ഫെറ്റ്ച്ചാബൻ മലനിരകൾ

Coordinates: 16°26′N 101°9.1′E / 16.433°N 101.1517°E / 16.433; 101.1517
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെറ്റ്ച്ചാബൻ മലനിരകൾ
View over the Phu Hin Rong Kla area
ഉയരം കൂടിയ പർവതം
PeakPhu Thap Boek[1]
Elevation1,794 m (5,886 ft)
വ്യാപ്തി
നീളം190 km (120 mi) N/S
Width110 km (68 mi) E/W
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Physical map of Isan
CountryThailand
States/ProvincesPhetchabun Province, Phitsanulok Province, Loei Province and Chaiyaphum Province
Range coordinates16°26′N 101°9.1′E / 16.433°N 101.1517°E / 16.433; 101.1517
Parent rangeLuang Prabang Mountains (western section)
Borders onLuang Prabang Range and Dong Phaya Yen Range
ഭൂവിജ്ഞാനീയം
Type of rockSandstone and granite

ഫെറ്റ്ച്ചാബൻ മലനിരകൾ തായ്ലാന്റിലെ ഫെറ്റ്ച്ചാബൻ, ഫിറ്റ്സാനുലോക്, ലോയൈ, ചൈയാഭം പ്രവിശ്യകളിൽ സ്ഥിതിചെയ്യുന്ന ഒരു മലനിരയാണ്. ഇതിൽ രണ്ടു സമാന്തരം പർവ്വത ശൃംഖലകളെ നടുവിലായി പാ സാക് നദീതടവും ഉൾപ്പെടുന്നു. ഫു ഹിൻ റോങ് ക്ലായിലേയും സമീപ പ്രദേശങ്ങളിലേയും വിചിത്രങ്ങളായ ശിലാരൂപീകരണവും അവിടെ വന്യമായി വളരുന്നതും തായ് ഭാഷയില് ഡോക് ക്രാച്ചിയാവോ എന്നു വിളിക്കപ്പെടുന്നതുമായ സിയാം തുളിപ് പുഷ്പങ്ങളും (Curcuma alismatifolia) ഈ മലനിരകളുടെ ചില പ്രത്യേകതകളാണ്.  

ഭൂമിശാസ്ത്രം[തിരുത്തുക]

പർവത നിരകൾ ഒന്നാകെ മലമ്പ്രദേശത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഫെറ്റ്ച്ചാബൻ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇതിന്റെ തെക്കും തെക്കുകിഴക്കും ഭാഗങ്ങളിൽ ഡോങ് ഫായ യെൻ മലനിരകളാണുള്ളത്. ഫെറ്റ്ച്ചാബൻ പർവ്വതനിരകളുടെ രണ്ടു വിഭാഗങ്ങളും സമാന്തരമായുള്ളതും ഒരേ ദൈർഘ്യത്തിൽ വടക്ക്-തെക്ക് ദിശകളിലേയ്ക്കായി വ്യാപിച്ചുകിടക്കുന്നതുമാണ്. പടിഞ്ഞാറൻ ശ്രേണി ലുവാങ് പ്രബാങ് നിരയുടെ തെക്കൻ അറ്റത്തിന്റെ ഒരു ദീർഘീകരണമാണ്. കിഴക്കൻ നിര, മദ്ധ്യ തായ്ലാന്റിലെ വിശാലമായ ചാവേ ഫ്രായാ നദീതടത്തെ ഇസാനിലെ ഖൊറാത് പീഠഭൂമിയുമായി വിഭജിച്ചു കടന്നുപോകുന്നു. മെക്കോങ് നദിയുടെ പോഷകനദിയും വടക്കൻ ദിശയിലേയ്ക്കൊഴുകുന്ന നദിയുമായ ലോയേയുടെ ഉറവിടങ്ങൾ കിഴക്കൻ നിരയിലാണ്. ഫെറ്റ്ച്ചാബൻ മലനിരകളുടെ വടക്കൻ‌ അതിർത്തി ഇനിയും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. ഏകദേശം പതിനാറാം സമാന്തര വടക്കൻ അക്ഷാംശവൃത്തത്തിന്റെ  തെക്കുഭാഗത്തുനിന്നാരംഭിക്കുന്ന ഉയരം കുറവുള്ളതും അവിടവിടെ ചിതറിക്കിടക്കുന്നതുമായ ഏതാനും മലനിരകൾ ചേർന്ന് ഇത് തെക്കൻ ഭാഗത്തേയ്ക്കു നീണ്ടു കിടക്കുകയും ചെയ്യുന്നു. വിരളമായി മാത്രമേ ഈ മലനിരകൾ 800 മീറ്റർ ഉയരത്തിലെത്തുന്നുള്ളൂ. ഫെറ്റ്ച്ചാബൻ മലനിരകളുടെ കിഴക്കൻ നിരകളെ “ഫാങ്  ഹോയി നിര” എന്നു ചില ഭൂമിശാസ്ത്രപരമായ രേഖകളിൽ  സൂചിപ്പിക്കുന്നു. ഡോങ് ഫായ യീൻ പർവ്വത  നിരകളുടെ  വടക്കൻ ഭാഗത്തെ മുഴുവനായും സൂചിപ്പിക്കുന്ന ഒരു പദമാണിത്.

