ഫ്രെഡറിക്ക് ഡെ വിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക് ഡെ വിറ്റ് 1665ൽ നിർമ്മിച്ച ലോക ഭൂപടം

പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ചിരുന്ന പസിദ്ധനായ ഭൂപടനിർമ്മാതാവായിരുന്നു ഫ്രെഡറിക്ക് ഡെ വിറ്റ്.[1] ഹോളണ്ടിലെ ഒരു ചെറിയ പട്ടണമായ ഗൗഡായിൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് 1629/30ൽ ഫ്രെഡറിക് ഡെ വിറ്റ് ജനിച്ചത്. പിതാവ് ഹെൻറിച്ച് ഫ്രെഡറിക്സും മാതാവ് നീൽട്ടീജ് ജൂസ്റ്റണും ആയിരുന്നു.[2] 1661 ആഗസ്റ്റ് 29൹ അദ്ദേഹം ആംസ്റ്റർഡാമിലെ ഒരു സമ്പന്നവ്യാപാരിയുടെ മകളായ മരിയ വാൻ ഡെർ വേയെ വിവാഹം കഴിച്ചു.[3] മറിയ ഫ്രെഡറിക് ദമ്പതിമാർക്ക് ഏഴു കുട്ടികളുണ്ടായെങ്കിലും ഒരാൾ മാത്രമാണ് മരണത്തെ അതിജീവിച്ചത്.[4] 1648 മുതൽ 1706ൽ മരിക്കുന്നതു വരേയും അദ്ദേഹം ആംസ്റ്റർഡാമിൽ തന്നെയാണ് ജോലി ചെയ്ത് ജീവിച്ചത്.

ഭൂപടനിർമ്മാണം[തിരുത്തുക]

1648ൽ നെതർലന്റിലെ ഒരു പട്ടണമായ ഹാർലീമിന്റെ ഭൂപടം വരച്ചുകൊണ്ട് അദ്ദേഹം തന്റെ തൊഴിൽ മേഖല തെരഞ്ഞെടുത്തു.[5] 1659ൽ ഡെന്മാർക്കിന്റെയും 1660ൽ ലോകത്തിന്റെയും ഭൂപടങ്ങൾ അദ്ദേഹം നിർമ്മിച്ചു. 1667ൽ നിർമ്മിച്ച ഭൂപടത്തിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിന്റെ ഇരുപത്തഞ്ചോളം ഭൂപടങ്ങൾ ഉൾപ്പെടുത്തിയിരുന്നു.[6] 1670ൽ 150 ഭൂപടങ്ങൾ അടങ്ങുന്ന അറ്റ്ലസുകൾ വരെ അദ്ദേഹം തന്റെ കടയിൽ വിൽപനക്കു വെച്ചു തുടങ്ങി.[7] 7മുതൽ 20 ഗിൽഡർ(അന്നത്തെ ഡച്ച് നാണയം) വരെയയിരുന്നു അറ്റ്ലസുകൾക്ക് വില നിശ്ചയിച്ചിരുന്നത്. (ഇന്നത്തെ 70-240 അമേരിക്കൻ ഡോളറിനു തുല്യം)[8]

അവലംബം[തിരുത്തുക]

  1. Isabella H van Eeghen, Frederick de Wit, Amsterdams uitgever, in Drs. A. H. Sijmons’ Jacob Aertsz. Colom’s Kaart van Holland 1681, (Alphen A/D Rijn: Canaletto, 1990) p12
  2. Streekarchief Midden-Holland, Gouda: inventarissen: 8. Sociale zorg; vakorganisaties (1)
  3. Gemeente Amsterdam Stadsarcief: Archief van de Burgerlijke Stand; Doop-, trouw- en begraafboeken van Amsterdam: Bestanddeel:685 p.78
  4. Gemeente Amsterdam Stadsarcief - Begraafregister
  5. Max Eder, Der Annenkirchplatz in Haarlem, in Oud Holland vol 31 (1913) p. 145, p. 148
  6. Micro film copy of the Oprechte Haerlemse Courant from 14, June 1667: Koninglijke Bibliotheek, Den Haag.
  7. I have used the terms “small folio atlas” and “large folio atlas” here so that the use of large and small can be seen to refer to the number of maps and not the size of atlas - pocket v table atlas.
  8. “Value of the Guilder” <http://www.iisg.nl>.


"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്ക്_ഡെ_വിറ്റ്&oldid=3709931" എന്ന താളിൽനിന്ന് ശേഖരിച്ചത്