ജി. വി. എച്ച്. എസ്. എസ്. അമ്പലത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കൂളിനു മുന്നിലെ ജൈവൈവിധ്യ പാർക്ക്.

കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ അമ്പലത്തറയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി. വി. എച്ച്. എസ്. എസ്. അമ്പലത്തറ .

ചരിത്രം[തിരുത്തുക]

1954 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. എൻ.മാധവൻ നായരാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ. 1965 ൽ ഇത് യൂ. പി. സ്കൂളായി ഉയ൪ത്തപ്പെട്ടു. തുടർന്ന് 1980 ൽ ഹൈസ്കൂളായും 2005 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

എട്ടര ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട്. ഒമ്പത് കെട്ടിടങ്ങളിലായി 24 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.