പുഷ്കരമൂലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്കരമൂലം
Asteraceae - Inula hirta.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Eudicots
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Inula
വർഗ്ഗം: I. racemosa
ശാസ്ത്രീയ നാമം
Inula racemosa
Hook.f.

ശാസ്ത്രീയ നാമം: Inula racemosa, Iris germanica. കാസശ്വാസഹരൌഷധങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു.

സംസ്കൃതത്തിൽ പുഷ്ക്കരാ, പത്മപത്രം, പുഷ്കരമൂലാ, കാശ്മീരം, കുഷ്ഠഭേദ എന്നൊക്കെ അറിയുന്നു.

കേരളത്തിൽ അങ്ങിങ്ങ് കണ്ടുവരുന്നു.

വിവിധയിനങ്ങൾ[തിരുത്തുക]

Ravoulfia cana എന്ന ഇനത്തെ ചിലപ്പോൾ പുഷ്ക്കരമൂലമായി എടുത്തുവരുന്നു.

രൂപവിവരണം[തിരുത്തുക]

ഒന്നര മീറ്റർ വരെ ഉയരം വരുന്ന കുറ്റിച്ചെടിയാണ്. ഒരു മുട്ടിൽ രണ്ട് ഇലകൾ. ഒരു മുട്ടിലെ ഇലകളുടെ വിപരീത ദിശയിലാണ് അടുത്ത മുട്ടിലെ ഇലകൾ വിന്യസിച്ചിരിക്കുന്നത്.ഇലകൾ ഞെട്ടില്ലാതെ തണ്ടിൽ ബന്ധിച്ചിരിക്കുന്നു.വെളുത്ത പൂക്കളാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം  : ത്ക്തം, കടു

ഗുണം  : ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം : ഉഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേര്

ഔഷധ ഗുണം[തിരുത്തുക]

ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നു. കൃമിനാശിനിയാണ്. കഫത്തേയും വാതത്തേയും ശമിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
"http://ml.wikipedia.org/w/index.php?title=പുഷ്കരമൂലം&oldid=1911633" എന്ന താളിൽനിന്നു ശേഖരിച്ചത്