ഫ്രാൻസെസ് ബ്രൌണെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസെസ് ബ്രൌണെ
ജനനം(1816-01-16)16 ജനുവരി 1816
Stranorlar, County Donegal, Ireland
മരണം21 ഓഗസ്റ്റ് 1879(1879-08-21) (പ്രായം 63)
Richmond upon Thames

ഫ്രാൻസെസ് ബ്രൌണെ (ജീവിതകാലം 16 ജനുവരി 1816 – 21 ആഗസ്റ്റ് 1879) ഒരു ഐറിഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു. അവരുടെ കുട്ടികൾക്കുള്ള ചെറുകഥാ സമാഹാരമായ "Granny's Wonderful Chair" എന്ന കൃതിയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ജീവിതരേഖ[തിരുത്തുക]

ഫ്രാൻസെസ് അയർലൻറിലെ ഡോണെഗൽ കൌണ്ടിയിലുള്ള സ്ട്രാനോർലറിൽ 1816 ജനുവരി 16 നു ജനിച്ചു. 12 കുട്ടികളുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു അവർ. 18 മാസം പ്രായമുള്ളപ്പോൾ മുതൽ വസൂരി ബാധയുണ്ടായി അവർ അന്ധയായിത്തീർന്നിരുന്നു. 7 വയസു പ്രായമുണ്ടായിരുന്നപ്പോൾ ആദ്യ കവിതയായ "The Lord's Prayer" എഴുതി.[1]

അവലംബം[തിരുത്തുക]

  1. Biography of Frances Brown, from the Preface to Granny's Wonderful Chair
"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_ബ്രൌണെ&oldid=3754212" എന്ന താളിൽനിന്ന് ശേഖരിച്ചത്