ദീര്‍ഘദൃഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദീര്‍ഘദൃഷ്ടി (മുകളില്‍), കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് വൈകല്യം പരിഹരിക്കുന്നു (താഴെ)

കണ്ണിന്റെ തകരാറ് മൂലമുണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ദീര്‍ഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. ദൂരെയുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ആംഗലേയ ഭാഷയില്‍ Farsightedness, Longsightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തില്‍ ഹൈപ്പര്‍മെട്രോപ്പിയ (Hypermetropia), ഹൈപ്പറോപ്പിയ (Hyperopia) എന്നീ പേരുകളില്‍ വിശദീകരിക്കപ്പെടുന്നു. അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നില്‍ വീഴുന്നതാണ് കാരണം. നേത്രഗോളത്തിന്റെ നീളം കുറയുന്നതോ ലെന്‍സിന്റെ വക്രത കുറയുന്നതോ മൂലമാണ് ഇത് സംഭവിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം