പൌരസ്ത്യ കല്ദായ സുറിയാനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രസ്ത്യന് സഭയിലെ അതിപുരാതന അതായത് (ക്രിസ്തുവിന്റെ ജീവിത കാലം) സഭയാണ് പൌരസ്ത്യ കല്ദായ സുറിയാനി സഭ. നെസ്തോറിയന് സഭ, ബാബിലോണിയന് സഭ, സെലൂഷ്യ – സ്റ്റെസിഫോണിലെ സഭ, കിഴക്കിന്റെ സഭ, മെസൊപൊട്ടോമിയയിലെ സഭ, അസ്സീറിയന് സഭ, ഇന്ത്യയില് കല്ദായ സഭ, എന്നീ പേരുകളില് ഈ സഭ അറിയപ്പെടുന്നു. പൌരസ്ത്യ എന്ന് പറയുമ്പോള് കിഴക്ക് എന്ന ദിശയുടെ അറ്ത്ഥമാണ്. അതുമാത്രമല്ല ഈ സഭയിലെ ചെറിയ സ്ഥലം ഉള്ള പള്ളി ആയാല് പോലും കുറ്ബ്ബാനകളും പ്രാറ്ത്ഥനകളും കിഴക്കോട്ട് തിരിഞ്ഞാണ് ചൊല്ലുക. എന്തിനാണ് ഈ സഭ കിഴക്കിന് ഇത്രെയും പ്രാധാന്യം കൊടുക്കുന്നത് എന്ന് ചോദിച്ചാല് ബൈബിളില് കിഴക്കിന് കുറേ പ്രാധാന്യം കൊടുക്കുന്നു. എസക്കിയേൽ 43 :1 -2 വാക്യങ്ങൾ ഇപ്രകാരം പറയുന്നു “അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു; അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു;” ദൈവ തേജസ്സു കിഴക്കു നിന്ന് വന്നതുമൂലം ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. എസക്കിയേൽ 4 3 : 4 ല് ഇപ്രകാരം പറയുന്നു “യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.” ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. വിശുദ്ധ മത്തായി 2 4 :2 7 ല് ഇപ്രകാരം പറയുന്നു “മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും” ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. “ഹോമ യാഗമോ സമാദാന യാഗമോ യാഹോവക്ക് അർപ്പിക്കുമ്പോൾ കിഴകോട്ടു ദർശനം ഉള്ള ഗോപുരം തുറന്നു കൊടുക്കണം” എന്ന് എസക്കിയേൽ 4 6 : 1-2-ൽ പറഞ്ഞിരിക്കുന്നു . ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. “ഞാൻ കിഴക്ക് നിന്ന് ഒരു റാജ്ജൻ പക്ഷിയെ എന്റെ ആലോചന അനുഷ്ടിക്കുന്ന പുരുഷനെ വിളി ക്കുന്നു” . എന്ന് എശായാ 4 6 :11-ൽ പറഞ്ഞിരിക്കുന്നു . ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. “അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരെത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതിൽക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും മേലെ, അവെക്കു മീതെ നിന്നു” എന്ന് എസക്കിയേൽ 1 0 :1 9 പറഞ്ഞിരിക്കുന്നു. ഈ മാലാഖമാരുടെ ഗണത്തെയും ദൈവ മഹത്ത്വത്തെയും നോക്കി ആണ് നാം പ്രാർഥി ക്കേണ്ടത്. “ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി”(ഉല്പത്തി 3:24) ഇതിന്റേയും അറ്ത്ഥം കിഴക്കോട്ട് തിരിഞ്ഞ് പ്രാറ്ത്ഥിക്കണം അപ്പോള് കിഴക്കിനാണ് പ്രാധാന്യം. “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി”( ഉല്പത്തി 2:8).ദൈവം ഏദൻ തോട്ടത്തെ തന്നെ കിഴക്ക് ആണ് നിര്മ്മിച്ചത് . അതിന്റെ വാതിൽ കിഴക്കയിരുന്നു . ദൈവം തോട്ടത്തിൽ വന്നിരുന്നത് കിഴക്ക് വശത്ത്‌ ഉള്ള വാതിൽ വഴി ആയിരുന്നു . അതുപോലെ നമ്മുടെ പ്രാർത്ഥന സംഘത്തിന്റെ മധ്യത്തിലേക്ക് കിഴക്ക് വശത്ത്‌ കൂടി എഴുനെള്ളി വരുന്ന ദൈവത്തെ സ്വീകരിപ്പാന്നും അനുഗ്രഹം പ്രാപിക്കാനും നാം കിഴക്കോട്ട് ദർശനം ആയിരിക്കണം. “അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം” (എസക്കിയേൽ 44:1,2). അപ്പോൾ യഹോവ വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചത്‌ കിഴക്കേ വാതിൽ വഴി ആണെന്ന് സ്പഷ്ടം . ദൈവത്തിന്റെ വരവ് എപ്പോഴും കിഴക്ക് നിന്നും ആണ് . അതുകൊണ്ട് കിഴക്കോട്ട് തിരിഞ്ഞ് നിന്നേ പ്രാർഥി ക്കാവു എന്ന് വ്യക്തം . ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ?(യശയ്യാവ് 41:2).എല്ലായിടത്തും നീതി എതിരെല്ക്കുന്ന നീതിയിൻ സൂര്യൻ എപ്പോഴും കിഴക്കാണ് . അതുകൊണ്ട് നീതിയിൽ സൂര്യനായ കർത്താവിനോട് പ്രാർത്ഥിക്കുന്നത്‌ കിഴക്കോട്ട് ദർശനമായി തന്നെ വേണം എന്നുള്ളത് നിര്ബന്ധമായ ബൈബിള് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സത്യ വേദ പുസ്തകത്തില് വ്യക്തമായി പറയുന്നുണ്ട്. ഭൂമിയുടെ ഭ്രമണദിശയായ കിഴക്കേ വശത്താണ് യെഹൂദ്യ എന്ന ദേശവും അതിലെ ബത്ലെഹേം എന്ന പട്ടണവും സ്ഥിതി ചെയ്യുന്നത്. അവിടത്തെ കാലിതൊഴുത്തില് ആണ് യേശു എന്ന ദൈവ പുത്രന് ജനിച്ചത്. വേറെ ഒരു പ്രത്യേകത സൂര്യന് എന്ന നക്ഷത്രം ഉദിക്കുന്നത് കിഴക്ക് ആണ്. സൂര്യനെക്കാള് കൂടുതല് തേജസ്സ് ഉള്ള ഒരു ദൈവ പുത്രന് ആണ് മനുഷ്യനായി ഭൂമിയില് വന്ന് പിറന്നത്. കിഴക്ക് ദിശക്ക് ഇത്രേയും പ്രാധാന്യം ഈ സഭ കൊടുക്കുന്നെങ്കില് പോലും ചില സഭകള് അത് പാലിക്കുന്നില്ല. പടിഞ്ഞാറ്, വടക്ക്, തെക്ക്, എന്നീ 3 ദിശകള്ക്കും യാതൊരു പ്രാധാന്യവും ഇല്ല. (തുടരും)