Phra Prathom Borom Maha Rajchanok)
മാതാവ് Daoreung
മതം Theravada Buddhism

ചക്രി രാജവംത്തിന്റെ സ്ഥാപകനും ഈ രാജവംശത്തിലെ തായ്‌ലാന്റീന്റെ ആദ്യത്തെ രാജാവും ആയിരുന്നു ബുദ്ധ യൊദ്ഫ ചുലലൊകെ ചക്രി (20 March 1736 – 7 September 1809). ഇദ്ദേഹം ചാഓ ഫ്രായാ ചക്രി (Phrao Chaya Chakri) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തായ്ലാൻഡിന്റെ തലസ്ഥാനം തോൻബുരിയിൽ നിന്ന് മാറ്റി രത്തനകോസിൻ (ഇപ്പോൾ ബാങ്കോക്ക് എന്ന് അറിയപ്പെടുന്നു) നഗരത്തിലാക്കിയത് ഇദ്ദേഹമാണ്.

തോൻബുരി രാജ്യം ഭരിച്ചിരുന്ന തക്സിൻ രാജാവിന്റെ (en: Somdet Phra Chao Taksin Maharat Thai: สมเด็จพระเจ้าตากสินมหาราช ) സേനയിലെ ഒരു സേനാധിപനായിരുന്നു (General) ചാഓ ഫ്രായാ ചക്രി. 1782 ൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്ന തക്സിനെ താഴെയിറക്കാൻ[1][2] തോൻബുരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ചക്രി ആ സമയത്ത് കംബോഡിയയിൽ ചില കലാപങ്ങൾ അടിച്ചമർത്താൻ പോയ തായ് സേനയുടെ കൂടെയായിരുന്നു (അക്കാലത്ത് കംബോഡിയ തായ് അധീനതയിലായിരുന്നു). തോൻബുരിയിലെ കലാപത്തിനെക്കുറിച്ചറിഞ്ഞ ചക്രി ഉടൻ തോൻബുരിയിൽ തിരിച്ചെത്തി കലാപം അമർച്ച ചെയ്തു സമാധാനം സ്ഥാപിച്ചു. എന്നിട്ട്, ചക്രി തക്സിനെ തടവിലാക്കി വധ ശിക്ഷക്കു വിധിച്ചു. 1782 ൽ ചക്രി സ്വയം രാജാവായി പ്രഖ്യാപിച്ചു രാമാ ഒന്നാമൻ എന്ന പേര് സ്വീകരിച്ചു [3]

അവലംബം[തിരുത്തുക]

  1. Craig J. Reynolds (1920). The Buddhist Monkhood in Nineteenth Century Thailand. Cornel University.
  2. Journal of M. Descourvieres, (Thonburi). Dec.21, 1782
  3. Nidhi Eoseewong. (1986). Thai politics in the reign of the King of Thon Buri. Bangkok : Arts & Culture Publishing House.
"https://ml.wikipedia.org/w/index.php?title=ബുദ്ധ_യൊദ്ഫ_ചുലലൊകെ&oldid=3197676" എന്ന താളിൽനിന്ന് ശേഖരിച്ചത്