ന്യൂ ജെനറല്‍ കാറ്റലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതാണ്ട് 8000-ത്തോളം സൗരയൂഥയേതര-നക്ഷത്രേതര ഖഗോളവസ്തുക്കളെ ശാസ്ത്രീയ വര്‍ഗ്ഗീകരിച്ച ഒരു ജ്യോതിശാസ്ത്രകാറ്റലോഗ് ആണു ന്യൂ ജെനറല്‍ കാറ്റലോഗ് (ആംഗലേയം: New General Catalog). NGC catalog എന്നാണു ഈ കാറ്റലോഗ് പൊതുവില്‍ അറിയപ്പെടുന്നത്.

1887 ല്‍ ആണ് ഇത് ആദ്യമായി പുറത്തുവന്നത്. അന്ന് ഉത്തരാര്‍ദ്ധ ഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ കൂടി ഉള്‍പ്പെടുത്തി 1895ലും 1907ലും Index catalog (IC) എന്ന പേരില്‍ ഇതിന്റെ രണ്ട് സപ്ലിമെന്റുകളും പുറത്തുവന്നു.

NGC എന്ന മൂന്നക്ഷരങ്ങളും പിന്നീട് ഒരു സംഖ്യയും ഉപയോഗിച്ചാണ് ഈ കാറ്റലോഗില്‍ ഖഗോളവസ്തുക്കളെ സൂചിപ്പിക്കുന്നത്. അപൂര്‍വ്വമായി IC എന്നും ഉപയോഗിക്കാറുണ്ട്. NGC കാറ്റലോഗ് പ്രകാരം ആന്‍ഡ്രോമിഡ ഗാലക്സിയുടെ പേര് ‍NGC 224 എന്നാണ്. ആകാശമാപ്പുകളില്‍ ഗാലക്സികളെ സാധാരണ അതിന്റെ NGC സംഖ്യ ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ചില ആകാശ മാപ്പുകളില്‍ ഈ കാറ്റലോഗുപ്രകാരമുള്ള ഖഗോളവസ്തുക്കളെ ‍NGC ചേര്‍ക്കാതെ വെറും നാലക്ക സംഖ്യ കൊണ്ടും സൂചിപ്പിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം