തത്കാലഗുണിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യത്യസ്ത കാലങ്ങളിലായി ലഭിക്കുന്ന രൂപയുടെ മൂല്യം അതിന്റെ ഇപ്പോഴത്തെ മൂല്യത്തിലേക്ക് മാറ്റുന്നതിനായി ഉപയോഗിക്കുന്ന ഗുണിതമാണ് തത് കാല ഗുണിതം.
ഉള്ളടക്കം |
[തിരുത്തുക] പ്രസക്തി
കാലത്തിണ്റ്റെ വ്യത്യാസമനുസരിച്ച് പണത്തിണ്റ്റെ മൂല്യത്തിനും വ്യത്യാസം വരുന്നു എന്നതിനാലാണ് പിന്നീട് ലഭ്യമായേയ്ക്കാവുന്ന പണത്തിണ്റ്റെ ഇന്നത്തെ മൂല്യം കണക്കാക്കേണ്ടിവരുന്നത്. അതായത്, ഒരു വര്‍ഷം കഴിഞ്ഞ് ലഭിക്കുവാന്‍ പോകുന്ന ഒരു രൂപയ്ക്ക് ഇന്നത്തെ അതേ മൂല്യം ഉണ്ടാകുകയില്ല. ഭവിഷ്യലബ്‌ധിയെ അതിണ്റ്റെ ഇന്നത്തെ മൂല്യത്തിലേക്കു കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത തോതിനെയാണ് തത് കാല ഗുണിതം എന്ന് പറയുന്നത്.
[തിരുത്തുക] സൂത്രവാക്യം
തത് കാല ഗുണിതം കാണുന്നതിനായി പൊതുവെ ഒരു പലിശനിരക്കിനെയാണ് (r) ആശ്രയിക്കുന്നത്. ഏതു നിരക്ക് ഉപയോഗിക്കണം എന്നത് സാമ്പത്തിക അന്തരീക്ഷം, നാണയപ്പെരുപ്പം, പലിശനിരക്ക് എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
തത് കാല ഗുണിതം 
ഇവിടെ n എന്നത് കാലയളവാണ്.
[തിരുത്തുക] വിശദീകരണം
മേല്‍പ്പറഞ്ഞ സൂത്രവാക്യം വിശദീകരിക്കുന്നതിനു വേണ്ടി പത്തു മുതല്‍ പതിനഞ്ചു വരെ യുള്ള പലിശ നിരക്കിണ്റ്റെ പത്തു വറ്‍ഷത്തേക്കുള്ള തത് കാല മൂല്യം ചേറ്‍ക്കുന്നു.
| വര്‍ഷം | നിരക്കുകള്‍ | |||||
| 10 | 11 | 12 | 13 | 14 | 15 | |
| 0 | 1 | 1 | 1 | 1 | 1 | 1 |
| 1 | 0.9091 | 0.9009 | 0.8929 | 0.8850 | 0.8772 | 0.8696 |
| 2 | 0.8264 | 0.8116 | 0.7972 | 0.7831 | 0.7695 | 0.7561 |
| 3 | 0.7513 | 0.7312 | 0.7118 | 0.6931 | 0.6750 | 0.6575 |
| 4 | 0.6830 | 0.6587 | 0.6355 | 0.6133 | 0.5921 | 0.5718 |
| 5 | 0.6209 | 0.5935 | 0.5674 | 0.5428 | 0.5194 | 0.4972 |
| 6 | 0.5645 | 0.5346 | 0.5066 | 0.4803 | 0.4556 | 0.4323 |
| 7 | 0.5132 | 0.4817 | 0.4523 | 0.4251 | 0.3996 | 0.3759 |
| 8 | 0.4665 | 0.4339 | 0.4039 | 0.3762 | 0.3506 | 0.3269 |
| 9 | 0.4241 | 0.3909 | 0.3606 | 0.3329 | 0.3075 | 0.2843 |
| 10 | 0.3855 | 0.3522 | 0.3220 | 0.2946 | 0.2697 | 0.2472 |
10% പലിശ നിരക്ക് അനുസരിച്ച് ഇന്നത്തെ ഒരു രൂപയ്ക്ക് 8 വര്‍ഷം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ 0.4665 മാത്രമായിരിക്കും മൂല്യം എന്നര്‍ത്ഥം. അതേ സമയം, 13% നിരക്കെങ്കില്‍ 0.3762 മാത്രമേ ലഭിക്കുകയുള്ളൂ. 15% നിരക്കില്‍ ഇന്നത്തെ ഒരു രൂപയ്ക്ക് 10 വര്‍ഷങ്ങള്‍ക്ക് ശേഷം 0.2472 മൂല്യമേ ലഭിക്കുകയുള്ളൂ.
[തിരുത്തുക] ഉപയോഗങ്ങള്‍
തത് കാല ഗുണിതം സാമ്പത്തിക മേഖലയില്‍ പരക്കെ ഉപയോഗിക്കപ്പെടുന്നു. മൂലധന നിക്ഷേപം വിലയിരുത്തുന്നതില്‍ തുടങ്ങി വായ്പകളുടെ ഏകീകൃത തവണകള്‍ കണക്കാക്കുന്നതിനു വരെ തത് കാല ഗുണിതം ഉപയോഗിക്കുന്നു.