പ്യൂപ്പിലറി റിഫ്ലെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്യൂപ്പിലറി ഫംഗ്ഷനുമായി ബന്ധപ്പെട്ട അനൈച്ഛികചേഷ്ടകളിലൊന്നാണ് പ്യൂപ്പിലറി റിഫ്ലെക്സ്.

പ്യൂപ്പിലറി റിഫ്ലക്സിന്റെ തരങ്ങളിൽ പ്യൂപ്പിലറി ലൈറ്റ് റിഫ്ലെക്സ്, അക്കൊമഡേഷൻ റിഫ്ലെക്സ് എന്നിവ ഉൾപ്പെടുന്നു. പ്യൂപ്പിലറി റസ്പോൺസ്, അതായത് പ്രകാശത്തിന്റെഅളവിനനുസരിച്ച് പ്യൂപ്പിൾ വലുപ്പം കുറയുകയും കൂടുകയും ചെയ്യുന്ന സാഹചര്യത്തെ സാധാരണയായി "റിഫ്ലെക്സ്" എന്ന് വിളിക്കുന്നില്ലെങ്കിലും, അതും ഈ വിഷയത്തിന്റെ ഭാഗമായി തന്നെ കണക്കാക്കപ്പെടുന്നു. ക്ലോസ്-റേഞ്ച് കാഴ്ചയ്ക്കുള്ള ക്രമീകരണം "നിയർ റെസ്പോൺസ് (Near response)" എന്നും സിലിയറി പേശിയുടെ തടസ്സപ്പെടുത്തൽ "ഫാർ റെസ്പോൺസ് (Far response)" എന്നും വിളിക്കുന്നു.

"നിയർ റെസ്പോൺസിൽ" റെറ്റിനയിൽ ഒരു ചിത്രം ഫോക്കസ് ചെയ്യുന്നതിന് മൂന്ന് പ്രക്രിയകളുണ്ട്. കണ്ണുകളുടെ, അല്ലെങ്കിൽ ഓരോ കണ്ണിന്റെയും വിഷ്വൽ അച്ചുതണ്ടിന്റെ വ്യതിചലനം, അതായത് ഓരോ ഫോവിയയിലും ഇമേജ് ഫോക്കസ് ചെയ്യുന്നതിനായി കണ്ണുകൾ ആ വസ്തുവിന്റെ നേർ തിരിക്കുന്ന വ്യതിചലനമാണ് മൂന്ന് പ്രതികരണങ്ങളിൽ ആദ്യത്തേത്. മുഖത്തിന് മുന്നിൽ ഒരു വിരൽ ഉയർത്തിപ്പിടിച്ച് മുഖത്തേക്ക് നീങ്ങുമ്പോൾ കണ്ണുകളുടെ ക്രോസ്-ഐഡ് ചലനം നിരീക്ഷിക്കാനാവും. രണ്ടാമത്തേത്, പ്യൂപ്പിൾ സങ്കോചം ആണ്. ലെൻസിന്റെ പ്രത്യേക ആകൃതി മൂലം അരികുകളിൽ പ്രകാശകിരണങ്ങൾ നന്നായി റിഫ്രാക്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ, ലെൻസ് നിർമ്മിക്കുന്ന ചിത്രം അരികുകളിൽ അവ്യക്തമാണ്, അതിനാൽ അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങുന്നു.   അവസാനത്തേത്, ലെൻസിന്റെ അക്കൊമഡേഷൻ ആണ്. അടുത്തുള്ള വസ്തുവിലേക്ക് ഫോക്കസ് ചെയ്യാൻ അനുവദിക്കുന്ന ലെൻസിന്റെ വക്രതയിലെ മാറ്റമാണിത്.[1]

പരാമർശങ്ങൾ[തിരുത്തുക]

  1. Saladin, Kenneth S. Anatomy & Physiology: The Unity of Form and Function. 6th ed. New York: McGraw-Hill, 202. 617. Print.