പി.എസ്. ജീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി എസ് ജീന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എസ്. ജീന
ജനനം9 ജനുവരി 1994
ദേശീയത ഇന്ത്യ
ഉയരം179 സെ.മീ.

ഒരു ഇന്ത്യൻ പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ കളിക്കാരിയും ഇന്ത്യൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനുമാണ് പി.എസ്. ജീന (ജനനം: 9 ജനുവരി 1994).[1][2] ആസ്​ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരമാണ് ജീന.

ജീവിത രേഖ[തിരുത്തുക]

വയനാട് പന്തിപ്പൊയിൽ ബപ്പനമലയിലെ പാലാനിൽക്കുംകാലായിൽ സ്കറിയ ജോസഫിന്റെയും ലിസിയുടെയും മകളായി ജനനം.[3] ജീന ഇപ്പോൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ്.[4] ചാലക്കുടി സ്വദേശിയായ ഭർത്താവ് ജാക്സൺ ജോൺസൺ കെ‌എസ്‌ബി-എം‌എൻ‌സിയിൽ പർച്ചേസ് എഞ്ചിനീയറാണ്.[4] 2020ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹം.

കായിക ജീവിതം[തിരുത്തുക]

മലയാളിയായ ബാസ്കറ്റ്ബോൾ കളിക്കാരി ഗീതു അന്ന ജോസിനെ തന്റെ റോൾ മോഡലായി ജീന കണക്കാക്കുന്നു.[5] കണ്ണൂർ സ്പോർട്സ് ഡിവിഷനുവേണ്ടി ബാസ്കറ്റ്ബോൾ കളിച്ച ജീന, 2009 ൽ നടന്ന അണ്ടർ 16 ഫിബ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായി അന്താരാഷ്ട്ര മൽസരം കളിച്ചു.[6] പിന്നീട് കണ്ണൂരിലെ കൃഷ്ണമേനോൻ കോളേജിനും കണ്ണൂർ സർവകലാശാലയ്ക്കും വേണ്ടി കോളേജ് തലത്തിൽ ബാസ്കറ്റ്ബോൾ കളിച്ചു. പതിനാറാം വയസ്സിൽ സംസ്ഥാന ടീമിനുവേണ്ടി കളിച്ച ജീന 2009-ൽ ഏഷ്യൻ ബാസ്കറ്റ് ബോൾ ടൂർണമെന്റിലാണ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ഭാഗമായത്.[3] മലേഷ്യയിലെ ജോഹർ ബഹൂരിൽ നടന്ന അണ്ടർ 18 ഫിബ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജൂനിയർ വനിതാ ടീമിന്റെ ക്യാപ്റ്റനായി കളിച്ച ജീന, ആ ടൂർണമെന്റിലെ രണ്താമത്തെ ഉയർന്ന സ്‌കോറർ കൂടിയായിരുന്നു. ചൈനയുടെ വോംഗ് കെ.വൈക്ക് പിന്നിൽ ഒരു കളിയിൽ 20.2 പോയിന്റ് ജീന നേടുകയും, ഒരു മത്സരത്തിൽ 13.6 റീബൗണ്ടുകളുമായി ടൂർണമെന്റിലെ കൂടിയ റീബൗണ്ടുകൾ സ്വന്തം പേരിലാക്കുകയും ചെയ്തു.[6] 2017 ൽ കേരളത്തിനുവേണ്ടി ആദ്യ സീനിയർ നാഷണൽ‌സ് നേടുന്നതിൽ അവർ പങ്കാളിയായിരുന്നു. 2019 ജനുവരിയിൽ ഓസ്‌ട്രേലിയൻ ബാസ്‌ക്കറ്റ്ബോൾ ടീം റിങ്‌വുഡ് ലേഡി ഹോക്സ് ജീനയുമായി കരാർ ഒപ്പിട്ടു.[7] ആസ്​ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരം കൂടിയാണ് അവർ.[8]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • 2020: ദേശീയ സീനിയർ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്- മോസ്റ്റ് വാല്യുബിൾ പ്ലേയർ അവാർഡ്[9]

അവലംബം[തിരുത്തുക]

  1. "Jeena and Albin to lead Kerala at the 66th Basketball Senior Nationals - Ekalavyas". Ekalavyas (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-07. Archived from the original on 2018-04-18. Retrieved 2018-04-17.
  2. "Jeena PS out to provide the offensive firepower for the hosts". FIBA.basketball (in ഇംഗ്ലീഷ്). Retrieved 2018-04-17.
  3. 3.0 3.1 "അപ്പ്, അപ്പ് ജീന, മൂന്നാം തവണയും ഇന്ത്യൻ നായിക". Mathrubhumi. Archived from the original on 2021-05-22. Retrieved 2021-05-22.
  4. 4.0 4.1 "പ്രതീക്ഷയോടെ ; പി എസ് ജീന അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു". Deshabhimani.
  5. https://www.sportskeeda.com/basketball/in-jeena-ps-a-new-leader-emerges-for-the-future-of-indian-basketball. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
  6. 6.0 6.1 Hoopistani (2012-11-01). "In Jeena PS, a new leader emerges for the future of Indian basketball". Sportskeeda. Retrieved 2018-04-17.
  7. Scroll Staff. "Basketball: India captain PS Jeena signed up by Australian team Ringwood Lady Hawks". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-22.
  8. ഡെസ്ക്, വെബ് (29 ഡിസംബർ 2019). "ദേശീയ സീനിയർ ബാസ്​കറ്റ്​ബാൾ: കേരളത്തിന്റെ പി.എസ്.​ ജീന മികച്ച താരം". www.madhyamam.com. {{cite news}}: zero width space character in |title= at position 18 (help)
  9. കാസിം, സിറാജ്. "മോസ്റ്റ് വാല്യുബിൾ പ്ലെയർ 'ജീന'". Mathrubhumi.
"https://ml.wikipedia.org/w/index.php?title=പി.എസ്._ജീന&oldid=3929520" എന്ന താളിൽനിന്ന് ശേഖരിച്ചത്