പട്ടുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടുണ്ണികൾ
Castor bean tick, Ixodes ricinus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Arachnida
ഉപവർഗ്ഗം: Acari
ഉപരിനിര: Parasitiformes
നിര: Ixodida
Leach, 1815
ഉപരികുടുംബം: Ixodoidea
Leach, 1815
Families
Diversity
18 genera, c. 900 species

മൃഗങ്ങളിൽ കാണപ്പെടുന്ന ബാഹ്യപരാദമായ ജീവികളാണ് പട്ടുണ്ണി അഥവാ വട്ടൻ (Ticks). മറ്റു ചോരകുടിയ്ക്കുന്ന പ്രാണികളിൽ നിന്ന് വിഭിന്നമായി പട്ടുണ്ണികൾ പരപോഷിയുടെ ശരീരത്തിന്റെ ഒരു സ്ഥലത്തുനിന്നുതന്നെ ഏകദേശം 15 ദിവസം വരെ പറ്റിപ്പിടിച്ചിരുന്ന് ചോരകുടിച്ച് വീർക്കുന്നു. സാധാരണ സസ്തനിക്കളേയും പക്ഷികളേയും ബാധിയ്ക്കുന്ന ഇവയെ ചില അവസരങ്ങളിൽ ഉരഗങ്ങളിലും ഉഭയജീവികളിലും കണ്ടെത്തിയിട്ടുണ്ട്. Arachnida എന്ന ശാസ്ത്ര വിഭാഗത്തിൽ പെടുന്ന പട്ടുണ്ണികൾ അനേകം ജീനസ്സിലും സ്പീഷ്യസ്സിലും ആയി വളരെയധികം ഇനങ്ങളുണ്ട്.അശ്രദ്ധമായി പട്ടുണ്ണികളെ നീക്കം ചെയ്താൽ അവയുടെ വായ്ഭാഗം മുറിഞ്ഞ് പരപോഷിയുടെ ശരീത്തിലാകുകയും അതിനെതിരായ പ്രതിപ്രവർത്തനം നടന്ന് കടിച്ച ഭാഗം നീരുവന്ന് പഴുക്കുന്നതിന് സാധ്യതയുണ്ട്.

പട്ടുണ്ണിയുടെ എട്ടു കാലുകൾ
ഒരു കൊച്ചു കുട്ടിയുടെ തലയിൽ കടിച്ചു രക്തം കുടിച്ച്‌ വീർത്ത നിലയിൽ ഒരു പട്ടുണ്ണി

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പട്ടുണ്ണി&oldid=1693799" എന്ന താളിൽനിന്നു ശേഖരിച്ചത്