ദ അട്രോസിറ്റി എക്സിബിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Atrocity Exhibition
പ്രമാണം:TheAtrocityExhibition.jpg
Cover of first edition (hardcover)
കർത്താവ്J. G. Ballard
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംExperimental novel or linked stories
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
1970
മാധ്യമംPrint (hardback & paperback)
ഏടുകൾ157 pp
ISBN0-224-61838-5
OCLC161158
823/.9/14
LC ClassPZ4.B1893 at PR6052.A46
മുമ്പത്തെ പുസ്തകംThe Crystal World
ശേഷമുള്ള പുസ്തകംCrash

ദ അട്രോസിറ്റി എക്സിബിഷൻ പരീക്ഷണാത്മക സമാഹരണമായ നോവലുകൾ ആണ്. ഇവ ഒരു കൂട്ടം നോവലുകൾ അല്ലെങ്കിൽ കഥകൾ ചേർത്ത് ഒറ്റ നോവൽ ആക്കിയിരിക്കുകയാണ്. ബ്രിട്ടിഷ് നോവലിസ്റ്റ് ആയ ജെ. ജി. ബല്ലാഡ് ആണ് ഇത് എഴുതിയിരിക്കുന്നത്.

1970ൽ ജോനാതൻ കേയ്പ് യു കെയിൽ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ ഇതിനു ശേഷം ഡബിൾഡേ ആന്റ് കമ്പനി ഇത് പ്രസിദ്ധികരിച്ചു. എന്നാൽ ഈ കമ്പനിയുടെ ഉടമസ്ഥൻ നെൽസൺ ഡബിൾഡേ, ജൂണിയർ, ചില പ്രധാന ജീവിച്ചിരുന്ന വ്യക്തികളെപ്പറ്റിയുള്ള പരാമർശം ഈ നോവലിൽ ഉള്ളതിനാൽ ആ വ്യക്തികളിൽനിന്നും നിയമപരമായ എതിർപ്പ് പേടിച്ച് ഇതിന്റെ അച്ചടിച്ച കോപ്പികൾ മുഴുവൻ നശിപ്പിച്ചുകളഞ്ഞു. അതിനാൽ ഇതിന്റെ ആദ്യ യു എസ് എഡിഷൻ 1972ൽ ഗ്രോവ് പ്രസ് ലവ് ആന്റ് നാപ്പാം: എക്സ്പോർട്ട് യു എസ് എ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 2001ൽ ജൊനാഥൻ വീസ്സ് ഈ നോവലിനെ ഒരു സിനിമയാക്കിമാറ്റി. [1]

തുടർന്ന് ചിത്രങ്ങളോടെയും അടിക്കുറിപ്പുകളോടെയും വിപുലീകരിച്ചു പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധികരിച്ചു.

1970ലെ പുസ്തകത്തിലെ ഭാഗങ്ങൾ മാസികകളിൽ പ്രസിദ്ധീകരിച്ചവ സമാഹരിച്ചതാണ്. ഇത് ഒരു പരീക്ഷണാത്മകനോവലാണോ എന്നതിനെപ്പറ്റി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പുസ്തകത്തിലെ പരാമർശങ്ങൾ അമേരിക്കയിൽ നടന്ന ചില സംഭവങ്ങളുമായും അവിടത്തെ ചില വ്യക്തികളുമായും ബന്ധപ്പെട്ടവയായതിനാൽ വിവാദാസ്പദമായി. ഇതിലെ അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ തന്നെ വിവാദാസ്പദമായി. "ജാക്വിലിൻ കെന്നഡിയെ കൊല്ലാനുള്ള പ്ലാൻ", "ലവ് ആന്റ് നാപാം: എക്സ്പോർട്ട് യു എസ് എ", റൊണാൾഡ് റീഗനുമായി ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചതെന്തുകൊണ്ട്" എന്നിങ്ങനെയുള്ള തലക്കെട്ടുകൾ ആണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ലൈംഗികവിവാദമ്നോവലിസ്റ്റ് പരാമർശിച്ചത് കെന്നഡിയുടെ അതുവരെയുള്ള ഇമെജിനെ ബാധിച്ചില്ലെ എന്ന ചോദ്യത്തിന്, ഇതിനെപ്പറ്റി ഈ നോവലിന്റെ നോവലിസ്റ്റിനോട് ചോദിച്ചാൽ അദ്ദേഹം പറഞ്ഞത്: "ആ ദുരന്തപര്യവസായിയായ സംഭവത്തിന് ഒരു യുക്തി നിർമ്മിക്കാനാണ് ഞാൻ ശ്രമിച്ചത്" എന്നാണ്.

അവലംബം[തിരുത്തുക]

  1. "Thirsty Man at the Spigot" Archived 2017-03-17 at the Wayback Machine.: An Interview with Jonathan Weiss