ഫെറ്റ്ച്ചാബൻ മലനിരകളുടെ ഏറ്റവും കൂടിയ ഉയരം 1,794 മീറ്റർ ഉയരമുള്ള ഫൂ താപ് ബോക് ശൃംഗമാണ്.[2] ഇവിടെയുള്ള മറ്റു പ്രധാന കൊടുമുടികൾ ഖോവോ നാം കോ യായി, ഫു ക്രഡുയെങ്, ഫു ലുവാംഗ്, ഫു റൂയിയ, ഫൂ ലോം ലോ എന്നിവയാണ്. ഭൗമശാസ്ത്രപരമായി, ചുണ്ണാമ്പുകല്ലും മണൽക്കല്ലും സ്ലേറ്റും ഇടകലർന്നു രൂപപ്പെട്ടതാണ് ഈ മലനിരകൾ. ഏതാനും ആഗ്നേയശിലകളും ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്

ചരിത്രം[തിരുത്തുക]

ചരിത്രപരമായി, സുദീർഘമായ പെറ്റ്ച്ചാബൻ-ഡോംഗ് ഫായ യെൻ-സങ്കംഫായെംഗ് പർവ്വതവ്യൂഹം, ഇസാൻ മേഖല, മദ്ധ്യ സമതലം എന്നിവയ്ക്കിടയിലെ ഒരു വിഭജനരേഖയായി നിലനിൽക്കുന്നു. അടുത്തിടെ മാത്രമാണ് ഏതാനും ചില പാതകൾ മാത്രം ഈ പർവ്വതവ്യൂഹം മുറിച്ചു കടന്നുപോയിട്ടുള്ളത്. 1968 മുതൽ1982 വരെയുള്ള കാലഘട്ടത്തിൽ 1,143 മീറ്റർ ഉയരമുള്ള ഖാവോ ഖോ (เขา ค้อ), ഫൂ ഹിൻ റോംഗ് ക്ല എന്നിവ ഇടയ്ക്കിടെ ഒരു യുദ്ധഭൂമിയായും മാറിയിരുന്നു.[3] അക്കാലത്ത് തായ്ലൻഡിലെ കമ്യൂണിസ്റ്റ് പാർടിയുടെ കലാപകാരികൾ ഇവിടെയുള്ള പർവതപ്രദേശങ്ങളിലെ വിവിധ ഒളിസ്ഥലങ്ങളിൽ തങ്ങളുടെ താവളങ്ങൾ സ്ഥാപിക്കുകയും തായ് സേനയ്ക്കെതിരെ നിരന്തരമായി പോരാടുകയും ചെയ്തിരുന്നു.[4]

ഖാവോ ഖോ ജില്ല പ്രദേശത്തുനിന്നുള്ള ഫെറ്റ്ച്ചാബുൻ മലനിരകളുടെ പനോരമ വീക്ഷണം.

സംരക്ഷിത പ്രദേശങ്ങൾ[തിരുത്തുക]

ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെയുള്ള നിരവധി സംരക്ഷിത മേഖലകളും ഫോറസ്റ്റ് പാർക്കുകളും, വന്യജീവി സങ്കേതങ്ങളും ഈ മലനിരകളിൽ സ്ഥിതി ചെയ്യുന്നു. 2005 ൽ ഇത് യുനെസ്കോ ലോക പൈതൃക പട്ടികയിലേക്കുള്ള ഭാവി കൂട്ടിച്ചേർക്കലിനായി ഇവയെ സ്വീകരിച്ചിരുന്നു. ഈ സംരക്ഷിത മേഖലകൾ കൂടാതെ, ചില കാനന ഉദ്യാനങ്ങളും മലനിരകളുടെ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്നു:

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Google Earth
  2. Phu Thap Buek - Cabbage farms
  3. "Phu Hin Rong Kla, bizarre rock formations and montane forest". Archived from the original on 2019-10-01. Retrieved 2018-11-01.
  4. "Khao Ko". Archived from the original on 2009-06-01. Retrieved 2018-11-01.
  5. "Namtok Chat Trakan National Park". Archived from the original on 2015-02-20. Retrieved 2018-11-01.
  6. Suan Hin Pha Ngam - Khunming Archived 2013-03-10 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഫെറ്റ്ച്ചാബൻ_മലനിരകൾ&oldid=3638515" എന്ന താളിൽനിന്ന് ശേഖരിച്ചത്