തരുണാസ്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരുണാസ്ഥി
Hypertrophic Zone of Epiphyseal Plate.jpg
കോൺട്രോസൈറ്റുകൾ കാണാവുന്ന, ഹ്യാലിൻ തരുണാസ്ഥിയുടെ ഒരു ചിത്രം

തരുണാസ്ഥി എന്നത് വളരെയധികം വഴക്കമുള്ള (Flexible), ശരീരഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തരം കലയാണ് (Tissue). ഇത് മനുഷ്യശരീരത്തിലും മൃഗശരീരത്തിലും കാണുന്നു. പ്രധാനമായും എല്ലുകൾ, ചെവി, മൂക്ക്, കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലാണ് ഇവ കാണുന്നത്. ഇവ എല്ലുകളേക്കാൾ കാഠിന്യം കുറവും പേശികളേക്കാൾ വഴക്കം കുറവുമാണ്.

കോൺട്രോസൈറ്റ്സ് എന്ന് പേരുള്ള ഒരു തരം കോശങ്ങൾ കൊണ്ടാണ് തരുണാസ്ഥികൾ നിർമ്മിച്ചിരിക്കുത്. തരുണാസ്ഥികളെ മൂന്നായി തരംതിരിച്ചിരിക്കുന്നു : ഇലാസ്തിക തരുണാസ്ഥി (Elastic Cartilage), ഹ്യാലിൻ തരുണാസ്ഥി (Hyaline Cartilage), ഫൈബ്രോ തരുണാസ്ഥി (Fibrocartilage).

ബന്ധിപ്പിക്കുന്ന മറ്റു കലകളിൽ നിന്നും വ്യത്യസ്തമായി, ഇവയിൽ രക്തക്കുഴലുകൾ കാണപ്പെടുന്നില്ല. അതിനാൽ ഇത് വളരെ പതുക്കെയേ സുഖപ്പെടുകയുള്ളൂ. മറ്റ് സംയോജനകലകളെ അപേക്ഷിച്ച് ഇവയുടെ വളർച്ച വളരെ പതുക്കെയാണ്.

"http://ml.wikipedia.org/w/index.php?title=തരുണാസ്ഥി&oldid=1165690" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