പത്രപ്രവര്‍ത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാദ്ധ്യമങ്ങള്‍ക്കായി വാര്‍ത്തകള്‍ ശേഖരിക്കുകയും അതില്‍ തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്‌ പത്രപ്രവര്‍ത്തനം. ഈ ജോലി ചെയ്യുന്നവരെ പത്രപ്രവര്‍ത്തകര്‍ എന്നു പറയുന്നു.

[തിരുത്തുക] അംഗീകൃതപത്രപ്രവര്‍ത്തകര്‍

വാര്‍ത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പത്രപ്രവര്‍ത്തകനെ അര്‍ഹനാക്കുന്ന അംഗീകരണപ്രക്രിയയാണ് അക്രെഡിറ്റേഷന്‍. പത്രപ്രവര്‍ത്തകരെക്കൂടാതെ റേഡിയോ, ടെലിവിഷന്‍, മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ എന്നിവയുടെ ലേഖകര്‍ക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷന്‍ നല്‍കപ്പെടുന്നു. വിദേശപത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ പ്രതിനിധികളും ഗവണ്‍മെന്റിന്‍റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്.

മിക്ക ഗവണ്‍മെന്റുകള്‍ക്കും ഒരു അക്രെഡിറ്റേഷന്‍ കമ്മിറ്റിയുണ്ട്. പത്രലേഖകരും ഇതില്‍ അംഗങ്ങളാണ്. ഈ കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് ഗവണ്‍മെന്റിലേക്ക് ശുപാര്‍ശചെയ്യുന്നു. അങ്ങനെ അംഗീകൃതരായിത്തീരുന്ന ലേഖകര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് സഹായകമായ ഒട്ടേറെ സൗകര്യങ്ങള്‍ ഗവണ്‍മെന്റില്‍നിന്നു ലഭിക്കുന്നു.

യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ലേഖകര്‍ക്കും അക്രെഡിറ്റേഷന്‍ നല്കപ്പെടുന്നു. സൈനികാധികാരികളാണ് ഇതു നല്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം