പ്രമാണത്തിന്റെ സംവാദം:Onv 3.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊരു ചിത്രത്തിന്റെ പകർപ്പല്ലേ (സ്കാൻ ചെയ്തതോ/ക്യാമറയിൽ പകർത്തിയതോ). യഥാർത്ഥചിത്രത്തിന്റെ ഉടമയും ടി.ജി. സുരേന്ദ്രൻ തന്നെയാണോ? --Vssun (സുനിൽ) 03:23, 20 നവംബർ 2010 (UTC)[മറുപടി]

സ്കാൻ ചെയ്ത ചിത്രമാണ്.ഒരു സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട നോട്ടീസിൽ നിന്നും സംഘാടകരുടെ യാതൊരുവിധ പകർപ്പവകാശപ്രശ്നം ഇല്ലാത്തതും പൂർണ്ണമായ അനുമതിയോടും കൂടിയാണ് വിക്കിപീഡിയയിൽ അപ് ലോഡ് ചെയ്തത്.സംഘാടകരുടെ ഉടമസ്ഥതയിൽ എനിക്ക് അപ് ലോഡ് ചെയ്യാൻ കഴിയില്ലല്ലോ? ഒ.എൻ ‍.വി.യുടെ ഈ അപൂർവ്വ ഫോട്ടോകൾ മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത . ഈ സാഹചര്യത്തിൽ വിക്കിപീഡിയയുടെ നയം എന്താണ്?--Tgsurendran 04:09, 20 നവംബർ 2010 (UTC)
നോട്ടീസിന് പകർപ്പവകാശം ഉണ്ടോ എന്നതല്ല പ്രധാനകാര്യം, പകർപ്പവകാശം ഈ ചിത്രം എടുത്തയാൾക്കായിരിക്കണം. പൊതുവേ നോട്ടീസ് സെറ്റ് ചെയ്യുന്നവർ ഉപയോഗിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാറില്ല (ഇവിടത്തെ കാര്യം അങ്ങനെയാണെന്നല്ല പറഞ്ഞത്). അതുകൊണ്ട് ചിത്രകാരൻ ആരെന്നറിയാതെ ഒരു ചിത്രത്തെ പൊതുസഞ്ചയത്തിലേക്ക് വിടുന്നത് പകർപ്പവകാശലംഘനമാണ്. --Vssun (സുനിൽ) 04:17, 20 നവംബർ 2010 (UTC)[മറുപടി]

ഇവിടെ ചിത്രകാരനെ അറിയാം . അദ്ദേഹത്തിൻറെ പേരോടെ ചിത്രം ഉൾപ്പെടുത്താമോ?--Tgsurendran 04:23, 20 നവംബർ 2010 (UTC)

ചിത്രകാരനെ അറിയാമെങ്കിൽ ഈ ചിത്രങ്ങളുടെ ഒറിജിനൽ അപ്‌ലോഡ് ചെയ്യിക്കാൻ ശ്രമിച്ചുകൂടേ? അദ്ദേഹം നേരിട്ട് ഇവിടെയോ, മറ്റേതെങ്കിലും ഫോട്ടോഷെയറിങ് സൈറ്റുകളിലോ സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. അല്ലാത്തപക്ഷം ഒ.ടി.ആർ.എസ്. എഴുത്തയച്ച് അദ്ദേഹത്തിന്റെ അനുമതി സ്ഥിരീകരിക്കേണ്ടി വരും. --Vssun (സുനിൽ) 04:30, 20 നവംബർ 2010 (UTC)[മറുപടി]

തീർച്ചയായും . ഒരാഴ്ചയ്ക്കുള്ളിലൽ ശരിയാക്കാം --Tgsurendran 06:49, 20 നവംബർ 2010 (UTC)