പോള്‍ ന്യൂമാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ആയിരുന്നു പോള്‍ ലിയനാര്‍ഡ് ന്യൂമാന്‍ (ജനുവരി 26, 1925 - സെപ്റ്റംബര്‍ 26, 2008). 1925 ജനുവരി 26-ന് ഒഹിയോയിലെ ക്ലീവ്‌ലാന്റില്‍ ജനിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
ഏഴാംവയസ്സില്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് ന്യൂമാന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്.[1] ബിരുദപഠനം പൂര്‍ത്തിയാക്കാതെ നാവികസേനയില്‍ ചേരുകയും പിന്നീട് പഠനം പൂര്‍ത്തിയാക്കി യേലിലും ന്യൂയോര്‍ക്കിലുമായി അഭിനയം പഠിക്കുകയും ചെയ്തു. മര്‍ലന്‍ ബ്രാന്‍ഡോയും ജെയിംസ് ഡീനും ന്യൂയോര്‍ക്കില്‍ ന്യൂമാന്റെ സഹപാഠികളായിരുന്നു. പല ദേശീയ കാറോട്ടമത്സരങ്ങളിലും ഇദ്ദേഹം ജേതാവായിട്ടുണ്ട്. ഇദ്ദേഹം ആരംഭിച്ച ന്യൂമാന്‍സ് ഓണ്‍ ആഹാര കമ്പനിയില്‍നിന്നുള്ള എല്ലാ ലാഭവും ഇദ്ദേഹം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നു. ന്യൂമാന്‍സ് ഓണ്‍ ഫൗണ്ടേഷന്‍ എന്നപേരിലുള്ള സ്ഥാപനത്തിലൂടെ ഒട്ടേറെ പരോപകാര പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്.[1] ജാക്കി വിറ്റെയാണ് ന്യൂമാന്റെ ആദ്യഭാര്യ. 1958-ല്‍ ജൊവാന്‍ വുഡ്‌വേഡിനെ വിവാഹം കഴിച്ചു. ഒരുതവണ നല്ലനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ന്യൂമാന്‍ 10 തവണ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി.
[തിരുത്തുക] ചലച്ചിത്രമേഖലയില്‍
1954-ല്‍ അഭിനയിച്ച ദ സില്‍വര്‍ ചാലിസാണ് ആദ്യ സിനിമ. 50-കളുടെ ഒടുവിലാണ് ന്യൂമാന്‍ ഹോളിവുഡിലെ വന്‍താരമായത്. ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് ന്യൂമാന്‍.[1]
[തിരുത്തുക] പുരസ്കാരങ്ങള്‍
'ദ ഹസ്റ്റ്‌ലറി'ലെ അഭിനയത്തിന് 1961-ല്‍ ബാഫ്‌റ്റ പുരസ്‌കാരം ലഭിച്ചു. 1987ല്‍ ദ കളര്‍ ഓഫ് മണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടി.[1] ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരം, കാന്‍ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം എന്നിവ ഉള്‍പ്പെടെ അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
[തിരുത്തുക] മരണം
- 2008 സെപ്റ്റംബര്‍ 26-ന് ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് കണക്റ്റിക്കട്ടിലെ വെസ്റ്റ്‌പോര്‍ട്ടില്‍ വച്ച് നിര്യാതനായി.
[തിരുത്തുക] അവലംബം
[തിരുത്തുക] References
- ↑ 1.0 1.1 1.2 1.3 പോള്‍ ന്യൂമാന്‍ അന്തരിച്ചു. മാതൃഭൂമി. ശേഖരിച്ചത് സെപ്റ്റംബര്‍ 27 2008.

