നിരവധിസുഖദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ രവിചന്ദ്രികരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നിരവധിസുഖദ നിർമലരൂപ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നിരവധിസുഖദ നിർമലരൂപ
നിർജിത മുനിശാപ
ഗൗതമമുനി അഹല്യയ്ക്കുനൽകിയ ശാപം നീക്കിയവനും
നിരവധി സുഖങ്ങൾ നൽകുന്ന നിർമ്മലനായ ഭഗവാനേ
അനുപല്ലവി ശരധി ബന്ധന നത സങ്ക്രന്ദന
ശങ്കരാദി ഗീയമാന സാധുമാനസ സു-സദന
സമുദ്രത്തിൽ പാലം നിർമ്മിച്ചവനും ശിവൻ മുതലായ ദേവന്മാരാൽ
വാഴ്ത്തിപ്പാടുന്നവനും ഭക്തരുടെ മനസ്സുകളിൽ ജീവിക്കുന്നവനുമായ
ചരണം 1 മാമവ മരകതമണിനിഭദേഹ
ശ്രീമണി ലോല ശ്രിതജനപാല
ഭീമ പരാക്രമ ഭീമ കരാർചിത
താമസരാജസ മാനവദൂര
ത്യാഗരാജ വിനുത ചരണ
മരതകക്കല്ലോടൊത്ത ശരീരമുള്ള, ലക്ഷ്മീദേവിയുടെ സ്നേഹം
നിറഞ്ഞ, തന്നെ ഭജിക്കുന്നവരെ രക്ഷിക്കുന്ന, അപാരമായ
ശക്തിയുള്ള, ശിവനാൽ ഭജിക്കപ്പെടുന്ന, ദുഷ്ടജനങ്ങളിൽ നിന്നും
അകന്നുനിൽക്കുന്ന, ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന
പാദങ്ങളുടെ ഉടമയായ ഭഗവാനേ, എന്നെ രക്ഷിക്കണേ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിരവധിസുഖദ&oldid=3521953" എന്ന താളിൽനിന്ന് ശേഖരിച്ചത്