പദ്മിനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പദ്മിനി
പോസ്റ്റർ
സംവിധാനംസെന്ന ഹെഗ്ഡെ
നിർമ്മാണം
  • സുവിൻ കെ. വർക്കി
  • പ്രശോഭ് കൃഷ്ണ
രചനദീപു പ്രദീപ്
അഭിനേതാക്കൾ
സംഗീതംജേക്സ് ബിജോയ്
ഛായാഗ്രഹണംശ്രീരാജ് രവീന്ദ്രൻ
ചിത്രസംയോജനംമനു ആന്റണി
സ്റ്റുഡിയോലിറ്റിൽ ബിഗ് ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 14 ജൂലൈ 2023 (2023-07-14)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റുകൾ

ദീപു പ്രദീപ് രചന നിർവഹിച്ച് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്‌ത് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ഡ്രാമ ചലച്ചിത്രമാണ് പദ്മിനി. കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[2] ശ്രീരാജ് രവീന്ദ്രം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കിയിരിക്കുന്നത്.[3] ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഥാംശം[തിരുത്തുക]

കോളേജ് അദ്ധ്യാപകനും പാർട്ട് ടൈം കവിയുമായ 34 കാരനായ രമേശന്റെ ആദ്യരാത്രിയിൽ ഭാര്യ അവരുടെ കാമുകനോടൊപ്പം ഒരു പ്രീമിയർ പദ്മിനി കാറിൽ ഒളിച്ചോടിയതിനെ തുടർന്ന് ആളുകൾ പരിഹാസത്തോടെ രമേശനെ 'പദ്മിനി' എന്ന പേര് വിളിച്ചു കളിയാക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം രമേശനും സുഹൃത്ത് ജയനും രമേശന് ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ പദ്മിനി കാർ സ്വന്തമാക്കിയ അഭിഭാഷകയായ ശ്രീദേവിയെ കണ്ടുമുട്ടുന്നതോടെ രമേശൻ തന്റെ തിരച്ചിൽ അവസാനിപ്പിക്കുന്നു. പദ്മിനി എന്ന് പേരുള്ള ഒരു അധ്യാപിക കോളേജ് ഫാക്കൽറ്റിയിൽ ചേരുന്നതോടെ കാര്യങ്ങൾ മറ്റൊരു വഴിത്തിരിവിലേക്ക് മാറുന്നു. പിന്നീട് പദ്മിനിയും രമേശനും ആയുള്ള ബന്ധം വളരുന്നു. എന്നാൽ രമേശൻ ഇപ്പോഴും നിയമപരമായി സ്മൃതിയുടെ ഭർത്താവ് ആണെന്ന് പദ്മിനി മനസ്സിലാക്കുന്നു. തുടർന്ന് പത്മിനിയുടെ സുഹൃത്ത് കൂടിയായ അഭിഭാഷക ശ്രീദേവിയുടെ സഹായത്തോടെ പദ്മിനിയും രമേശനും സ്മൃതിയെ കണ്ടെത്താനും രമേശനെ വിവാഹമോചനം ചെയ്യിക്കാനും ശ്രമിക്കുന്നു. അതേസമയം ശ്രീദേവി ജയൻ എന്ന ഒരു മെത്ത കമ്പനി ഉടമയുമായി ഒരു ബന്ധം ആരംഭിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • കുഞ്ചാക്കോ ബോബൻ - രമേശൻ, വിവാഹമോചനം നേടാനും പുതിയ ഭാര്യയെ കണ്ടെത്താനും പാടുപെടുന്ന അധ്യാപകനും പാർട്ട് ടൈം കവിയും
  • അപർണ ബാലമുരളി - ശ്രീദേവി, രമേശനുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹമോചനത്തിന് സഹായിക്കുകയും ചെയ്യുന്ന ഒരു അഭിഭാഷക
  • വിൻസി അലോഷ്യസ് - സ്മൃതി, രമേശന്റെ ആദ്യ ഭാര്യ
  • മഡോണ സെബാസ്റ്റ്യൻ - പദ്മിനി, ജോലി ചെയ്ത അതേ സ്‌കൂളിലെ അധ്യാപകനായ രമേശനുമായി പ്രണയത്തിലായി
  • അൽത്താഫ് സലിം - സിജു, സ്മൃതിയുടെ കാമുകൻ
  • മാളവിക മേനോൻ - ലയ
  • സജിൻ ചെറുകയിൽ - ജയൻ
  • ഗണപതി എസ്. പൊതുവാൾ - രാഹുൽ, രമേശന്റെ അനുജൻ
  • ആനന്ദ് മന്മഥൻ
  • സീമ ജി.നായർ - ശാന്ത, രമേശന്റെ അമ്മ
  • ഗോകുലൻ - റഫീഖ് സർ, രമേശന്റെ സഹപ്രവർത്തകൻ
  • ജെയിംസ് ഏലിയ - വാസുദേവൻ, സ്മൃതിയുടെ അച്ഛൻ
  • അനശ്വര രാജൻ - മോനിഷ

