തമാശ (ചലചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമാശ
പോസ്റ്റർ
സംവിധാനംഅഷ്‌റഫ് ഹംസ
നിർമ്മാണം
സ്റ്റുഡിയോഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം

മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചലചിത്രമാണ് തമാശ. 2019-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഷ്റഫ് ഹംസയാണ്. സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, ചിന്നു ചാന്ദ്നി, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി എന്നിവർ പ്രധാനതാരങ്ങളായി ചിത്രത്തിലെത്തുന്നു[1][2]. റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവരാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ഒണ്ടു മോട്ടെയ കതെയിൽ നിന്നാണ് ഈ ചിത്രം രൂപപ്പെടുന്നത്[3][4][5]. 2019 ജൂൺ 5-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്[6].

കഥാസംഗ്രഹം[തിരുത്തുക]

കഷണ്ടിയുള്ള മലയാള അധ്യാപകൻ ശ്രീനിവാസന് വിവാഹം ഒന്നും ഒത്തുവരുന്നില്ല. സഹപ്രവർത്തകനായ റഹീമിന്റെ പ്രണയത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന ശ്രീനിവാസൻ സ്വയം തന്നെ തന്റെ പ്രണയിനിയെ കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ കോളേജിൽ നിന്ന് തന്നെ രൂപപ്പെടുന്ന ഒരു പ്രണയം പരാജയപ്പെടുന്നതോടെ ആശയറ്റ അദ്ദേഹം സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നു.

തന്റെ ജോലിയുടെ ഭാഗമായി ശ്രീനിവാസനോട് അടുപ്പം കാണിക്കുന്ന സഫിയ എന്ന പെൺകുട്ടിയെ തെറ്റിദ്ധരിച്ച് മുന്നോട്ട് പോയ അദ്ദേഹം പക്ഷെ, അവരൊരു വിഗ്ഗ് കമ്പനിയുടെ ഏജന്റാണെന്ന് മനസ്സിലാക്കുന്നതോടെ പിൻവാങ്ങുന്നുണ്ട്.

മകന്റെ വിവാഹം സ്വപ്നം കാണുന്ന അദ്ദേഹത്തിന്റെ കുടുംബം, ചിന്നു എന്ന പെൺകുട്ടിയെ കാണാൻ അവസരമൊരുക്കുന്നു. സഫിയ നൽകിയ വിഗ്ഗ് ധരിച്ചാണ് ഇവിടെ ശ്രീനി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിന്നുവിന്റെ പൊണ്ണത്തടി കണ്ട് പിന്തിരിയുന്ന അദ്ദേഹം പക്ഷേ, ബസ് കയറുന്നതിനിടെ അവിചാരിതമായി വിഗ്ഗ് വീണുപോവുകയും ചിന്നു അത് സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചുനൽകാനായി വരുന്ന ചിന്നു, ആ സമയം ഒരു വാഹനപകടത്തിൽ വൃദ്ധനായ യാത്രക്കാരനെ പരിക്കേല്പിക്കുന്നു.

ആ വൃദ്ധനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നതോടെ ചിന്നുവുമായി ഒരു സൗഹൃദം ശ്രീനിക്ക് ഉണ്ടാവുന്നുണ്ട്. തുടർന്ന് ഒരു ബിനാലെക്ക് ഒന്നിച്ച് പോകുന്ന രണ്ടുപേരും ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതോടെ ഉണ്ടാകുന്ന പുകിലുകളാണ് ചിത്രത്തിന്റെ ബാക്കി. ചിന്നുവിന്റെ തടി, ശ്രീനിയുടെ കഷണ്ടി എന്നിവയെ ഇകഴ്ത്തി വരുന്ന കമന്റുകൾ ഇവരുടെ സൗഹൃദത്തെ ഉലക്കുന്നു. എന്നാൽ പിന്നീട് ശ്രീനിവാസൻ ചിന്നുവിനോട് ക്ഷമാപണം നടത്തുകയും പുതിയൊരു തുടക്കത്തിലേക്ക് നടന്നുനീങ്ങുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

തമാശ
സൗണ്ട് ട്രാക്ക് by റെക്സ് വിജയൻ
Released19 ജൂൺ 2019[7]
Recorded2019
Studioഎസ്റ്റുഡിയോ യൂനോ
GenreFeature film soundtrack
Length29:54
Languageമലയാളം
Labelഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സ്
Producerറെക്സ് വിജയൻ
റെക്സ് വിജയൻ chronology
സുഡാനി ഫ്രം നൈജീരിയ
(2018)
തമാശ
(2019)
വലിയപെരുന്നാൾ
(2019)
External audio
Audio Jukebox യൂട്യൂബിൽ

റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ[8][9] സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയാണ്[10]. പുലിക്കോട്ടിൽ ഹൈദർ രചിച്ച പാടി ഞാൻ എന്ന അപൂർണ്ണഗാനത്തിന്റെ ബാക്കി വരികൾ ചിട്ടപ്പെടുത്തിയത് മുഹ്സിൻ പരാരിയാണ്.

