നട്ടെല്ലുള്ള ജീവികള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||
|---|---|---|---|---|---|---|---|---|
Blotched Blue-tongued Lizard, Tiliqua nigrolutea
|
||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||
|
||||||||
|
|
||||||||
|
See below |
നട്ടെള്ളുള്ള ജീവികളുടെ എല്ലുകളുടെ ഘടനയില്‍ നിന്ന് അവ, വലരെക്കാലം മുന്‍പു ജീവിച്ചിരുന്ന പൊതു പൂര്‍വികനില്‍ നിന്നും ഉടലെടുത്തതാണ് എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിര്‍മ്മാണസാമഗ്രികളും ശരീരനിര്‍മ്മിതിയുടെ ഘടനയും ഒരുപോലെയാണ്[1].
[തിരുത്തുക] പരിണാമം
കേംബ്രിയന്‍ യുഗം അഥവാ ഏകദേശം 50 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂര്‍വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികള്‍ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകള്‍ കുറേക്കാലം മുന്‍പു വരെ ലഭിച്ചിരുന്നില്ല. അതിനാല്‍ നട്ടെല്ലുള്ള ജീവികള്‍ പരിണാമത്തിന്റെ വൈകിയ വേളയില്‍ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.
1999-ല്‍ ചൈനീസ് പാലിയന്തോളജി വിദഗ്ദ്ധര്‍, ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ചെങ്ജിയാങ്ങിലെ ഏകദേശം 53 കോടി വര്‍ഷം പഴക്കമേറിയ ഫോസില്‍ നിക്ഷേപത്തില്‍ നിന്ന്‍ 2.5 സെന്റീമീറ്റര്‍ നീളമുള്ള മീന്‍ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. Haikouichthys എന്നാണ് ഈ ഫോസിലിനിട്ടിരുഇക്കുന്ന പേര്. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ dorsal spne-ഉം ഇവയില്‍ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞര്‍ ഈ ജീവിയുടെ മാതൃക പുനര്‍നിര്‍മ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മല്‍സ്യസദൃശ്യമായ ഈ ജീവിയാണ് മനുഷ്യനടക്കമുള്ള എല്ലാ നട്ടെള്ളുള്ള ജീവികളുടേയും പൂര്‍വികരില്‍ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്[1].