ട്രിപ്പൊളി, ലെബനന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ട്രിപ്പൊളി طرابلس Trābles |
|||
| Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Tripoli Medina. | |||
|
|||
| Location of Tripoli within Libya, on the continent of Africa. | |||
| Country | Libya | ||
|---|---|---|---|
| Sha'biyah | Tripoli Sha'biyah | ||
| ഭരണം | |||
| - Head of the People's Committee | Abdullatif Abdulrahman Aldaali | ||
| വിസ്തീര്‍ണ്ണം | |||
| - Total | 400 km² (154.4 sq mi) | ||
| Elevation | 81 m (266 ft) | ||
| ജനസംഖ്യ (2005) | |||
| - Total | 1,682,000 | ||
| സമയമേഖല | EET (UTC+2) | ||
| - Summer (DST) | not observed (UTC+2) | ||
ലെബനനിലെ രണ്ടാമത്തെ വലിയ നഗരമാണ് ട്രിപ്പോളി (അറബിക്: طرابلس Ṭarābulus pronunciation - also طرابلس الغرب Ṭarā-bu-lus al-Gharb) [1] Libyan vernacular: Ṭrābləs pronunciation . അറബിയില്‍ 'തറാബുലുസ് അല്‍ഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ലിബിയയിലെ ട്രിപ്പൊളിയില്‍ നിന്നും വേര്‍തിരിച്ചറിയുന്നതിനായി ലബനനിലെ ട്രിപ്പൊളിയെ പൗരസ്ത്യ ട്രിപ്പൊളി എന്നും വിളിക്കാറുണ്ട്. പ്രാചീനകാലത്ത് നഗരം ട്രിപ്പൊളിസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തില്‍, ലെബനനിന്റെ വ. പടിഞ്ഞാറന്‍ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ട്രിപ്പൊളി ലെബനനിലെ ഒരു പ്രധാന തുറമുഖവും വ്യാവസായിക കേന്ദ്രവും കൂടിയാണ്. വിപണനം, വ്യവസായം, എണ്ണ ശുദ്ധീകരണം, ഫര്‍ണിച്ചര്‍, സോപ്പ്, വസ്ത്രം, തുടങ്ങിയവയുടെ നിര്‍മാണം എന്നിവയാണ് മുഖ്യ വ്യവസായങ്ങള്‍. സ്പോഞ്ച് ഫിഷിംഗ് വ്യാപകമാണ്. നഗരത്തിലും സമീപത്തുമായി നാരക വര്‍ഗസസ്യങ്ങള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.സെന്റ് ഗില്ലെസ് കോട്ട (എ. ഡി. 1200), അറബ് വാസ്തു ശില്‍പ മാതൃകയില്‍ നിര്‍മിച്ച ടെയാലന്‍ പള്ളി എന്നിവയാണ് നഗരത്തിലെ മുഖ്യ ആകര്‍ഷകകേന്ദ്രങ്ങള്‍. ഇവിടുത്തെ മൊത്തം ജനസംഖ്യ 1.69 ദശലക്ഷം [അവലംബം ആവശ്യമാണ്] ആണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ട്രിപ്പൊളി നഗരം രൂപം കൊണ്ടത് ബി.സി. എട്ടാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുകൂടിയാണെന്നാണ് അനുമാനം. ബി.സി. മുന്നൂറാമാണ്ടോടെ ഇവിടം ട്രിപ്പൊളിസിന്റെ (മൂന്നു നഗരങ്ങള്‍ ചേര്‍ന്ന രാജ്യം എന്നര്‍ഥം) തലസ്ഥാനമായിത്തീര്‍ന്നിരുന്നു. സിഡോണ്‍, ടിയ് ര്‍, അരാദാസ് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന ഒരു ഫിനീഷ്യന്‍ ഫെഡറേഷനായിരുന്നു ട്രിപ്പൊളിസ്. 198 ബി.സി. മുതല്‍ 64.ബി.സി. വരെ സെല്യൂസിദുകളും 64 ബി.സി മുതല്‍ 638 എ.ഡി. വരെ റോമാക്കാരും ബൈസാന്തിയക്കാരും ഇവിടെ ഭരണം നടത്തിയിരുന്നു. 