ഡീപ്‌വാട്ടർ ഹൊറൈസൻ എണ്ണച്ചോർച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെക്സിക്കൻ ഉൾക്കടലിൽ ഉണ്ടായ എണ്ണച്ചോർച്ചയാണ് ദ ഡീപ്പ്‌വാട്ടർ ഹൊറൈസൺ എണ്ണച്ചോർച്ച എന്ന് അറിയപ്പെടുന്നത്. ബി.പി. എണ്ണച്ചോർച്ച, മെക്സിക്കൻ ഉൾക്കടൽ എണ്ണച്ചോർച്ച, ബി.പി. എണ്ണച്ചോർച്ചാദുരന്തം, മക്കാൻഡൊ ബ്ലൊഔട്ട് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. പെട്രോളിയ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോർച്ച ദുരന്തമായാണ് ഈ സംഭവം കണക്കാക്കപ്പെടുന്നത്. എണ്ണക്കിണറിൽ നിന്നുണ്ടായ ചോർച്ച 2010 ഏപ്രിൽ 20 ന് ഡീപ്പ്‌വാട്ടർ ഹൊറൈസൺ ഡ്രില്ലിംഗ് റിഗ്ഗിന്റെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയായിരുന്നു. പതിനൊന്ന് പേരുടെ മരണത്തിനും പതിനേഴ് ജോലിക്കാർക്ക് പരിക്കേൽക്കാനും ഇതുകാരണമായി. ജൂലൈ 15 ന് എണ്ണക്കിണർ ചോർച്ച തടയിടുകയുണ്ടായെങ്കിലും ഇതിനോടകം 4.9 മില്ല്യൻ ബാരൽ എണ്ണ ചോർന്നു പോയിരുന്നു.