നീവാഡ നേ ഗാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ സാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നീവാഡ നേ ഗാന

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നീവാഡ നേ ഗാന നിഖില ലോക നിദാന
നിമിഷമോർവ കലനാ
സർവ്വലോകങ്ങൾക്കും കാരണക്കാരനായ ഭഗവാനേ, ഒരു നിമിഷമെങ്കിലും ഞാൻ
അങ്ങയുടേതാണെന്നകാര്യം ഓർക്കാതിരിക്കുന്നത് എനിക്കു സഹിക്കാനാകുമോ?
അനുപല്ലവി ദേവാദി ദേവ ഭൂദേവ വര പക്ഷ
രാജീവാക്ഷ സാധുജനജീവന സനാതന
ദേവന്മാർക്കുപോലും ദേവനായ ഭാഗ്യവാന്മാരായ ഭൂദേവന്മാരുടെ വശത്തുള്ള
അംബുജനേത്രനായ ഭഗവാനേ, സാധുജനങ്ങളുടെ ജീവനംതന്നെ സനാതനനായ അങ്ങല്ലേ
ചരണം സത്യംബു നിത്യംബു സമരമുന ശൗര്യംബു
അത്യന്ത രൂപംബു അമിതബലമു
നിത്യോത്സവംബുകല നീകു നിജദാസുഡനി
തഥ്യംബു പൽകു ശ്രീത്യാഗരാജാർചിത
നിത്യമായ സത്യവും യുദ്ധരംഗത്തെ ധൈര്യവും അതീവ
സൗന്ദര്യവും അളവില്ലാത്ത കരുത്തും ഉള്ള ഭക്തർക്ക്
അത്യാഹ്ലാദം നൽകുന്ന അങ്ങയെ ആരാധിക്കുന്നവനാണ്
അങ്ങയുടെ യഥാർത്ഥ സേവകൻ ആയ ഈ ത്യാഗരാജൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീവാഡ_നേ_ഗാന&oldid=3531239" എന്ന താളിൽനിന്ന് ശേഖരിച്ചത്