ജൂലിയ സ്റ്റൈൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയ സ്റ്റൈൽസ്
സ്റ്റൈൽസ് 2007ൽ
ജനനം
ജൂലിയ ഒഹാര സ്റ്റൈൽസ്

(1981-03-28) മാർച്ച് 28, 1981  (43 വയസ്സ്)
ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്.
കലാലയംകൊളംബിയ യൂണിവേഴ്സിറ്റി (ബി.എ.)
തൊഴിൽനടി
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)
പ്രെസ്റ്റൺ ജെ കുക്ക്
(m. 2017)
കുട്ടികൾ2

ജൂലിയ ഒ'ഹാര സ്റ്റൈൽസ് (ജനനം മാർച്ച് 28, 1981) ഒരു അമേരിക്കൻ നടിയാണ്. ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു വളർന്ന സ്റ്റൈൽസ് ന്യൂയോർക്കിലെ ലാ മാമ എക്‌സ്പിരിമെന്റൽ തിയറ്റർ ക്ലബ്ബിന്റെ ഭാഗമായി 11-ാം വയസ്സിലാണ് അഭിനയിക്കാൻ തുടങ്ങിയത്. ഐ ലവ് യു, ഐ ലവ് യു നോട്ട് (1996) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിക്കുകയും തുടർന്ന് വിക്കഡ് (1998) എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടിക്കുള്ള കാർലോവി വേരി ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിക്കുകയു ചെയ്തു. 10 തിംഗ്സ് ഐ ഹേറ്റ് എബൗട്ട് യു (1999), ഡൗൺ ടു യു (2000), സേവ് ദ ലാസ്റ്റ് ഡാൻസ് (2001) തുടങ്ങിയ കൗമാര ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. അവരുടെ അംഗീകാരങ്ങളിൽ NBR അവാർഡ്, ഒരു CFCA അവാർഡ്, ഒരു ഗോൾഡ് ഡെർബി അവാർഡ്, ഒരു ടീൻ ചോയ്‌സ് അവാർഡ്, രണ്ട് MTV മൂവി അവാർഡുകൾ, കൂടാതെ സാറ്റലൈറ്റ് അവാർഡ്, ഗോതം അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മുൻകാലജീവിതം[തിരുത്തുക]

ഗ്രീൻവിച്ച് വില്ലേജ് ആർട്ടിസ്റ്റായ ജൂഡിത്ത് ന്യൂകോംബ് സ്റ്റൈൽസിൻറേയും എലമെൻററി സ്കൂൾ അധ്യാപകനായ ജോൺ ഒഹാരയുടേയും മകളായി ന്യൂയോർക്ക് നഗരത്തിലാണ് സ്റ്റൈൽസ് ജനിച്ചത്.[1] മൂന്ന് മക്കളിൽ മൂത്തവളായ അവളുടെ സഹോദരങ്ങൾ ജോൺ ജൂനിയറും ജെയ്നും (ഒരു സഹനടി) ആണ്.[2] ഇംഗ്ലീഷ്, ഐറിഷ്, ഇറ്റാലിയൻ വംശജയാണ് സ്റ്റൈൽസ്.[3] 11-ാം വയസ്സിൽ ന്യൂയോർക്കിലെ ലാ മാമാ തിയറ്റർ കമ്പനിയിൽ അഭിനയിച്ചു തുടങ്ങി.[4]

അവലംബം[തിരുത്തുക]

  1. "Julia Stiles Biography - Facts, Birthday, Life Story - Biography.com". Biography.com. March 10, 2014. Archived from the original on March 10, 2014. Retrieved March 10, 2014.
  2. Foege, Alec (July 2002). "Stiles and Substance". Biography. 6 (7): 74. ISSN 1092-7891.
  3. O'Sullivan, Charlotte (September 13, 2002). "Julia Stiles: 'That'll sound slutty'". The Independent. Archived from the original on January 22, 2009. Retrieved December 19, 2017. Her mother (half English, half Italian) makes ceramic pots, her dad (Irish) sells them – and Stiles admits that the basic ethos is, 'it's bad to be lazy! If I decided not to go to college [my parents] would not be that happy.'
  4. Yuan, Jada (July 20, 2007). "The Stiles Ultimatum". New York. Retrieved March 8, 2014.
"https://ml.wikipedia.org/w/index.php?title=ജൂലിയ_സ്റ്റൈൽസ്&oldid=3805206" എന്ന താളിൽനിന്ന് ശേഖരിച്ചത്