ടാറ്റ ഇൻഡിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടാറ്റ ഇൻഡിക്ക | |
|---|---|
| നിർമ്മാതാവ് | ടാറ്റാ മോട്ടോഴ്സ് |
| നിർമ്മാണം | 1998–present |
| വിഭാഗം | Supermini car |
| ലേഔട്ട് | FF layout |
ഇന്ത്യയിലെ ടാറ്റാ മൊട്ടോഴ്സ് നിർമ്മിച്ച കാറാണ് ടാറ്റ ഇൻഡിക്ക. 2004 മുതൽ തന്നെ ഈ മോഡൽ കാറുകൾ യൂറോപ്പ്, ആഫ്രിക്ക, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റു മതി ചെയ്യുന്നുണ്ട്. ടാറ്റ നിർമ്മിച്ച കാർ വിഭാഗത്തിൽ പെടുത്തുവാന്ന ആദ്യ വാഹാനമാണ് ഇൻഡിക്ക. അതുപോലെ തന്നെ ഇന്ത്യയിൽ പൂർണ്ണാമായും നിർമ്മിച്ച ആദ്യ കാർ എന്ന സവിശേഷതയും ഇൻഡിക്കയ്ക്കുണ്ട്. 2008 ഓഗസ്റ്റിലെ കണക്കുകളനുസരിച്ച് ഏകദേശം 910,000 കാറുകൾ കമ്പനി നിർമ്മിച്ചു. 2006-07 കാലത്തിലെ വാർഷിക ഉല്പ്പാദനം ഏകദേശം 144,690 കാറുകളായിരുന്നു.[1] ഇപ്പോൾ മാസം പ്രതി ഏകദേശം 8000 കാറുകൾ നിർമ്മിക്കുന്നുണ്ട്.[2]