നിർമ്മാണം[തിരുത്തുക]

വികസനം[തിരുത്തുക]

2021 നവംബറിൽ ചലച്ചിത്ര സംവിധായകൻ സെന്ന ഹെഗ്‌ഡെയാണ് ചിത്രം പ്രഖ്യാപിച്ചത്.[4]

ചിത്രീകരണം[തിരുത്തുക]

ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം 2023 ജനുവരി 10-ന് പാലക്കാട് ആരംഭിച്ചു.[5] 2023 ഫെബ്രുവരിയിൽ ചിത്രീകരണം പൂർത്തിയായി.

സംഗീതം[തിരുത്തുക]

ഗാനം ഗായകർ ഗാനരചയിതാവ് അവലംബം
പദ്മിനിയേ സച്ചിൻ വാര്യർ ടിറ്റോ പി. തങ്കച്ചൻ [6]
ലവ് യു മുത്തേ വിദ്യാധരൻ, കുഞ്ചാക്കോ ബോബൻ മനു മഞ്ജിത്ത് [7]
നെഞ്ചിൽ ഒരു ലിബിൻ സ്കറിയ, അശ്വിൻ വിജയൻ ടിറ്റോ പി. തങ്കച്ചൻ [8]
ആൽമര കാക്ക അഖിൽ ജെ. ചന്ദ്, കുഞ്ചാക്കോ ബോബൻ (പൊയിറ്റിക് റാപ്പ്) മനു മഞ്ജിത്ത് [9]

മാർക്കറ്റിംഗ്[തിരുത്തുക]

2023 മാർച്ചിൽ വിൻസി അലോഷ്യസ്, കുഞ്ചാക്കോ ബോബൻ എന്നിവരെ അവതരിപ്പിക്കുന്ന ആദ്യ ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പ്രസിദ്ധീകരിച്ചു. ചിത്രത്തിന്റെ ടീസർ 2023 ജൂൺ 16-ന് പുറത്തിറങ്ങി.

പ്രകാശനം[തിരുത്തുക]

തിയേറ്റർ[തിരുത്തുക]

ചിത്രം 14 ജൂലൈ 2023 ന് കേരളത്തിലെ തിയേറ്ററുകളിൽ ഉടനീളം റിലീസ് ചെയ്തു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. "Padmini (2023) - Movie | Reviews, Cast & Release Date". in.bookmyshow.com. Retrieved 2023-07-15.
  2. "Kunchacko Boban's Padmini goes on floors". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-07-02.
  3. 3.0 3.1 "Padmini (2023) | Padmini Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2022-05-18. Retrieved 2023-07-15.
  4. "Senna Hegde's next film 'Padmini' has Kunchacko Boban, Aparna Balamurali in lead roles". Times of India (in ഇംഗ്ലീഷ്). 2021-11-11. Retrieved 2023-07-02.
  5. "Kunchacko Boban's Padmini goes on floors". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-01-26.
  6. "പദ്മിനിയേ!! ചാക്കോച്ചൻ നായകനാകുന്ന 'പദ്മിനി'യിലെ മനോരഹര ഗാനം" (in ഇംഗ്ലീഷ്). 2023-07-01. Retrieved 2023-08-18.
  7. "'ലവ് യു മുത്തേ' പാടി കുഞ്ചാക്കോ ബോബൻ, 'പദ്‍മിനി'യിലെ ഗാനം ഹിറ്റ്". 2023-06-25. Retrieved 2023-08-18.
  8. "Padmini | Song - Nenjil Oru | Malayalam Video Songs - Times of India" (in ഇംഗ്ലീഷ്). Retrieved 2023-08-18.
  9. "Aalmara Kaakka| 'തേപ്പ്' പാട്ടുമായി പദ്‌മിനി; 'ആൽമര കാക്ക' ശ്രദ്ധ നേടുന്നു". Retrieved 2023-08-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പദ്മിനി_(ചലച്ചിത്രം)&oldid=3959499" എന്ന താളിൽനിന്ന് ശേഖരിച്ചത്