ഫോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റോമന്‍ ഐതിഹ്യങ്ങളില്‍ കാണുന്ന ഒരുതരം ജീവിയാണ് ഫോണ്‍. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനങ്ങളിലാണ് ഇവയുടെ വാസം. ഗ്രീക്ക് പുരാണങ്ങളിലെ ഡയൊനൈസസിന്റെ അനുയായികളായ സാറ്റൈര്‍ എന്ന ജീവികളുയുമായി ഇവക്ക് ബന്ധമുണ്ട്. എന്നാല്‍ ആദ്യകാല ചിത്രീകരണങ്ങളില്‍ ഫോണുകളും സാറ്റൈറുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടിനും അരക്ക് താഴെ ആടിനു സമാനമായ ശരീരവും മുകളില്‍ മനുഷ്യ സമാനമായ ശരീരവുമാണുള്ളത്. എന്നാല്‍ സാറ്റൈറിന് മനുഷ്യ പാദങ്ങളും ഫോണിന് ആടിന്റെ കുളമ്പുകളുമാണുള്ളത്. റോമാ മതത്തില്‍ ആടുമനുഷ്യരായ ഫോണസ് എന്നൊരു ദേവനും ഫോണ എന്നൊരു ദേവതയും ഉണ്ട്.

"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം