ഡോണ സമ്മർ
| ഡോണ സമ്മർ | |
|---|---|
ഡോണ സമ്മർ 2009ൽ |
|
| ജീവിതരേഖ | |
| ജനനനാമം | LaDonna Rudy Rozaidi |
| അറിയപ്പെടുന്നത് ഈ പേരിലും | Donna Gaines The Queen of Disco |
| ജനനം | 1948 ഡിസംബർ 31 Boston, Massachusetts, U.S. |
| സ്വദേശം | Dorchester, Boston, Massachusetts |
| മരണം | 2012 മേയ് 17 (പ്രായം 63) Englewood, Florida, U.S. |
| സംഗീതശൈലി | Pop, disco, dance-pop, rock |
| തൊഴിലുകൾ | Singer-songwriter |
| ഉപകരണം | Vocals, piano |
| സജീവമായ കാലയളവ് | 1969–2012 |
| റെക്കോഡ് ലേബൽ | Oasis Records Casablanca (1975–1980) Geffen (1980–1988) Atlantic (1988–1991) Mercury (1994–1996) Warner-Elektra-Atlantic (Outside of U.S. 1980–1991) Epic (1999–2001) Burgundy (2006–2012) |
| Associated acts | Giorgio Moroder, Brooklyn Dreams |
ഡിസ്‌കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012). അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
മസാച്യുസെറ്റ്‌സിൽ 1948-ൽ ജനിച്ച ഡോണ പത്താം വയസ്സിൽ പള്ളിഗായകസംഘത്തിൽ പാടിക്കൊണ്ടാണ് സംഗീതലോകത്തെത്തിയത്. ലാഡോണ അഡ്രിയാൻ ഗെയ്ൻസ് എന്നാണ് ഡോണയുടെ യഥാർഥ പേര്. 1974-ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. '75-ൽ ലവ് ടു ലവ് യു ബേബി ഇറങ്ങിയതോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു.1973-ൽ നടൻ ഹെൽമത് സോമറെ വിവാഹം ചെയ്തു. '75-ൽ അവസാനിച്ച ഈ ബന്ധത്തിൽ മിമി സോമർ എന്ന മകളുണ്ട്. '80-ൽ സംഗീതജ്ഞൻ ബ്രൂസ് സുഡാനോയെ വിവാഹം കഴിച്ചു. ബ്രൂക്‌ലിൻ, അമാൻഡ എന്നിവർ ഈ ബന്ധത്തിലെ മക്കളാണ്.
ആൽബങ്ങൾ [തിരുത്തുക]
ഐ ഫീൽ ലവ്, സ്റ്റേറ്റ് ഓഫ് ഇൻഡിപെൻഡൻസ്, ബാഡ് ഗേൾസ്, ഷി വർക്‌സ് ഹാർഡ് ഫോർ ദ മണി തുടങ്ങിയ ആൽബങ്ങൾ അവരെ സംഗീതലോകത്തെ എണ്ണം പറഞ്ഞ ഗായകരിലൊരാളാക്കി.2010-ൽ ഇറക്കിയ ടു പാരിസ് വിത്ത് ലവ് ആണ് അവസാനത്തെ സംഗീത ആൽബം.
താങ്ക് ഗോഡ് ഇറ്റിസ് ഫ്രൈഡേ എന്ന ഡിസ്‌കോ സിനിമയിലും ഫാമിലി മാറ്റേഴ്‌സ് എന്ന ടി.വി. പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ [തിരുത്തുക]
ചടുലനൃത്ത സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ ഡോണയ്ക്ക് അഞ്ച് ഗ്രാമി അവാർഡുകളും ആറ് അമേരിക്കൻ മ്യൂസിക് അവാർഡുകളുമുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ ഫീൽ ലവ് എന്ന ഗാനത്തെ എക്കാലത്തെയും മികച്ച 500 ഗാനങ്ങളുടെ പട്ടികയിലാണ് ദ റോളിങ് സ്റ്റോൺ മാസിക പെടുത്തിയിരിക്കുന്നത്.[2]
അവലംബം [തിരുത്തുക]
- ↑ http://www.deshabhimani.com/newscontent.php?id=155185
- ↑ http://www.mathrubhumi.com/online/malayalam/news/story/1610683/2012-05-19/world