സൗണ്ട് ട്രാക്ക്[11]
# ഗാനംArtist(s) ദൈർഘ്യം
1. "പാടി ഞാൻ"  ഷഹബാസ് അമൻ 3:13
2. "കാണുമ്പോൾ നിന്നെ"  ആശ ജീവൻ 3:52
3. "ഫസ്റ്റ് പേജ്"    0:45
4. "The bad omen"    0:21
5. "ഫസ്റ്റ് ലൗ"    0:21
6. "ദ ലഞ്ച് ബോക്സ്"    1:50
7. "അഹം ബ്രഹ്മാസ്മി"  അഭിരാം രാധാകൃഷ്ണൻ 1:28
8. "ദ ബബിൾ"    0:22
9. "സ്വീറ്റ് റിവൻജ്"    0:27
10. "മസാല ചായ"  നേഹ നായർ 1:26
11. "സുഖലോലുപത"    0:19
12. "അഡ്രിനാലിൻ റഷ്"    0:38
13. "ഫ്യൂണറൽ ഓഫ് ഡെസ്പെറേറ്റ്"    0:54
14. "ദ അമേസിങ് ചിന്നു"    0:34
15. "ഈസ് ദാറ്റ് യൂ"    0:15
16. "നതിങ് റ്റു സേയ്"    0:29
17. "ലുക്ക് അറ്റ് യൂ"    0:43
18. "ദ യെല്ലോ കവർ"    0:24
19. "ലുക്ക് ആഫ്റ്റർ"    0:46
20. "ബക്കറ്റ് ലിസ്റ്റ്"    1:28
21. "ദേയ് ആൾ നോ"    0:20
22. "വൈ സോ ഇൻസേൻ"    0:38
23. "ഗ്രീവൻസ്"    0:21
24. "മെറ്റമോർഫോസിസ്"    0:54
25. "ഐ മിസ് യു"    0:40
26. "Reminisce"    0:54
27. "വിത് യു ഇറ്റ് ആൾ മേക്ക് സെൻസ്"    1:33
28. "ഹാപ്പി എൻഡ്"    1:49
ആകെ ദൈർഘ്യം:
29:54

അവലംബം[തിരുത്തുക]

  1. ലക്ഷ്മി, സംഗീത. "'തമാശ'യിലെ തമാശയ്ക്കപ്പുറത്തെ കാഴ്ച്ചകൾ: റിവ്യൂ". Mathrubhumi (in ഇംഗ്ലീഷ്). Mathrubhumi. Archived from the original on 2019-06-23. Retrieved 23 June 2019.
  2. "Tamasha review: a simple and powerful take on what is no longer funny". OnManorama (in ഇംഗ്ലീഷ്). Retrieved 2019-10-25.
  3. "Thamaasha movie review: Vinay Forrt lends grace and charm to an endearing Everyman- Entertainment News, Firstpost". Firstpost. 23 June 2019.
  4. "Vinay Forrt's 'Thamasha' from the Sudani team". Sify. Archived from the original on 28 April 2019.
  5. "Thamasha (2019) Malayalam Movie Review - Veeyen". 8 June 2019.
  6. "Eid Release Films Thottappan, Thamaasha: തമാശ, തൊട്ടപ്പൻ': മലയാളത്തിന്റെ ഈദിന് റിലീസ് ചിത്രങ്ങൾ". Indian Express Malayalam. Indian Express Malayalam. 4 June 2019. Retrieved 23 June 2019.
  7. "Thamaasha (Original Motion Picture Soundtrack) by Rex Vijayan, Yakzan Gary Periera, Neha S. Nair & Shahabaz Aman" – via music.apple.com.
  8. "പ്രേമത്തിലെ മാഷല്ല; ഇദ്ദേഹത്തിന് പ്രണയിക്കാൻ അറിയാം". Mathrubhumi (in ഇംഗ്ലീഷ്). Mathrubhumi. Retrieved 23 June 2019.
  9. "'Thamaasha Malayalam Movie Songs Lyrics'". LyricsMall (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-21. Retrieved 2019-05-15.
  10. "List of Malayalam Songs written by Muhsin Parari".
  11. "Thamaasha (Original Motion Picture Soundtrack) by Rex Vijayan, Yakzan Gary Periera, Neha S. Nair & Shahabaz Aman".
"https://ml.wikipedia.org/w/index.php?title=തമാശ_(ചലചിത്രം)&oldid=3970045" എന്ന താളിൽനിന്ന് ശേഖരിച്ചത്