ഡെസിഡീറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തര ഇറ്റലിയിലെ അവസാനത്തെ ലൊംബാർഡ് രാജാവായിരുന്നു ഡെസിഡീറിയസ്. ആസി ടൽഫ് രാജാവിന്റെ മരണസമയത്ത് (756) ഇദ്ദേഹം ടസ് ക്കനിയിലെ ഡ്യൂക്കായിരുന്നു. ആസിടൽഫ് രാജാവിന്റെ മരണശേഷം അദ്ദേഹ ത്തിന്റെ സഹോദരനായ റാച്ചിസുമായി സിംഹാസനത്തിനുവേണ്ടി മത്സരിച്ചു. 757-ൽ റാച്ചിസ് സിംഹാസനം ഉപേക്ഷിക്കുകയും തുടർന്ന് ഡെസിഡീറിയസ് രാജാവാകുകയും ചെയ്തു. പോപ്പ് സ്റ്റീഫൻ III-നു കൊടുത്ത ഉറപ്പ് ലംഘിച്ചുകൊണ്ട് തന്റെ മുൻഗാമി പള്ളിക്കു കൊടുത്തിരുന്ന വസ്തുവകകൾ ഇദ്ദേഹം തിരിച്ചെടുക്കാൻ ശ്രമിച്ചത് ഏറ്റുമുട്ടലിനിടയാക്കി. പോപ്പിനെതിരെ ഇദ്ദേഹം ഫ്രാങ്കുകളുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം ബലപ്പെടുത്താനായി ഡെസിഡീറിയസ് തന്റെ മകളെ ഷാർലിമെയിനു വിവാഹം കഴിച്ചു നല്കി (770). പക്ഷേ, ഈ സൗഹൃദം ഏറെനാൾ നീണ്ടുനിന്നില്ല. ഷാർലിമെയിന്റെ സഹോദരനായ കാർലോമന്റെ മരണത്തോടെ (771) ഷാർലിമെയിന്റെ രാജപദവി വിപുലമാകുകയും ഫ്രാങ്കുകാരും ലൊംബാർഡുകളും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങുകയും ചെയ്തു. ഡെസിഡീറിയസ്സിന്റെ മകളെ ഭാര്യാപദവിയിൽ നിന്ന് ഉപേക്ഷിക്കുവാനും ഈ സാഹചര്യം വഴി തെളിച്ചു.

772-ൽ ഡെസിഡീറിയസ് വീണ്ടും പോപ്പുമായി മത്സരം ആരം ഭിച്ചു. കാർലോമന്റെ പുത്രന്മാരെ അംഗീകരിക്കുന്നതിനും ഡെസി ഡീറിയസ്സിന്റെ പ്രദേശങ്ങളിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടു ന്നതിനുംവേണ്ടിയായിരുന്നു പള്ളിയുമായി സംഘർഷത്തിനൊരു മ്പെട്ടത്. ലൊംബാർഡിയൻ സൈന്യം റോമൻ ഡച്ചി വരെ ആക്രമി ക്കുകയും റോം കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാർലിമെയിനോട് പോപ്പ് സഹായം അഭ്യർഥിച്ചു. ഷാർലിമെയിൻ ആൽപ് സ് പർവതനിര കടന്ന് 773-ൽ പാവിയ പിടിച്ചെടുത്തു. ഡെസിഡീറിയസ്സിനെ 774 ജൂണിൽ ഷാർലിമെയിൻ ബന്ധനസ്ഥ നാക്കി. തുടർന്ന് ഷാർലിമെയിൻ ലൊംബാർഡിലെ രാജാവായി സ്ഥാനാരോഹണം ചെയ്തു. ഡെസിഡീറിയസ്സിനെ ഷാർലിമെയിൻ ഫ്രാൻസിലേക്കു കൊണ്ടുപോയി. കുറേക്കാലം തടവിൽ കിടന്ന് ഇദ്ദേഹം മരണമടഞ്ഞു.

"http://ml.wikipedia.org/w/index.php?title=ഡെസിഡീറിയസ്&oldid=1698238" എന്ന താളിൽനിന്നു ശേഖരിച്ചത്