തുളസിക്കെണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണു് തുളസിക്കെണി[1][2]

ഇതു് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ച് വെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക[1]. കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.

അവലംബം[തിരുത്തുക]

  1. 1.0 1.1 "സംയോജിത സസ്യസംരക്ഷണം പച്ചക്കറിയിൽ; കാർഷികകേരളം പ്രസിദ്ധീകരിച്ചതു് ; 2011-10-28-നു് ശേഖരിച്ചത്". Archived from the original on 2016-03-05. Retrieved 2011-10-28.
  2. "നാട്ടറിവു് ; പുഴ.കോം പ്രസിദ്ധീകരിച്ചതു് ; 2011-10-28-നു് ശേഖരിച്ചത്". Archived from the original on 2016-03-04. Retrieved 2011-10-28.
"https://ml.wikipedia.org/w/index.php?title=തുളസിക്കെണി&oldid=3633976" എന്ന താളിൽനിന്ന് ശേഖരിച്ചത്