ഡിസ്മെനോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dysmenorrhea
മറ്റ് പേരുകൾDysmenorrhoea, period pain, painful periods, menstrual cramps
ആർത്തവചക്രവും ഹോർമോൺ ഉൽപാദനത്തിലെ മാറ്റങ്ങൾ
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾPain during first few days of menstruation, diarrhea, nausea[1][2]
സാധാരണ തുടക്കംWithin a year of the first menstrual period[1]
കാലാവധിLess than 3 days (primary dysmenorrhea)[1]
കാരണങ്ങൾNo underlying problem, uterine fibroids, adenomyosis, endometriosis[3]
ഡയഗ്നോസ്റ്റിക് രീതിPelvic exam, ultrasound[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Ectopic pregnancy, pelvic inflammatory disease, interstitial cystitis, chronic pelvic pain[1]
Treatmentഹീറ്റിംഗ് പാഡ്, വേദന സംഹാരികൾ [3]
മരുന്ന്NSAIDs such as ibuprofen, hormonal birth control, IUD with progestogen[1][3]
രോഗനിദാനംOften improves with age[2]
ആവൃത്തി50–90% female adolescents and women of reproductive age[4]

ആർത്തവശൂല അല്ലെങ്കിൽ ആർത്തവ വേദന എന്നൊക്കെ അറിയപ്പെടുന്നത് ആർത്തവസമയത്ത് സ്ത്രീകളിൽ അനുഭവപ്പെടുന്ന വേദനയാണ്.[4][5][2] കഠിനവും ഇടയ്ക്കിടെയുള്ളതുമായ ആർത്തവ സങ്കോചം, ആർത്തവവുമായി ബന്ധപ്പെട്ട വേദന എന്നിവയുടെ വൈദ്യശാസ്ത്ര പദമാണ് ഡിസ്മനോറിയ. ചില സ്ത്രീകളിൽ ആർത്തവം തുടങ്ങുന്നതോടെ ഇത് അനുഭവപ്പെടുന്നു.[1]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ലക്ഷണങ്ങൾ സാധാരണയായി മൂന്നോ നാലോ ദിവസങ്ങൾ ഉണ്ടാകാം. അടിവയറ്റിലാണ് വേദന അനുഭവപ്പെടുക. പുറം വേദന, വയറിളക്കം, ഓക്കാനം എന്നിവ മറ്റു ലക്ഷണങ്ങളാണ്.

മെക്കാനിസം[തിരുത്തുക]

ആർത്തവസമയത്ത് ഗർഭപാത്രം കൂടുതൽ ശക്തമായി ചുരുങ്ങുമ്പോൾ അടുത്തുള്ള രക്തക്കുഴലുകളിൽ അമർന്ന് ഗർഭാശയ പേശി ടിഷ്യുവിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നു. പേശികളിലേക്കുള്ള ഓക്സിജന്റെ ഹ്രസ്വകാല നഷ്ടം വേദനയ്ക്ക് കാരണമാകുന്നു.

കാരണങ്ങൾ[തിരുത്തുക]

ആരംഭ സമയത്തെയും കാരണത്തെയും അടിസ്ഥാനമാക്കി ഡിസ്മനോറിയയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒരു സ്ത്രീക്ക് ആർത്തവം വന്നതു മുതൽ ആർത്തവ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അവയെ പ്രാഥമിക ഡിസ്മനോറിയ ആയി കണക്കാക്കാം. സാധാരണയായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വേദനയാണ്. ശരീരത്തിലെ രാസ അസന്തുലിതാവസ്ഥ (പ്രത്യേകിച്ച് ഗർഭാശയത്തിൻറെ സങ്കോചങ്ങളെ നിയന്ത്രിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ, അരാച്ചിഡോണിക് ആസിഡ്) മൂലമുണ്ടാകുന്ന കഠിനവും അസാധാരണവുമായ ഗർഭാശയ സങ്കോചങ്ങളുടെ ഫലമായാണ് ഇത് കാണപ്പെടുന്നത്. രണ്ടാമത്തേതായ ഡിസ്മനോറിയയ്ക്ക് കാരണമാകുന്ന ചില മെഡിക്കൽ അവസ്ഥകൾ ഇവയാണ്:

  • എൻഡോമെട്രിയോസിസ് (ഗര്ഭപാത്രത്തിന്റെ ആന്തരിക കോശങ്ങളിലെ ഒരു അവസ്ഥ ഗര്ഭപാത്രത്തിന് പുറത്ത് സാധാരണയായി പെൽവിസിനുള്ളിലോ വയറിലെ അറയിലോ ഉള്ള മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ സ്ഥാപിക്കപ്പെടുന്നു, ഇത് പലപ്പോഴും ആന്തരിക രക്തസ്രാവം, അണുബാധ, പെൽവിക് വേദന എന്നിവയ്ക്ക് കാരണമാകുന്നു).
  • പെൽവിക് വീക്ക രോഗം (പെൽവിക് അവയവങ്ങളുടെ അണുബാധ)
  • ഗർഭാശയ ഫൈബ്രോയിഡുകൾ (ഗർഭാശയ പേശി ഭിത്തിയിലോ ഗർഭാശയ അറയിലോ ഉള്ള വളർച്ച പോലുള്ള ട്യൂമർ)
  • അസാധാരണ ഗർഭം ( ഗർഭം അലസൽ, എക്ടോപിക്),
  • ഗർഭാശയത്തിലോ അണ്ഡാശയത്തിലോ ഉള്ള മുഴകൾ
  • അണ്ഡാശയ സിസ്റ്റുകൾ (അണ്ഡാശയത്തിലെ ദ്രാവകം നിറഞ്ഞ സഞ്ചികൾ)
  • പോളിപ്സ് (ഗർഭാശയ അറയിലെ അസാധാരണ വളർച്ച)

ആർത്തവ വേദന 50% സ്ത്രീകളെയും ബാധിക്കുന്നതായി കാണപ്പെടുന്നു. അവരിൽ 15% പേർക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. 90% വരെ കൂടുതലായി കാണപ്പെടുന്നത് കൗമാരക്കാരായ പെൺകുട്ടികളിലാണ്. സ്ത്രീയുടെ പ്രായം 20 വയസ്സിന് താഴെയാണ്, ആർത്തവ സമയത്ത് അവൾക്ക് കനത്ത രക്തസ്രാവമുണ്ട്, അമിതഭാരമുണ്ട്, അല്ലെങ്കിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടില്ല, 11 വയസ്സിനുമുമ്പ് ആർത്തവം ആരംഭിക്കൽ എന്നീ കരങ്ങളാൽ ഒരു സ്ത്രീക്ക് വേദനാജനകമായ ആർത്തവ വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 American College of Obstetricians and Gynecologists (Jan 2015). "FAQ046 Dynsmenorrhea: Painful Periods" (PDF). Archived (PDF) from the original on 27 June 2015. Retrieved 26 June 2015.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Women2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 McKenna KA, Fogleman CD (August 2021). "Dysmenorrhea". Am Fam Physician. 104 (2): 164–170. PMID 34383437.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; medline എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡിസ്മെനോറിയ&oldid=3835289" എന്ന താളിൽനിന്ന് ശേഖരിച്ചത്