പ്രണവ് മിസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രണവ് മിസ്ത്രി
പ്രണവ് മിസ്‌ട്രി
ജനനം (1981-05-14) 14 മേയ് 1981  (42 വയസ്സ്)
ഗുജറാത്ത്
ദേശീയതഭാരതീയൻ
കലാലയംNirma Institute of Technology(B.Tech.)
IIT Bombay(M.Des.)
MIT Media Lab(PhD)
അറിയപ്പെടുന്നത്Inventor of SixthSense, Mouseless, SPARSH, TeleTouch and Samsung Galaxy GEAR
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾസാംസങ്
ഡോക്ടർ ബിരുദ ഉപദേശകൻPattie Maes

പ്രണവ് മിസ്ത്രി ഒരു ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് (ജനനം:1981). ഇപ്പോൾ സാംസങ്ങിന്റെ ഗവേഷണവിഭാഗം ഡയറക്ടർ ആണ്. സാംസങ്ങ് ഗാലക്സി ഗിയർ ,സിക്സ്ത് സെൻസ് എന്നിവയിലൂടെയാണു അദ്ദേഹം പ്രശസ്തനായത്. അദ്ദേഹം,ധരിക്കാവുന്ന കമ്പ്യൂട്ടർ, സംവർധിത യാഥാർഥ്യം, കൃത്രിമ ബുദ്ധി, ആംഗ്യ വിനിമയം, യന്ത്രക്കാഴ്ച, സഞ്ചിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ തൽപ്പരനാണ്. ലോക സാമ്പത്തിക ഫോറം മിസ്ത്രിയെ 2013ലെ ആഗോള യുവ നേതാവ് എന്നു ബഹുമതി നൽകി ആദരിച്ചു.

ജീവിതരേഖ[തിരുത്തുക]

ഇന്ത്യയിലെ ഗുജറാത്തിൽ പലൻപൂർ എന്ന സ്ഥലത്താണ് ജനിച്ചത്.അവിടത്തെ നിർമ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം കരസ്തമാക്കി. തുടർന്ന്,എം. ഐ.റ്റി യിൽ നിന്നും മീഡിയ ആർട്സ് ആന്റ് സയൻസിൽ ബിരുദാനന്തര ബിരുദം നേടി. മുംബൈ ഐ.ഐ.റ്റിയിൽ നിന്നും മസ്റ്റെർ ഓഫ് ഡിസൈൻ നേടിയ ശേഷം എം. ഐ. റ്റി മീഡിയ ലാബിൽ പി എച്ച് ഡിക്കു ചേർന്നു.

കണ്ടുപിടിത്തങ്ങൾ[തിരുത്തുക]

മിസ്‌ട്രി തന്റെ സിക്സ്ത് സെൻസ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് പ്രശസ്തനായത്.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mistry, Pranav
ALTERNATIVE NAMES
SHORT DESCRIPTION Inventor
DATE OF BIRTH 1981
PLACE OF BIRTH Palanpur, Gujarat, India.
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പ്രണവ്_മിസ്ത്രി&oldid=3522931" എന്ന താളിൽനിന്ന് ശേഖരിച്ചത്