638-ല്‍ അറബികളുടെ കൈവശമായി. ജനങ്ങള്‍ കാലക്രമേണ അറബി ഭാഷയും ഇസ്ലാം മതവും സ്വീകരിച്ചു. ഒന്നാം കുരിശുയുദ്ധക്കാര്‍ 1109- ല്‍ ട്രിപ്പൊളി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. നഗരവും ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ ഒരു ലൈബ്രറിയും കുരിശുയുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. കുരിശുയുദ്ധക്കാര്‍ പിന്നീട് നഗരം പുതുക്കിപ്പണിതതിനുശേഷം ഇത് അവരുടെ ഭരണകേന്ദ്രമാക്കി മാറ്റി. ഇതോടെ വിദ്യാഭ്യാസ കേന്ദ്രമായും വാണിജ്യ കേന്ദ്രമായും ഇവിടം വികസിച്ചു തുടങ്ങി. അക്കാലത്തേതെന്നു കരുതുന്ന ദുര്‍ഗഹര്‍മ്യങ്ങളുടെ (castle) അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണുന്നുണ്ട്. ഈജിപ്തിലെ മാമെലൂക്ക് രാജാക്കന്മാര്‍ 1289-ല്‍ ഈ പ്രദേശം ആക്രമിച്ചു കീഴടക്കിയിരുന്നു. ഇവരുടെ ഭരണം 1516-വരെ നിലനിന്നു. തുടര്‍ന്ന് തുര്‍ക്കികളുടെ ഭരണം നിലവില്‍ വന്നു. പിന്നീട് രു വിഭാഗം സിറിയന്‍ രാജാക്കന്മാര്‍ ട്രിപ്പൊളിക്കുവേണ്ടി പരസ്പരം മത്സരം തുടര്‍ന്നു. ഒടുവില്‍ ഈജിപ്തിലെ രാജാവായ ഇബ്രാഹിം പാഷയുടെ നേതൃത്വത്തില്‍ ഈജിപ്ഷ്യന്‍ഭരണം നടപ്പില്‍ വന്നു. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ഇവിടം പിടിച്ചടക്കി. 1920-ല്‍ ഫ്രഞ്ച് മാന്‍ഡേറ്ററി ടെറിട്ടറിയായി ഭരണം തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും ഈ പ്രദേശം കയ്യടക്കിയിരുന്നു.1943-ല്‍ സ്വതന്ത്ര ലെബനന്റെ ഭാഗമായിത്തീര്‍ന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ തുറമുഖം വികസിക്കുകയും റെയില്‍ ഗതാഗതം കാര്യക്ഷമമാവുകയും ചെയ്തതോടെയാണ് ട്രിപ്പൊളിയുടെ ആധുനികകാല മുന്നേറ്റം ഉണ്ടായത്. ഒരു എണ്ണ ശുദ്ധീകരണ കേന്ദ്രമായും ഈ നഗരം വികസിച്ചിട്ടുണ്ട്.
[തിരുത്തുക] ചിത്രശാല
|
Historic map of Tripoli by Piri Reis |
Tripoli Harbour during the Tripolitan War |
Tripoli Cathedral and "the Fiat centre in Tripoli" (Meydan al Gaza'ir) during the 1960s |
|
|
11 June Stadium is the home stadium of Al Ittihad, and was the venue of the 1982 African Cup of Nations Final. |
[തിരുത്തുക] കാലാവസ്ഥ
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
[തിരുത്തുക] അവലംബം
- ↑ Meaning Western Tripoli to distinguish it from Tripoli, Lebanon
- ↑ Weatherbase: Historical Weather for Tripoli, Libya. ശേഖരിച്ചത് January 6 2008.
[തിരുത്തുക] കൂടുതല്‍ വായനക്ക്
- Nora Lafi, Une ville du Maghreb entre Ancien régime et réformes ottomanes. Genèse des institutions municipales à Tripoli de Barbarie (1795-1911), Paris, L'Harmattan, 2002, 305 p. [1]
- London, Joshua E.Victory in Tripoli: How America's War with the Barbary Pirates Established the U.S. Navy and Shaped a NationNew Jersey: John Wiley & Sons, Inc., 2005. hey
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- {{{2}}} travel guide from w:Wikitravel
- Google Maps showing "greater" Tripoli, roughly bounded by Tajura on the east, Janzur on the west, Bin Ghashir on the south. (View at 1024x768 screen resolution or adjust the map to the described boundaries).
- Dynamic map of Tripoli on Encarta online.
- Tripoli at goruma (German). Machine translation by Freetranslation.com.
- FallingRain Map - elevation = 6m