തമോ ഊർജ്ജം
ഭൗതിക പ്രപഞ്ചശാസ്ത്രപ്രകാരം പ്രപഞ്ചത്തിലെ ആകെ ഊർജ്ജത്തിന്റെ ഏകദേശം 73 ശതമാനം വരുന്ന,ഗുരുത്വാകർഷണത്തിന് എതിരെ പ്രവർത്തിച്ച് പ്രപഞ്ചത്തിന്റെ വികാസത്തിന്റെ ത്വരണം കൂട്ടുന്ന സാങ്കല്പിക ഊർജ്ജരൂപമാണ് തമോ ഊർജ്ജം(Dark Energy).തമോ ഊർജ്ജത്തിന്റെ സ്വഭാവത്തെക്കുറിച്ച് പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്ന മാതൃകകൾ കോസ്മോളജിക്കൽ സ്ഥിരാങ്കവും,ക്വിന്റെസ്സൻസ് മാതൃകയുമാണ്.പ്രപഞ്ചത്തിലെ ശൂന്യസ്ഥലത്തിൽ ഏകജാതീയമായി(homogeneous) നിറഞ്ഞിരിക്കുന്ന ഊർജ്ജമാണ് കോസ്മോളജിക്കൽ സ്ഥിരാങ്കം.സ്ഥല-കാലത്തിനനുസരിച്ച് സാന്ദ്രത വ്യത്യാസപ്പെടുന്ന ഊർജ്ജമണ്ഡലങ്ങളാണ് ക്വിന്റസൻസ് മണ്ഡലങ്ങൾ.കോസ്മോളജിക്കൽ സ്ഥിരാങ്കം ശൂന്യമണ്ഡലത്തിന്റെ ഊർജ്ജത്തിന് സമാനമാണ്.
[തിരുത്തുക] തമോഊർജ്ജത്തിന്റെ സ്വഭാവം
തമോർജ്ജത്തിന്റെ സ്വഭാവം ഒരു തർക്കവിഷയമാണ്.ഏകജാതീയമായ ഈ ഊർജ്ജരൂപത്തിന്റെ സാന്ദ്രത വളരെക്കുറവാണ്-ഏകദേശം 10−29ഗ്രാം പ്രതി ഘനസെന്റിമീറ്റർ.അതുകൊണ്ടുതന്നെ ഇത് പരീക്ഷണശാലയിൽ കണ്ടുപിടിക്കുവാൻ പ്രയാസമാണ്. തമോഊർജ്ജത്തിന്റെ രണ്ടു പ്രധാനമാതൃകകൾ-കോസ്മോളജിക്കൽ സ്ഥിരാങ്കവും ക്വിന്റെസ്സെൻസ് മാതൃകയും-തമോഊർജ്ജത്തിന്റെ മർദ്ദം നെഗറ്റീവ് ആണെന്ന് അനുമാനിക്കുന്നു.