നാമ കുസുമമുലചേ പൂജിഞ്ചേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാമ കുസുമ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നാമ കുസുമമുലചേ പൂജിഞ്ചേ
നര ജന്മമേ ജന്മമു മനസാ
ഭഗവാന്റെ പേരുള്ള പൂക്കളാൽ അദ്ദേഹത്തെ ആരാധിക്കാൻ
സാധിക്കുന്ന മനുഷ്യജന്മം തന്നെയാണ് യഥാർത്ഥ ജന്മം
അനുപല്ലവി ശ്രീമന്മാനസ കനക പീഠമുന
ചെലഗ ജേസികൊനി വര ശിവ രാമ
ഭഗവാനെ മനസ്സാകുന്ന സുവർണ്ണസിംഹാസനത്തിൽ പ്രതിഷ്ഠിച്ച്
രാമന്റെ ശുഭകരമായ നാമങ്ങൾ ഉച്ചരിക്കാൻ കഴിയുന്ന ജന്മമാണ്
ചരണം നാദ സ്വരമനേ വര നവ രത്നപു
വേദികപൈ സകല ലീലാ
വിനോദുനി പരമാത്മുനി ശ്രീ രാമുനി
പാദമുലനു ത്യാഗരാജ ഹൃദ്ഭൂഷണുനി
പ്രപഞ്ചത്തെ മുഴുവൻ തന്റെ വിനോദങ്ങളാൽ അഭിരമിപ്പിക്കുന്ന
നാദവും സ്വരവുമായ പവിത്ര നവരത്നങ്ങളാൽ അലംകൃതമായ
ത്യാഗരാജന്റെ ഹൃദയത്താൽ അലങ്കരിച്ച് പൂക്കളുടെ പേരുകളാൽ
രാമന്റെ പാദാരവിന്ദങ്ങൾ ആരാധിക്കാൻ കഴിയുന്ന മനുഷ്യജന്മം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]